ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴ തീരദേശ മേഖലയില്‍ വന്‍ കഞ്ചാവ് വേട്ട: പിടിച്ചെടുത്തത് 2.100 കിലോഗ്രാം!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: വില്‍പ്പനക്കായി തയാറാക്കിവെച്ചിരുന്ന 2.100 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ ആലപ്പുഴ എക്‌സൈസ് സംഘം പിടികൂടി. പാതിരപ്പള്ളി ചെട്ടികാട് കൊച്ചീക്കാരന്‍ വീട്ടില്‍ റെയിനോര്‍ഡ്(19) വടക്കന്‍ പറവൂര്‍ ആലങ്ങാട് പാലയ്ക്കല്‍ വീട്ടില്‍ ശരത് രവീന്ദ്രന്‍ (26) എന്നിവരാണ് എക്‌സൈസിന്റെ വലയിലായത്. ആലപ്പുഴ എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തീരദേശ മേഖലയില്‍ വ്യാപകമായി കഞ്ചാവിന്റെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ എ.എന്‍.ഷായുടെ നിര്‍ദ്ദേശ പ്രകാരമാണ് പരിശോധന നടത്തിത്.

<strong>ശബരിമല വിവാദം; ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്ന് ബിജെപി, പത്മകുമാറിനോട് പരമപുച്ഛം</strong>ശബരിമല വിവാദം; ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്ന് ബിജെപി, പത്മകുമാറിനോട് പരമപുച്ഛം

പാതിരാപ്പള്ളി ചെട്ടികാട്, തുമ്പോളി ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. രണ്ട് ദിവസമായി പ്രതികള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാവിലെ ഏഴരയോടെ കഞ്ചാവു ചെറിയ പൊതികളാക്കി മാറ്റുന്നതിനിടെ റെയിനോര്‍ഡിന്റെ വീട്ടില്‍ നിന്നാണ് 2.100 കഞ്ചാവുമായി ഇരുവരെയും പിടികൂടിയത്. വടക്കന്‍ പറവൂര്‍ സ്വദേശിയായ ശരത് രവീന്ദ്രന്‍ മാസങ്ങളായി റെയിനോര്‍ഡിനൊപ്പമാണ് താമസിക്കുന്നത്.

ganja-15395

ഇരുവരും ചേര്‍ന്നു സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായിരുന്നു കഞ്ചാവ് വില്‍പന നടത്തിയിരുന്നത്. തമിഴ്‌നാട്ടിലെ കമ്പം ഭാഗത്ത് നിന്നും ബൈക്കിലെത്തിയാണ് ഇവര്‍ വലിയ അളവില്‍ കഞ്ചാവ് വാങ്ങിയിരുന്നത്. കഞ്ചാവ് കടത്തികൊണ്ടുവരാന്‍ സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘവും ഇവരെ സഹായിക്കുന്നതായി അറിവ് ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചു അന്വേഷണം നടന്നു വരുകയാണെന്നു എക്‌സൈസ് അറിയിച്ചു. റയ്ഡില്‍ അസി.എക്‌സൈസ് കമ്മീഷണര്‍ അനില്‍കുമാര്‍, ആലപ്പുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.മനോജ്, എക്‌സൈസ് ഇന്‍സെപ്ക്ടര്‍മാരായ ശ്യാംകുമാര്‍, ബി.റജി, പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുള്‍ ഷുക്കൂര്‍, ഫെമിന്‍, ഗിരീഷ്, ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

English summary
ആലപ്പുഴ തീരദേശ മേഖലയില്‍ വന്‍ കഞ്ചാവ് വേട്ട
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X