• search
  • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കളക്ടറെ കാണാന്‍ നിധിനെത്തി; ചേര്‍ത്തുപിടിച്ച് കൃഷ്ണതേജ; അത്ഭുതപ്പെടുത്തുകയാണെന്ന് സോഷ്യല്‍ മീഡിയ

Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴ കളക്ടറായി ചുമതലെയടുത്തത് മുതല്‍ വി ആര്‍ കൃഷ്ണ തേജ സോഷ്യല്‍ മീഡിയയില്‍ താരമാണ്. കഴിഞ്ഞ ദിവസം കളക്ടര്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച ഒരു വീഡിയോയും കുറിപ്പുമാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഓണവും വിഷുവുമൊക്കെ ആഘോഷമാക്കാന്‍ കരുതിവച്ച പണവുമായി തന്നെ കാണാനെത്തിയ ഒരു ബാലനെ കുറിച്ചുള്ള കുറിപ്പാണത്.

1

നിര്‍ധനരായ കുഞ്ഞു മക്കള്‍ക്ക് ബുക്കും പുസ്തകവും കളിപ്പാട്ടവുമൊക്കെ വാങ്ങി നല്‍കാനായി സംസ്ഥാന സര്‍ക്കാരിന്റെ ബാലനിധി പദ്ധതിയിലേക്ക് സംഭാവന നല്‍കാനായാണ് മൂന്നാം ക്ലാസുകാരനായ ബാലന്‍ തന്നെ കാണാനെത്തിയതെന്ന് കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചില അനുഭവങ്ങള്‍ നമുക്ക് ഒരിക്കലും മറക്കാനാവില്ല. ഇത്തരത്തില്‍ എന്റെ മനസ്സില്‍ നിന്നും ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമാണിത്. നിധിന്‍ മോനും മാതാപിതാക്കള്‍ക്കും എന്റെ സ്നേഹാഭിനന്ദനങ്ങളെന്ന് കളക്ടടര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പ് ഇങ്ങനെ

2

കഴിഞ്ഞ ദിവസം ഓഫീസില്‍ വെച്ച് പൊതുജനങ്ങളെ കാണുന്നതിനിടയിലാണ് കയ്യിലൊരു കവറുമായി ഒരു മോന്‍ എന്റെ അടുത്തേക്ക് വന്നത്. എന്തെങ്കിലും അപേക്ഷയാണെന്ന് കരുതിയാണ് ഞാനത് തുറന്നത്. എന്നാല്‍ ആ കവറില്‍ കുറച്ച് പണമായിരുന്നു ഉണ്ടായിരുന്നത്. ഇത് എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തി.

3

ഇതെന്താണെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ആ മോന്‍ എന്നോട് പറഞ്ഞത് ഓണവും വിഷുവും ഒക്കെ അടിച്ച് പൊളിക്കാനായി സൂക്ഷിച്ച് വെച്ച പൈസയാണെന്നാണ്. നിര്‍ധനരായ കുഞ്ഞു മക്കള്‍ക്ക് ബുക്കും പുസ്തകവും കളിപ്പാട്ടവുമൊക്കെ വാങ്ങി നല്‍കാനായി സംസ്ഥാന സര്‍ക്കാരിന്റെ ബാലനിധി പദ്ധതിയിലേക്ക് സംഭാവന നല്‍കാനായാണ് മൂന്നാം ക്ലാസുകാരനായ ഈ മോന്‍ പണവുമായി എന്റെ അടുത്തേക്ക് വന്നത്.

4

ചില അനുഭവങ്ങള്‍ നമുക്ക് ഒരിക്കലും മറക്കാനാവില്ല. ഇത്തരത്തില്‍ എന്റെ മനസ്സില്‍ നിന്നും ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമാണിത്. നിധിന്‍ മോനും മാതാപിതാക്കള്‍ക്കും എന്റെ സ്നേഹാഭിനന്ദനങ്ങള്‍- ആലപ്പുഴ കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

5

അച്ഛന്‍ ഭാഗ്യം വിറ്റു; മകള്‍ ആഗ്രഹിച്ച സ്വപ്‌നത്തിന് കൈത്താങ്ങായി കളക്ടര്‍, ആരതി ഇനി ഡോക്ടറാകുംഅച്ഛന്‍ ഭാഗ്യം വിറ്റു; മകള്‍ ആഗ്രഹിച്ച സ്വപ്‌നത്തിന് കൈത്താങ്ങായി കളക്ടര്‍, ആരതി ഇനി ഡോക്ടറാകും

അതേസമയം, കളക്ടറായി ചുമതലയെടുത്തത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ താരമാണ് വി ആര്‍ കൃഷ്ണ തേജ. അദ്ദേഹം കുട്ടികള്‍ക്കായി പങ്കുവയ്ക്കുന്ന എല്ലാ കുറിപ്പുകളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നുണ്ട്. കൂടാതെ അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് ആലപ്പുഴ ജില്ലയില്‍ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധ നേടുന്നുണ്ട്.

6

ഈ രാശിക്കാർ വാഹനയാത്ര സൂക്ഷിക്കണം, വിദേശത്ത് ജോലി കിട്ടും, നിങ്ങളുടെ നാൾഫലം അറിയാംഈ രാശിക്കാർ വാഹനയാത്ര സൂക്ഷിക്കണം, വിദേശത്ത് ജോലി കിട്ടും, നിങ്ങളുടെ നാൾഫലം അറിയാം

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരുപാട് വിദ്യാര്‍ത്ഥികളുടെ പഠന ചെലവിന് വേണ്ടി അദ്ദേഹം നടത്തിയ ഇടപെടലുകളാണ് കൂടുതല്‍ ശ്രദ്ധ നേടിക്കൊടുത്തത്. കളക്ടര്‍ ഇടപെട്ടതിന് തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസ ചെലവ് നടന്‍ അല്ലു അര്‍ജുന്‍ ഏറ്റെടുത്തിരുന്നു. 'വീ ആര്‍ ഫോര്‍' ആലപ്പി പദ്ധതിയുടെ ഭാഗമായാണ് കുട്ടിയുടെ പഠന ചെലവ് നടന്‍ ഏറ്റെടുത്തത്.

7

പ്ലസ്ടു 92 ശതമാനം മാര്‍ക്കോടെ പാസായ വിദ്യാര്‍ത്ഥിനിയും കുടുംബവും തുടര്‍ പഠനത്തിന് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കളക്ടര്‍ കൃഷ്ണ തേജയെ കാണുന്നത്. കുട്ടിയുടെ പിതാവ് കൊവിഡ് വന്ന് മരിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടിനിടെ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ വഴിയില്ലെന്ന സങ്കടം കുടുംബം കളക്ടറെ അറിയിക്കുകയായിരുന്നു.

8

ഉടന്‍ കളക്ടര്‍ നടന്‍ അല്ലു അര്‍ജുനെ വിളിച്ച് അഭ്യര്‍ത്ഥിക്കുകയായിരുന്നു. കളക്ടറുടെ അഭ്യര്‍ത്ഥന നടന്‍ അംഗീകരിച്ചതോടെ കാര്യങ്ങള്‍ക്ക് തീരുമാനമായി. അങ്ങനെ 4 വര്‍ഷത്തെ ഹോസ്റ്റല്‍ ഫീ അടക്കമുള്ള ചെലവുകള്‍ നടന്‍ വഹിക്കുമെന്ന് കൃഷ്ണ തേജ വിദ്യാര്‍ത്ഥിനിയെ അറിയിച്ചു. കളക്ടര്‍ തന്നെ പോയി കുട്ടിയെ കോളേജില്‍ ചേര്‍ക്കുകയും ചെയ്തു.

9

ലോട്ടറി അടിച്ചത് ഒരു കോടി: നേരെ ഓടി സ്റ്റേഷനിലേക്ക്, താമസിച്ചോളൂ.. സംരക്ഷണമില്ലെന്ന് പൊലീസ്ലോട്ടറി അടിച്ചത് ഒരു കോടി: നേരെ ഓടി സ്റ്റേഷനിലേക്ക്, താമസിച്ചോളൂ.. സംരക്ഷണമില്ലെന്ന് പൊലീസ്

ഇതു കൂടാതെ, കൃഷ്ണ തേജയെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു പരിശീലിപ്പിച്ച ബാലലത മല്ലവരപ്പ് മറ്റൊരു വിദ്യാര്‍ത്ഥിയുടെ എം ബി ബി എസ് പഠന ചെലവും ഏറ്റെടുത്തിരുന്നു. വിദ്യാര്‍ത്ഥിനിയുടെ അഞ്ച് വര്‍ഷത്തെ എല്ലാ ചെലവുകളും കളക്ടര്‍ ഇടപെട്ടതിനെ തുടര്‍ന്ന് അദ്ദേഹം വഹിക്കും. പി ടി എ ഫണ്ട്, ഹോസ്റ്റല്‍ ഫീ തുടങ്ങിയ ചെലവുകളാണ് കണ്ടെത്താനുണ്ടായിരുന്നത്. ഹോസ്റ്റല്‍ ഫീ ആയി 7,210 രൂപയും പി ടി എ ഫണ്ട് ആയി 16,000 രൂപയും നല്‍കേണ്ടതുണ്ട്. ഈ ചെലവുകളെല്ലാമാണ് ബാലലത വഹിക്കുന്നത്.

English summary
Heart touching note shared by Alappuzha Collector VR Krishna Teja IAS Goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X