ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ് വാക്സിന്‍: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാര്‍ച്ച് അഞ്ച് വരെ വാക്സിന്‍ സ്വീകരിക്കാം

Google Oneindia Malayalam News

ആലപ്പുഴ: കോവിഡ് വാക്സിനേഷന്‍ ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടും കുത്തിവയ്പ് എടുക്കാന്‍ കഴിയാത്തവരും, ഇതുവരെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ആലപ്പുഴ വനിതാ-ശിശു ആശുപത്രി, ജനറല്‍ ആശുപത്രി, ആലപ്പുഴ, ചെങ്ങന്നൂര്‍ മാവേലിക്കര ജില്ലാ ആശുപത്രികള്‍, ചേര്‍ത്തല, ഹരിപ്പാട്, കായംകുളം, തുറവൂര്‍, പുളിങ്കുന്ന് താലൂക്ക് ആശുപത്രികള്‍, ആലപ്പുഴ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരെ ബന്ധപ്പെട്ട് മുന്‍കൂര്‍ സമയമെടുത്ത് മാര്‍ച്ച് അഞ്ചിനു മുന്‍പായി വാക്സിന്‍ എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

1

വാക്സിന് വേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടും എടുക്കാന്‍ കഴിയാതെ പോയതും ഇതുവരെ രജിസ്റ്റര്‍ ചെയ്യാനാകാതെ പോയതുമായ പോലീസ്, റവന്യു, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോവിഡ് മുന്നണിപ്പോരാളികളായ ഉദ്യോഗസ്ഥര്‍ കലവൂര്‍, അരൂര്‍, എടത്വ, പുറക്കാട്, കുറത്തികാട്, മുതുകുളം എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെട്ട് മുന്‍കൂട്ടി സമയമുറപ്പാക്കി മാര്‍ച്ച് അഞ്ചിനു മുന്‍പായി വാക്സിന്‍ എടുക്കണം.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കാനിടയുള്ള വാക്സിന്‍ എടുക്കുവാന്‍ സന്ദേശം ലഭിച്ചതും ലഭിക്കാത്തവരുമായ ജീവനക്കാര്‍ അവരവരുടെ താമസ സ്ഥലത്തിനടുത്തോ, ജോലിസ്ഥലത്തിനടുത്തോ ഉള്ള ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ സമയമുറപ്പിച്ച് മാര്‍ച്ച് അഞ്ചിനകം വാക്സിനെടുക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

കോവിന്‍ (https://www.cowin.gov.in) ആപ്പ് വഴി പൊതുജനങ്ങള്‍ക്ക് വാക്സിന്‍ എടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാം. വെബ്സൈറ്റില്‍ ചുവടെ പറയുന്ന വിധം രജിസ്റ്റര്‍ ചെയ്യാം. ആപ്ലിക്കേഷന്‍ വഴി കോവിഡ് വാക്സിനേഷന്‍ സെന്ററുകളുടെ പട്ടികയും ഒഴിഞ്ഞ സ്ലോട്ടുകള്‍ ലഭ്യമാകുന്ന തീയതിയും ലഭ്യമാകും. പിന്നീട് ഓരോരുത്തര്‍ക്കും അവരവരുടെ സൗകര്യപ്രദമായ രീതിയില്‍ കോവിഡ് വാക്സിനേഷന്‍ സെന്ററുകള്‍ തെരഞ്ഞെടുക്കാം. 45നും 59നും വയസ്സിനിടയില്‍ പ്രായമുള്ളവര്‍ രോഗാവസ്ഥ സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് രജിസ്റ്റേര്‍ഡ് ഡോക്ടറില്‍ നിന്നും വാങ്ങി വാക്സിനെടുക്കാന്‍ പോകുന്ന കേന്ദ്രത്തില്‍ ഹാജരാക്കണം.

English summary
health workers vaccinated till march 5 says alappuzha district medical officer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X