ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്ന് 20 കിലോ കഞ്ചാവ് പിടികൂടി; കടത്താൻ ശ്രമിച്ചത് 2 ബാഗുകളിലായി, പ്രതികളെ കണ്ടെത്താനായില്ല...

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴ റെയ്ൽവെ സ്റ്റേഷനിൽ നിന്ന് 20 കിലോ കഞ്ചാവ് പിടികൂടി. പ്ലാറ്റ്ഫോമിൽ രണ്ടു ബാഗുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഇവ. സംഭവത്തിൽ ആരെയും പിടികൂടാനായിട്ടില്ല. ധൻബാദ് എക്സ്പ്രസിൽ കൊണ്ടുവന്നതെന്നാണ് സംശയം. റെയിൽവേ -കേരള പൊലീസ് എന്നിവരുടെ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

<strong><br>അഴീക്കല്‍ സില്‍ക്കിലെ കപ്പല്‍പൊളി: കപ്പക്കടവുകാര്‍ കലക്ടര്‍ക്ക് ഭീമഹരജി നല്‍കി, കോടതി ഉത്തരവ് കാറ്റിൽ പറത്തി!!</strong>
അഴീക്കല്‍ സില്‍ക്കിലെ കപ്പല്‍പൊളി: കപ്പക്കടവുകാര്‍ കലക്ടര്‍ക്ക് ഭീമഹരജി നല്‍കി, കോടതി ഉത്തരവ് കാറ്റിൽ പറത്തി!!

ഇതിനു സമാനമായി ട്രെയിൻ മാർഗം കഞ്ചാവ് എത്തിച്ച് വില്പന നടത്താൻ ശ്രമിച്ച യുവാവ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഒന്നേകാൽ കിലോ കഞ്ചാവ് ആന്ധ്രാപ്രദേശിൽ നിന്ന് കൊണ്ട് വന്ന് പുന്നപ്ര കപ്പക്കട ഭാഗത്തുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പിന് സമീപം വെച്ച് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് അറസ്റ്റിലായത്. കരിമ്പാവളവ് സജി ഭവനിൽ അനന്തകൃഷ്ണൻ(22) ആയിരുന്നു അന്ന് പിടിയിലായത്.

Alappuzha map

ആന്ധ്രയിൽ നിന്ന് ഒരു കിലോക്ക് പതിനായിരം രൂപ നിരക്കിലാണ് കഞ്ചാവ് എത്തിക്കുന്നതെന്നു എക്സൈസ് പറഞ്ഞു. പ്ലാസ്റ്റിക് കവറുകളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആന്ധ്രയിലെ നെല്ലൂരിൽ നിന്നും പല തവണ ഇത് പോലെ കഞ്ചാവ് എത്തിച്ച് കച്ചവടം നടത്തിയിട്ടുണ്ടെന്ന് എക്സൈസ് വകുപ്പിന് നേരത്തെ വിവരം ലഭിച്ചിരുന്നു.

നെല്ലൂരിൽ നിന്ന് ട്രെയിനുകൾ മാറി കയറിയും ലോക്കൽ കോച്ചിൽ യാത്ര ചെയ്തുമാണ് ഇയാൾ കഞ്ചാവ് എത്തിച്ചിരുന്നത്. ആന്ധ്രപ്രദേശിൽ ഇപ്പോൾ കഞ്ചാവ് വിളവെടുപ്പ് സീസണാണ്. ട്രെയിനിൽ പരിശോധന ഉണ്ടായാൽ അപ്പോൾ തന്നെ കഞ്ചാവ് പുറത്തേക്ക് വലിച്ചെറിയുമെന്നും അനന്തകൃഷ്ണൻ മൊഴി നൽകി. ഇത്തരം കേസുകളുടെ അടിസ്ഥാനത്തിലാണ് പൊലീസും എക്സൈസും റെയിൽവേ സ്റ്റേഷനിൽ പരിശോധന കർശനമാക്കിയത്.

English summary
Ganja seized in Alappuzha railway station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X