ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പകൽ പിടിച്ചുപറി; കുപ്രസിദ്ധ ഗുണ്ട യഹിയ ഉൾപ്പടെ ആലപ്പുഴയിൽ മൂന്നു പേർ പിടിയിൽ

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ജില്ലാ കോടതിക്ക് സമീപം കള്ള് ഷാപ്പിൽ പിടിച്ചുപറിയും അക്രമവും നടത്തിയ കേസിൽ കുപ്രസിദ്ധ ഗുണ്ട തോണ്ടൻ കുളങ്ങര വാർഡിൽ കുന്നത്പറമ്പിൽ വീട്ടിൽ യഹിയ (36), ചാത്തനാട് ശ്മാശാനത്തിനു തെക്കു ഉലകൻ വീട്ടിൽ ബോംബ് എന്നു വിളിക്കുന്ന ബോംബ് കണ്ണൻ ( 53), എകെജി ജംഗ്ഷൻ വെളിയിൽ വീട്ടിൽ വിനോദ്(34) എന്നിവരാണ് ആലപ്പുഴ നോർത്ത് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനു ആസ്പദമായ സംഭവം ഉണ്ടായത്. ഷാപ്പിൽ നിന്നും കള്ള് കുടിക്കുകയും ശേഷം പുറത്തു നിന്നും കൊണ്ടുവന്ന മദ്യം അവിടിരുന്നു കുടിക്കയും ചെയ്തു. ഇത് തടഞ്ഞ ഷാപ്പിലെ സ്റ്റാഫിനെ മർദ്ദിക്കുകയും ചെയ്തു തുടർന്നു പണം പിടിച്ചു പറിക്കുകയായിരുന്നു.

<strong>യോഗിക്കെതിരെ പടനയിച്ച ബിജെപി എംപി കോണ്‍ഗ്രസില്‍; രാഹുലിന്റെ തന്ത്രം പൊളിച്ചെഴുതി പ്രിയങ്ക</strong>യോഗിക്കെതിരെ പടനയിച്ച ബിജെപി എംപി കോണ്‍ഗ്രസില്‍; രാഹുലിന്റെ തന്ത്രം പൊളിച്ചെഴുതി പ്രിയങ്ക

തുടർന്ന് സ്ഥലത്തു ഭീകരാന്ധരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ആക്രമിക്കാൻ ഉപയോഗിച്ച് കത്തിയും യഹിയയിൽ നിന്നും പോലീസ് കണ്ടെടുത്തു. രണ്ടു മാസം മുൻപ് വൈഎംസിഎ ജംഗ്ഷനിൽ തട്ടുകടയിൽ ഉണ്ടായ കത്തിക്കുത്തിൽ ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ഒന്നാം പ്രതി യഹിയ വീണ്ടും അക്രമ സംഭവങ്ങളിൽ ഏർപ്പടുകയായിരുന്നു.നിലവിൽ നിരവധി കത്തികുത്തു ഉൾപ്പടെ ഉള്ള ക്രിമിനൽ കേസുകളിൽ പ്രതിയാണ് യഹിയ.

yahiya-15

ആലപ്പുഴ നോർത്ത് സിഐ രാജ്‌കുമാർന്റെ നേതൃത്വത്തിൽ എസ്ഐ വിബിൻ ദാസ്, എസ്ഐ രവി, സിപിഒമാരായ ആന്റണി സുധീഷ്, സുജിത് സലിം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. യഹിയക്ക് എതിരെ കാപ്പ ഉൾപ്പെടെയുള്ള വകുപ്പ് ചുമത്തുമെന്നു പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്കു റിമാൻഡ് ചെയ്തു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
goons arrested in robbery case from alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X