ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം;മതവികാരം ആളിക്കത്തിക്കാന്‍ ലക്ഷ്യമിട്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

Google Oneindia Malayalam News

ആലപ്പുഴ: മതവിദ്വേഷ പ്രസംഗത്തില്‍ ഗുരുതര കണ്ടെത്തലുമായി പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് വിദ്വേഷ മുദ്രാവാക്യം വിളിക്കാന്‍ പരിശീലനം നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മതവികാരം ആളിക്കത്തിക്കാന്‍ പ്രതികള്‍ ലക്ഷ്യമിട്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിനായി കുട്ടിയെ ചുമലിലേറ്റി പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചു. മുസ്ലീം ജനവിഭാഗത്തെ ഇളക്കിവിടാനാണ് ശ്രമിച്ചതെന്നും പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാക്കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. അതുകൊണ്ട് പ്രതികള്‍ക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

റോബിന്‍ ഗെയിം മനസ്സിലാക്കി കളിക്കുന്ന മാസ്റ്റര്‍ മൈന്‍ഡ്; ബിഗ് ബോസ് ഹൗസില്‍ പ്രണയമുണ്ടെന്ന് അപര്‍ണറോബിന്‍ ഗെയിം മനസ്സിലാക്കി കളിക്കുന്ന മാസ്റ്റര്‍ മൈന്‍ഡ്; ബിഗ് ബോസ് ഹൗസില്‍ പ്രണയമുണ്ടെന്ന് അപര്‍ണ

1

നിലവില്‍ കേസിലുള്ളത് മൂന്ന് പ്രതികളാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ആലപ്പുഴ ജില്ല സെക്രട്ടറി മുജീബ് യാക്കൂബ് രണ്ടാം പ്രതിയാണ്. അതേസമയം വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞു. എറണാകുളം പള്ളുരുത്തി സ്വദേശിയാണെന്ന് എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. ഇന്നലെ രാത്രി തന്നെ കുട്ടിയെ കണ്ടെത്താന്‍ പോലീസ്, വീട് ഇരിക്കുന്ന തങ്ങള്‍ നഗറിലെത്തിയെങ്കിലും വീട് അടച്ചിട്ടിരിക്കുകയാണ്. കുട്ടിയെ കണ്ടെത്താനായി കഴിഞ്ഞ ദിവസം മുതല്‍ പോലീസ് പരക്കം പാച്ചിലിലാണ്. തോപ്പുംപടി, ഈരാറ്റുപേട്ട, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങള്‍ കുട്ടിയെ തേടി പോലീസ് എത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

രണ്ട് ദിവസമായി ഒരു സംഘം പോലീസ് ഈരാറ്റുപേട്ടയില്‍ തമ്പടിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. കുട്ടിയുടെ മുദ്രാവാക്യം വിളിയിലെ ഉച്ചാരണ ശൈലി നോക്കിയായിരുന്നു കണ്ടുപിടിക്കാന്‍ ശ്രമിച്ചത്. തോപ്പുംപടി, പള്ളുരുത്തി ഭാഗങ്ങളില്‍ ഉള്ളവരുടെ ഉച്ചാരശൈലി പോലെയുണ്ട് മുദ്രാവാക്യം വിളിയെന്നാണ് വിലയിരത്തല്‍. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കുടച്ടിയുടെ മുഴുവന്‍ അവകാശങ്ങളും സംരക്ഷിച്ച് കൊണ്ടായിരിക്കും കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങളെന്നും പോലീസ് വ്യക്തമാക്കി. കുട്ടിയെ കണ്ടെത്തിയാല്‍ മാത്രമേ അവിടെ വിളിച്ച മുദ്രാവാക്യം വിളിയുടെ പിന്നിലുള്ളവരെ കണ്ടെത്താനാവൂ.

പോലീസ് ഈ കുട്ടിയെ കണ്ടെത്താനായില്ലെങ്കില്‍ കേസ് തെളിയിക്കാനാവില്ല. നിലവില്‍ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്ത് നില്‍ക്കുകയാണ് പോലീസ്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ അത് വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. സംഭവത്തില്‍ അറസ്റ്റുണ്ടായെങ്കിലും, ഈ കുട്ടിയെ കുറിച്ച് അറസ്റ്റിലായവരില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. എസ്ഡിപിഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും മറ്റ് റാലികളിലും കുട്ടി മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോയും ഇതിനിടെ പുറത്തുവന്നിരുന്നു.രാഷ്ട്രീയ വിഷയമായതോടെ പോലീസിന് കുട്ടിയെ കണ്ടെത്താനുള്ള സമ്മര്‍ദവും വര്‍ധിച്ചിട്ടുണ്ട്.

രാഹുലിന്റെ ബ്രിട്ടന്‍ യാത്രയ്ക്ക് അനുമതിയില്ല: പോരിനിറങ്ങി ബിജെപി, അനുമതി വേണ്ടെന്ന് കോണ്‍ഗ്രസ്രാഹുലിന്റെ ബ്രിട്ടന്‍ യാത്രയ്ക്ക് അനുമതിയില്ല: പോരിനിറങ്ങി ബിജെപി, അനുമതി വേണ്ടെന്ന് കോണ്‍ഗ്രസ്

Recommended Video

cmsvideo
പിസിയുടെ അറസ്റ്റ് തടയാൻ BJP, കൊച്ചിയിൽ പ്രതിഷേധം | #Kerala | OneIndia Malayalam

English summary
hate speech in alappuzha: boy who raised the slogan gets training for hate speech says remand report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X