Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ കനത്ത മഴ; അതീവ ജാഗ്രത നിര്‍ദ്ദേശം, ശിക്കാര്‍ വള്ളങ്ങള്‍ സര്‍വീസ് നിര്‍ത്തിവച്ചു

ആലപ്പുഴ: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്. വിവിധ ജില്ലകളില്‍ മഴയുടെ പശ്ചാത്തലത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ പാലക്കാട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയിലും കനത്ത മഴ തുടരുകയാണ്. ജില്ലയില്‍ ഇപ്പോള്‍ ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചത്. മഴ തുടരുന്ന പശ്ചാത്തലത്തിലും നിലവിലുണ്ടായിരുന്ന യെലോ അലര്‍ട്ട് ഓറഞ്ച് അലര്‍ട്ടായി മാറിയ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ അറിയിച്ചു.

alappuzha

ജില്ലയില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് ദുരന്ത നിവാരണ അതോറിറ്റി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു. ജലാശയങ്ങളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. കുട്ടികളും മുതിര്‍ന്നവരും വെള്ളക്കെട്ടുകളിലും മറ്റും ഇറങ്ങുന്നത് ഒഴിവാക്കണം. ശിക്കാര വള്ളങ്ങള്‍ സര്‍വ്വീസ് നടത്തുന്നത് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി. ജില്ലയില്‍ നിലവില്‍ 10 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് . 34 കുടുംബങ്ങളിലെ 111 പേരാണ് ഇപ്പോള്‍ ക്യാമ്പുകളിലുള്ളത്.

മഴ കനത്ത സാഹചര്യത്തില്‍ ജില്ലാ കളക്ടറേറ്റിലും എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഫോണ്‍ നമ്പരുകള്‍

ആലപ്പുഴ കളക്ടറേറ്റ്: 0477 2238630, 1077 (ടോള്‍ ഫ്രീ)

താലൂക്ക് തല കണ്‍ട്രോള്‍ റൂമുകള്‍

ചേര്‍ത്തല: 0478 2813103
അമ്പലപ്പുഴ: 0477 2253771
കുട്ടനാട്: 0477 2702221
കാര്‍ത്തികപ്പള്ളി: 0479 2412797
മാവേലിക്കര: 0479 2302216
ചെങ്ങന്നൂര്‍: 0479 2452334

Recommended Video

cmsvideo
    Kerala on red alert as heavy rain continues across the state

    അതേസമയം, മഴ തുടരുന്ന സാഹചര്യത്തില്‍ എന്‍ ഡി ആര്‍ എഫിന്റെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഇതിനോടകം വിന്യസിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സൈന്യത്തിന്റെ രമ്ട് ടീമുകള്‍ തിരുവനന്തപുരത്തും കോട്ടയത്തും വിന്യസിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എയര്‍ഫോഴ്സിനും അടിയന്തിരസാഹചര്യം നേരിടാന്‍ സജ്ജരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കോട്ടയത്ത് കൂട്ടിക്കലില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എയര്‍ഫോഴ്‌സിനോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. സന്നദ്ധ സേനയും സിവില്‍ ഡിഫെന്‍സും അടിയന്തരസാഹചര്യങ്ങള്‍ അഭിമുഖീകരിക്കാന്‍ സജ്ജമായിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+