Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴ ജില്ലയില്‍ എച്ച്1 എന്‍1 പടരുന്നു; രണ്ട് മരണം, പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി

ആലപ്പുഴ: ഡെങ്കിപ്പനിക്ക് പിന്നാലെ ആലപ്പുഴ ജില്ലയില്‍ എച്ച് 1 എന്‍ 1 പടരുന്നു. ജില്ലയില്‍ 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രണ്ട് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശിനിയാണ് കഴിഞ്ഞ മാസം മരണപ്പെട്ടത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു സ്ത്രീ കഴിഞ്ഞ ആഴ്ചയും മരണപ്പെട്ടു. ജില്ലയില്‍ എച്ച് 1 എന്‍ 1 പടരുന്നതോടെ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഇന്‍ഫ്‌ളുവന്‍സ ടൈപ്പ് എ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് എച്ച് 1 എന്‍ 1. വായുവിലൂടെ എളുപ്പത്തില്‍ പകരുന്ന ഒരു സാംക്രമിക രോഗമാണിത്. ചുമക്കുമ്പോഴും, തുമ്മുമ്പോഴും സൂക്ഷ്മ കണങ്ങള്‍ വായുവിലൂടെ മറ്റൊരാളിലേക്ക് പകരുന്നു. കൂടാതെ രോഗി ഉപയോഗിക്കുന്ന വസ്തുക്കളിലൂടെയും 80% വരെ രോഗം പകരാനുളള സാധ്യതയുണ്ട്.

h1n1

രോഗം വന്നയുടന്‍ രോഗി ഉപയോഗിച്ച വസ്ത്രങ്ങള്‍, തൂവാല എന്നിവ മറ്റുളളവര്‍ വീണ്ടും ഉപയോഗിക്കുന്നത് ഇരട്ടി ദോഷമുണ്ടാക്കും. ജലദോഷപ്പനിയായതിനാല്‍ ആരെയും ബാധിക്കാമെങ്കിലും രോഗപ്രതിരോധശേഷി കറവുളളവര്‍ക്ക് ഈ രോഗം വളരെ പെട്ടെന്ന് ബാധിക്കാനും മൂര്‍ച്ചിക്കാനും സാധ്യതയുണ്ട്. വൈറസ് ബാധിച്ച പ്രതലങ്ങളില്‍ സ്പര്‍ശിച്ചശേഷം കണ്ണിലോ, മൂക്കിലോ, വായിലോ സ്പര്‍ശിക്കുന്നത് അണുബാധക്ക് കാരണമാകും.

സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ വൈറസ് മിക്കപ്പോഴും നശിച്ചുപോകും. എന്നാല്‍ എയര്‍കണ്ടീഷന്‍ മുറികളില്‍ വൈറസ് കൂടുതല്‍ നേരം നിലനില്‍ക്കും. പനി, ചുമ, ശ്വാസം മുട്ടല്‍ , ശരീര വേദന, തൊണ്ടവേദന , ജലദോഷം വിറയല്‍, ക്ഷീണം, പേശീവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ചിലരില്‍ ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാകും. പനിക്കൊപ്പം സാധാരണയിലും കൂടുതല്‍ വേഗത്തില്‍ ഹൃദയമിടിക്കുക, നാഡീചലനം ധൃതിയിലാവുക, രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറയുക എന്നീ ലക്ഷണങ്ങളുമുണ്ടാകാം.

വൈറസിനെ നശിപ്പിക്കുന്ന 'ഒസാള്‍ട്ടമിവിര്‍' മരുന്നാണ് ചികിത്സക്ക് ഉപയോഗിക്കുന്നത്. ഇവ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണ്. രോഗപ്രതിരോധ ശേഷി കുറവുളളവരില്‍ ഈ രോഗം പെട്ടെന്ന് ബാധിക്കാനും മൂര്‍ഛിക്കാനും സാധ്യതയുണ്ട്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രമേഹരോഗികള്‍, വൃക്ക, കരള്‍ രോഗം ബാധിച്ചവര്‍ , ഹൃദ്രോഗികള്‍, രക്തസമ്മര്‍ദ്ദം, കാന്‍സര്‍, എച്ച് ഐ വി ബാധിതര്‍, അവയവം മാറ്റിവെച്ചവര്‍ എന്നിവര്‍ക്ക് അപകട സാധ്യത കൂടുതലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+