ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴ ജില്ലയിൽ മഴ കനത്തു; ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി, ദുരിതം പേറി കുട്ടനാട് നിവാസികൾ

  • By Desk
Google Oneindia Malayalam News

ആലപ്പുഴ : കാലവർഷം ശക്തിപ്രാപിച്ചതോടെ ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്നവർ ദുരിതത്തിലായി. കുട്ടനാട് പോകുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ജില്ലയുടെ തീരപ്രദേശങ്ങളിൽ അധിവസിക്കുന്നവരും ഒരുപോലെ ദുരിതമനുഭവിക്കുകയാണ്. പ്രളയം ബാധിത പ്രദേശങ്ങളിൽ കഴിയുന്നവർ ഭീതിയോടെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്.

<strong>ബൈക്കിലെത്തിയർ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു; സിസിടിവി ദ്യശ്യങ്ങൾ ലഭിച്ചിട്ടും പ്രതികളെ കിട്ടാതെ പോലീസ് കുഴയുന്നു, പോലീസിന്റെ കണ്ണുവെട്ടിച്ച് കഴിയുന്നത് നിരവധി കേസുകളിലെ പ്രതികൾ, സംഭവം ആലപ്പുഴയിൽ!</strong>ബൈക്കിലെത്തിയർ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു; സിസിടിവി ദ്യശ്യങ്ങൾ ലഭിച്ചിട്ടും പ്രതികളെ കിട്ടാതെ പോലീസ് കുഴയുന്നു, പോലീസിന്റെ കണ്ണുവെട്ടിച്ച് കഴിയുന്നത് നിരവധി കേസുകളിലെ പ്രതികൾ, സംഭവം ആലപ്പുഴയിൽ!

കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മഴയെത്തുടർന്ന് ജില്ലയുടെ തീരത്ത് കടലാക്രമണവും രൂക്ഷമായിരിക്കുകയാണ്. രക്ഷസത്തിരമാലകളെത്തുടർന്ന് അഞ്ച് മീറ്ററോളം തീരം കടലെടുത്തു. അമ്പലപ്പുഴ താലൂക്കിൽ വണ്ടാനം, പുന്നപ്ര, പുറക്കാട്, തോട്ടപ്പള്ളി ഭാഗങ്ങളിലും കാർത്തികപ്പള്ളി താലൂക്കിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരങ്ങളിലുമാണ് കടൽ കൂടുതൽ പ്രക്ഷുബ്ധമായിട്ടുള്ളത്.

Rain

ചേർത്തല, ഒറ്റശ്ശേരി, തൈക്കൽ, മാരാരിക്കുളം തുടങ്ങിയ കടപ്പുറങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. കടൽക്ഷോഭത്തെതുടർന്ന് തീരപ്രദേശങ്ങളിലെ വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വെള്ളം കയറിയതിനെ തുടർന്ന് പ്രദേശത്തെ നൂറിലധികം വീടുകളാണ് വാസയോഗ്യമല്ലാതായത്. മേഖലയിൽ കടൽഭിത്തി നിർമ്മിക്കുമെന്ന ജനപ്രതിനിധികളുടെ ഉറപ്പു ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല എന്നാണ് നാട്ടുകാരുടെ പരാതി.

കാലവർഷം ശക്തമായതോടെ ആലപ്പുഴ ജില്ലയിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആറാട്ടുപുഴയിലും കാട്ടൂരുമാണ് ക്യാമ്പുകൾ തുറന്നത്. രണ്ടിടത്തുമായി 25 കുടുംബങ്ങളിലെ 99 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ആറാട്ടുപുഴ ജിപിഎൽപി സ്കൂളിൽ 10 കുടുംബങ്ങളിലെ 43 പേരും കാട്ടൂർ ലയോള ഹാളിൽ 15 കുടുംബങ്ങളിലെ 56 പേരുമാണുള്ളത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും തങ്ങളുടെ കണ്ട്രോൾ റൂമിന്റെ പ്രവർത്തനം കാര്യക്ഷമമാക്കിയിട്ടുണ്ട്.

English summary
Heavy rain in Alappuzha; Started relief camps
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X