ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹര്‍ത്താല്‍ അക്രമം; ജില്ലയില്‍ ഇതുവരെ അറസ്റ്റിലായത് 456 പേര്‍, 403 പേരെ ജാമ്യത്തില്‍ വിട്ടയച്ചു!!

  • By Desk
Google Oneindia Malayalam News

ചേര്‍ത്തല: ശബരിമലയില്‍ സ്ത്രീകള്‍ കയറിയതില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ-കര്‍മ്മ സമിതി സംഘടിപ്പിച്ച ഹര്‍ത്താലില്‍ അക്രമവുമായി ബന്ധപ്പെട്ട് ജില്ലയിലാകെ ഇതുവരെ 108 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 456 പേരെയാണ് ആകെ അറസ്റ്റ് ചെയ്തത്. ഇതില്‍ 53 പേര്‍ റിമാന്റിലാണ്. 403 പേരെ ജാമ്യത്തില്‍ വിട്ടയച്ചതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

എരുമേലി വാവരുപള്ളിയിലും യുവതികള്‍ക്ക് പ്രവേശനം വേണം; 2 യുവതികൾ അറസ്റ്റിൽ, മക്കൾ കക്ഷി പ്രവർത്തകർ!!

സംസ്ഥാനക്കാതെ ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട് 2182 കേസുകളാണ് ഇതുവരെ രജസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത് ഇനിയും കൂടാനാണ് സാധ്യത. ഹര്‍ത്താലില്‍ അക്രമങ്ങള്‍ നടന്ന തുറവൂരില്‍ പട്ടണക്കാട്, കുത്തിയതോട് പൊലിസുകള്‍ അഞ്ച് കേസുകളെടുത്തു. അന്ധകാരനഴിയിലെ സി.പി.എം വെയിറ്റിങ്ങ് ഷെഡ് തകര്‍ത്തതുമായി ബന്ധപ്പെട്ടുള്ള പരാതിയിലും, ദേശീയപാത ഉപരോധവും അക്രമണവും എന്നിവയിലാണ് പട്ടണക്കാട് പൊലിസ് കേസെടുത്തിട്ടുള്ളത്.

Alappuzha map

ദേശീയപാത ഉപരോധം, സൂപ്പര്‍ മാര്‍ക്കറ്റ് അക്രമണം, എസ്.പി ഹരിശങ്കറിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് എന്നിവയിലാണ് കുത്തിയതോട് പൊലിസ് കേസെടുത്തത്. ബുധനാഴ്ച വൈകുന്നേരം ആരംഭിച്ച ആക്രമണങ്ങളും സംഘര്‍ഷാവസ്ഥയും വ്യാഴാഴ്ച രാത്രിയോടെയാണ് അയവ് വന്നത്.ബുധനാഴ്ച വൈകുന്നേരം സി.പി.എം അരൂര്‍ ഏരിയാകമ്മിറ്റി ഓഫിസിനു നേരെയുണ്ടായ ആക്രമണത്തോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം.

ഏരിയാ കമ്മിറ്റി ഓഫിസിനു മുന്നിലെ കമാനങ്ങളും ഫഌ്‌സ് ബോര്‍ഡുകളും തകര്‍ത്തു. തറവുര്‍ കവലയ്ക്ക് തെക്കുംവടക്കും ഭാഗത്തുണ്ടായിരുന്ന സി.ഐ.ടി.യു വെയിറ്റിങ്ങ് ഷെഡുകള്‍ പൊളിച്ച് തീയിട്ടു. കൊടികള്‍ നശിപ്പിക്കപ്പെട്ടു.തുറവൂര്‍ കവലയിലെ സൂപ്പര്‍ മാര്‍ക്കറ്റ് തകര്‍ത്തു പരിസരത്തെ മറ്റു രണ്ടു കടകളും ആക്രമിക്കപ്പെട്ടു. തുടര്‍ന്ന് മറുവിഭാഗം തുറവൂര്‍ കവലയിലെ ബി.എം.സ് വെയിറ്റിങ്ങ് ഷെഡ് പൊളിച്ചു കളഞ്ഞു .ചാവടിയിലെ കൊടിമരങ്ങളും ഫഌ്‌സ് ബോര്‍ഡുകളും നശിപ്പിച്ചു

English summary
Harthal attack; 456 persons were arrested in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X