ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചൂടേറുന്നു; ഒപ്പം നാടെങ്ങും തീപിടുത്തവും.... കഴിഞ്ഞ ദിവസം ആലപ്പുഴയിലെ രണ്ടിടങ്ങളിൽ തീപ്പിടുത്തം

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: വേനൽ ചൂടേറിയ സാഹചര്യത്തിൽ നാടെങ്ങും തീപടരുന്ന കാഴ്ചയാണ്. ഇന്നലെ മാത്രം രണ്ടിടങ്ങളിലാണ് തീപിടുത്തമുണ്ടായത്. എടത്വാ പമ്പ ബേക്കറി ഗോഡൗണിലാണ് വലിയ രീതിയിലുള്ള തീ പിടുത്തമുണ്ടായത്. നൈറ്റ് പെട്രോളിംങിന് ഇറങ്ങിയ പോലീസുകാരുടെ സമയോജിതമായ ഇടപെടൽ കടയ്ക്കുള്ളിൽ ഉറങ്ങിക്കിടന്ന ബംഗാളി സ്വദേശിയായ തൊഴിലാളിയുടെ ജീവൻ രക്ഷിച്ചു.

എഐഎഡിഎംകെ പുതിയ സഖ്യ സാധ്യത തേടുന്നു; വിജയകാന്തുമായി സഹകരിക്കുമെന്ന് സൂചന... മാര്‍ച്ച് അഞ്ചിന് അടിയന്തിര യോഗം വിളിച്ച് ഡിഎംഡികെ!!

ശനിയാഴ്ച രാത്രി ഒരു മണിയോടെ നീരേറ്റുപുറം ജംഗ്ഷനിലാണ് സംഭവം. എടത്വാ എസ്.ഐ ക്രിസ്റ്റിരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നൈറ്റ് പെട്രോളിംങ് നടത്തുന്നതിനിടെ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബേക്കറി ഗോഡൗണിൽ നിന്ന് പുക ഉയരുന്നതായി ശ്രദ്ധയിൽ പെട്ടു . പോലീസിന്റെ പരിശോധനയിൽ കടയ്ക്കുള്ളിൽ തീ പടരുന്നതായി കണ്ടു. ഉടൻ തന്നെ ഫയർഫോഴ്‌സിനേയും, കടയുടമയേയും വിവരം ധരിപ്പിച്ചു.

Summer

കട തുറന്ന് തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ബംഗാളി സ്വദേശിയായ തൊഴിലാളി കിടന്നുറങ്ങുന്നത് പോലീസിന്റെ ശ്രദ്ധയിൽപെട്ടു. ഇയാളെ പുറത്തേയ്ക്ക് മാറ്റിയ ശേഷമാണ് തീ അണച്ചത്. രാത്രിയിൽ ശക്തമായ ഇടിയും മിന്നലുമുണ്ടായിരുന്നു. ഷോർട്ട് സർക്യൂട്ടാകാം തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാധമിക നിഗമനം. തീ പിടുത്തത്തിൽ കടയിൽ സൂക്ഷിച്ചിരുന്ന എണ്ണ, ഗോതമ്പ്, ഫർണിച്ചർ സാധനങ്ങൾ എന്നിവ കത്തിനശിച്ചു. ഏകദേശം നാലര ലക്ഷം രൂപ നഷ്ടം സംഭവിച്ചതായി കടയുടമ അലക്സ് പറഞ്ഞു.

തലവടി പഞ്ചായത്ത് രണ്ടാം വാർഡിൽ കട്ടയിൽ വിലാസിനിയുടെ വീട്ടിൽ തീപിടിച്ചു. വീടിന്റെ മേൽക്കൂരയും വീട്ടുപകരണങ്ങളും കത്തിനശിച്ചു. വിലാസിനിയും മകൻ സന്തോഷും താമസിച്ച വീടിന് ഇന്നലെ രാത്രി 12 30ന് തീപിടിക്കുകയും കിടന്നുറങ്ങിയ വീട്ടമ്മ ശബ്ദംകേട്ട് എഴുന്നേൽക്കുമ്പോൾ വീടിൻറെ ഒരുഭാഗം കത്തുന്നത് കണ്ടത് ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടുകയും പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു.

സമീപത്തെ പുല്ലിന് തീപിടിച്ചത് വീട്ടിലേക്ക് പടർന്നതാണ് വലിയ തീപിടിത്തമുണ്ടാകാൻ കാരണം. ഇന്നലെ ഉച്ചക്കഴിഞ്ഞാണ് പുല്ലിന് തീപിടിച്ചത്. എന്നാൽ ഇത് അണച്ചെങ്കിലും ചെറിയ രീതിയിൽ പുതഞ്ഞിരുന്നതായി നാട്ടുകാർ പറയുന്നു. തീപിടുത്തത്തിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 7000 രൂപയും വീട്ടുപകരണങ്ങളും കത്തിനശിച്ചു. വീടിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. പഞ്ചായത്തംഗം ഷിനോജേക്കബ് സ്ഥലം സന്ദർശിച്ചു

English summary
Heavy heat in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X