ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പ്; ആലപ്പുഴ ബൈപ്പാസ് ജനുവരി 28ന് നാടിന് സമര്‍പ്പിക്കും

Google Oneindia Malayalam News

ആലപ്പുഴ: ഈ മാസം 28-ാം തീയതി ഉച്ചയ്ക്ക് 1 മണിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ശ്രീ നിധിന്‍ ഗഡ്ഗരിയും മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും ചേര്‍ന്ന് ആലപ്പുഴ ബൈപ്പാസ് നാടിന് സമര്‍പ്പിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍, ധനമന്ത്രി തോമസ് ഐസക്ക് , സിവില്‍ സപ്ലൈസ് മന്ത്രി ശ്രീ പി.തിലോത്തമന്‍, ആലപ്പുഴ എം.പി എ.എം.ആരിഫ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

alappuzha

വിശദമായ പരിപാടി കേന്ദ്ര സര്‍ക്കാരുമായി കൂടി ആലോചിച്ച് താമസിക്കാതെ പ്രസിദ്ധീകരിക്കുന്നതാണെന്ന് മന്ത്രി സുധാകരന്‍ അറിയിച്ചു. കഴിഞ്ഞ നവംബര്‍ 20 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബൈപ്പാസ് ഉദ്ഘാടനത്തിന് താത്പര്യം പ്രകടിപ്പിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കത്ത് വന്നിരുന്നു. 2 മാസം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കാത്തിരുന്നു. ഇപ്പോള്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് അസൗകര്യമായതിനാല്‍ ബഹു.കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്ഗരിജി ആണ് ബൈപ്പാസ് സമര്‍പ്പിക്കുന്നതെന്ന് ജി സുധാകരന്‍ പറഞ്ഞു.

6.8 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ആലപ്പുഴ ബൈപ്പാസിന്. അതില്‍ 4.8 എലിവേറ്റഡ് ഹൈവേയും, 3.2 കിലോമീറ്റര്‍ മേല്‍പ്പാലവുമാണ്. ബീച്ചിന്റെ മുകളില്‍ കൂടി പോകുന്ന കേരളത്തിലെ ആദ്യത്തെ മേല്‍പ്പാലം. അതി സുന്ദരമായ ഒരു മത്സ്യകന്യകാ ശില്‍പ്പം പോലെ ആലപ്പുഴ ബീച്ചിന്റെ സ്വര്‍ണ്ണ വര്‍ണ്ണമാര്‍ന്ന മണലാരണ്യത്തിനു മീതെ അലസലാസ്യ ഭംഗിയിലങ്ങിനെ നില്‍ക്കുകയാണ് ആലപ്പുഴ ബൈപ്പാസ് .

കളര്‍കോട്, കൊമ്മാടി ജംഗ്ഷനുകള്‍ മനോഹരമാക്കിയിട്ടുണ്ട്. പാലം സൗന്ദര്യ വല്‍കരിച്ചിട്ടുണ്ട്. കേന്ദ്ര പദ്ധതിയില്‍ 80 വഴിവിളക്കുകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ 408 വിളക്കുകള്‍ ഉണ്ട്. അവ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ചതാണ്. കേന്ദ്ര സര്‍ക്കാര്‍ 172 കോടി, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 172 കോടി അങ്ങനെ 344 കോടിയാണ് ആകെ അടങ്കല്‍. കൂടാതെ റെയില്‍വേക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 7 കോടി കെട്ടിവെച്ചു. അതടക്കം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 172 കോടിക്ക് പുറമെ 25 കോടി ചിലവഴിച്ചു.

നിര്‍മ്മാണം പൂര്‍ണ്ണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിര്‍വ്വഹിച്ചത്. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലം പോലെ. ഈ പാലം ഗതാഗതത്തിന് തുറക്കുന്നതോടുകൂടി കൊല്ലം, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലായി 4 വന്‍കിട പാലങ്ങളാണ് ഗതാഗത യോഗ്യമായത്.
അടുത്ത മെയ് മാസത്തില്‍ പാലാരിവട്ടം പാലം തുറക്കും. 100 വര്‍ഷം ഗ്യാരഡിയുള്ള പാലമായിരിക്കും അത്. ശ്രീ ഇ.ശ്രീധരനാണ് അതിന്റെ മേല്‍നോട്ടചുമതല. അങ്ങനെ 3 ജില്ലകളിലായി 150 കിലോമീറ്ററിനുള്ളില്‍ 5 വന്‍കിട പാലങ്ങളാണ് പിണറായി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ചത്. ഇത് ചരിത്ര വിജയമാണ്. ചരിത്രത്തിന്റെ മനോഹരമായ നിര്‍മ്മിതിയും.

Recommended Video

cmsvideo
കത്തിയമരുന്ന പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ..ദൈവമേ വാക്സിനുകൾ ?

English summary
Half a century of waiting; Alappuzha bypass will be inaugurate on January 28
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X