ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സാലറി ചാലഞ്ചില്‍ വീണ്ടും പിടിമുറുക്കി സര്‍ക്കാര്‍; വിസ്സമതം അറിയിച്ച 36 പൊലീസുകാരുടെ ശമ്പളം മുടങ്ങി

  • By Desk
Google Oneindia Malayalam News

അമ്പലപ്പുഴ: പ്രളയ ദുരിതാശ്വാസ നിധിയിലേക്കു വേതനത്തിന്റെ വിഹിതം നല്‍കാന്‍ വിസമ്മതം അറിയിച്ച ജില്ലയിലെ 36 പൊലീസ് ഉദ്യോഗസ്ഥര്‍ക്കു ശമ്പളം മുടങ്ങി. സ്പാര്‍ക്കില്‍ റിക്കവറി സ്‌റ്റോപ്പ് ചെയ്യുന്നതിനുളള ഓപ്ഷന്‍ ഇല്ലാത്തതിനാലാണു വേതനം മുടങ്ങിയതെന്നാണു ജില്ലാ പൊലീസ് ഓഫിസിലെ അക്കൗണ്ട്‌സ് ഓഫിസര്‍ അതതു സ്‌റ്റേഷന്‍ ഓഫിസര്‍മാരെ രേഖാമൂലം അറിയിച്ചിട്ടുള്ളത്. നോട്ടിസില്‍ ഉദ്യോഗസ്ഥരുടെ പേരും റജിസ്റ്റര്‍ നമ്പരും വ്യക്തമാക്കിയിട്ടുണ്ട്.

kerala-police-1-27-

ഇതു കോടതി ഉത്തരവിന്റെ പരസ്യലംഘനമാണെന്നും പറയുന്നു. വിസമ്മതം അറിയിച്ച ഉദ്യോഗസ്ഥരെ തിരിച്ചറിയുന്നതിന് ഒരു തെളിവും ഉണ്ടാകരുതെന്നു കോടതി സര്‍ക്കാരിനു കര്‍ശന നിര്‍ദേശം നല്‍കിയതാണ്. വേതനം മുടങ്ങിയ ഉദ്യോഗസ്ഥര്‍ ആശങ്കയിലാണ്. ഒരു മാസത്തെ വേതനം 10 തുല്യ തവണകളായി ശമ്പളത്തില്‍ നിന്നു നല്‍കണമെന്നാണു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതിനു വിസമ്മതം അറിയിച്ച യുഡിഎഫ് അനുകൂല ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കാണു ശമ്പളം മുടങ്ങിയത്‌
English summary
government hold cops salary on fails to contribute salary challenge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X