ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്വാറന്റീന്‍ ലംഘിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വിവാഹപാര്‍ട്ടിയില്‍, 40ഓളം പേര്‍ നിരീക്ഷണത്തില്‍

Google Oneindia Malayalam News

അമ്പലപ്പുഴ: ക്വാറന്റീന്‍ ലംഘിച്ച് വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഫിഷറിസ് വകുപ്പ് ഉദ്യോഗസ്ഥനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ വിവാഹപാര്‍ട്ടിയില്‍ പങ്കെടുത്ത 40ഓളം പേരോട് നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി.

covid

ഇന്നലെയാണ് ഫിഷറിസ് വകുപ്പ് ഉദ്യോഗസ്ഥന്റെ കൊവിഡ് ഫലം പുറത്തുവന്നത്. ഇദ്ദേഹം അമ്പലപ്പുഴ കച്ചേരി മുക്കില്‍ നടന്ന വിവാഹത്തിലും സല്‍ക്കാരത്തിലും പങ്കെടുത്തിരുന്നു. ഇക്കാര്യം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

കല്യാണ പാര്‍ട്ടിയില്‍ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് അംഗം, ആശാ പ്രവര്‍ത്തക, അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് സെന്റര്‍ പാലിയേറ്റീവ് നഴസ് എന്നിവരൊക്കെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇവരൊക്കെ ഇപ്പോള്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. പഞ്ചായത്തംഗം ചടങ്ങില്‍ പങ്കെടുത്തതിനാല്‍ അമ്പലപ്പുഴ പഞ്ചായത്ത് ഇന്ന് അണുനശീകരണം നടത്തി.

അതേസമയം, സംസ്ഥാനത്ത് ഇന്നലെ സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 102 പേര്‍ ആലപ്പുഴ ജില്ലക്കാരായിരുന്നു. 32 പേര്‍ വിദേശത്ത് നിന്നും 20 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 47 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ നിന്ന് 70 പേരുടെപരിശോധനാഫലം നെഗറ്റീവായി. 22 പേര്‍ ഐടിബിപി ഉദ്യോഗസ്ഥരാണ്.

കൊവിഡ് വ്യാപനം: ലോട്ടറി നറുക്കെടുപ്പ് ഇനി ദിവസേനയുണ്ടാവില്ല, ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രംകൊവിഡ് വ്യാപനം: ലോട്ടറി നറുക്കെടുപ്പ് ഇനി ദിവസേനയുണ്ടാവില്ല, ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം

29 പ്രദേശങ്ങള്‍ കൂടി ഹോട്ട്‌സ്‌പോട്ടില്‍; കടുത്ത ജാഗ്രത; 15 പ്രദേശങ്ങളെ ഒഴിവാക്കി29 പ്രദേശങ്ങള്‍ കൂടി ഹോട്ട്‌സ്‌പോട്ടില്‍; കടുത്ത ജാഗ്രത; 15 പ്രദേശങ്ങളെ ഒഴിവാക്കി

English summary
government servant violates the covid quarantine and attend a wedding party in alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X