ആലപ്പുഴയില്‍ വേനല്‍ മഴ ശക്തം; പാടശേഖങ്ങള്‍ വെള്ളത്തില്‍ മുങ്ങി
ആലപ്പുഴ: ആലപ്പുഴയില്‍ വേനല്‍ മഴ വീണ്ടും ശക്തമായതോടെ പാടശേഖരങ്ങള്‍ വെള്ളത്തിലായി. മാന്നാല്‍ ചെന്നിത്തല എന്നീ പാടശേഖരങ്ങളിലാണ് കൊയ്ത്ത് നടക്കുന്നത്. അതിരാവിലെ തുടങ്ങുന്ന കൊയ്ത്ത് നാല് മണിക്ക് ശേഷം അവസാനിക്കും. എന്നാല്‍ കൊയ്ത് യന്ത്രത്തില്‍ നിന്നും പുറത്തെടുക്കുന്ന നെല്ല് ഉണക്കുന്നതിനും കൊയ്ത് യന്ത്രത്തില്‍ പുറത്തെടുക്കുന്ന നെല്ല് ഉണക്കുന്നതിന് പോലും സമയം കിട്ടുന്നില്ല. നെല്ല് മൂടിയിടുന്ന തിരക്കിലാണ് ഇവിടുത്തെ കര്‍ഷകര്‍.
പാട്ടത്തിന് കൃഷിയിറക്കിയവര്‍ അതിഥി തൊഴിലാളികളുടെ സഹായത്തോടെയാണ് നെല്ല് നനയാതെ സൂക്ഷിക്കുന്നതിനുള്ള ക്രമീകമങ്ങള്‍ ചെയ്തത്. കൊയ്ത്ത് പൂര്‍ത്തിയാക്കിയ പാടശേഖരങ്ങളിലെ കര്‍ഷകര്‍ രാവിലെ എത്തി മൂടിയഴിച്ച് നെല്ലുണക്കിയാണ് വീണ്ടും സംഭരിക്കുന്നത്. മഴ കാരണം നെല്ലു സംഭരണം കാര്യമായി നടക്കുന്നുമില്ല.

രണ്ട് ദിവസം മുമ്പാണ് ചെന്നിത്തല വെട്ടത്തേരിയില്‍ കൊയ്ത് തുടങ്ങിയത്. എന്നാല്‍ ഈ നെല്ല് ഇതുവരെ കരക്കെടുക്കാനായിട്ടില്ല. പാടത്ത് തന്നെ കിടക്കുകയാണ്. കുറച്ച് നെല്ല് മഴ നനഞ്ഞിട്ടിട്ടുണ്ടെന്നാണ് വിവരം. ഇത് ഇന്ന് ഉണക്കിയെടുക്കാനുള്ള ശ്രമത്തിലാണ് കര്‍ഷകരെന്ന് പാടശേഖര സമിതി അറിയിച്ചു.
അതേസമയം, കൃഷിമന്ത്രി പി.പ്രസാദും , ഹരിപ്പാട് എം എല്‍ എ രമേശ് ചെന്നിത്തലയും ഉദ്യോഗസ്ഥ സംഘവും കഴിഞ്ഞ ദിവസങ്ങളിലായി ഹരിപ്പാട് കാര്‍ഷിക ബ്ലോക്കില്‍ നടത്തിയ കൃഷിയിട സന്ദര്‍ശനത്തിന്റെയും കര്‍ഷക അദാലത്തിന്റെയും കൃഷിക്കൂട്ട സംഗമത്തിന്റെയും അടിസ്ഥാനത്തില്‍ പുറത്തിറങ്ങിയത് രണ്ട് പ്രധാന കര്‍ഷക സൗഹൃദ സര്‍ക്കാര്‍ ഉത്തരവുകളാണ്.
ഇരുപതിനുമുകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള തീരുമാനങ്ങളും എടുത്തുകൊണ്ടാണ് ഹരിപ്പാട് കൃഷിദര്‍ശന് തിരശ്ശീല വീഴുന്നത്.
രണ്ട് പ്രധാന ഉത്തരവുകളാണ് ഹരിപ്പാട് കൃഷിദര്‍ശന്റെ ഭാഗമായി കൃഷിയിടത്തില്‍ നിന്നുകൊണ്ട് പുറപ്പെടുവിക്കുവാന്‍ കഴിഞ്ഞത് എന്ന് മന്ത്രി സൂചിപ്പിച്ചു.
സംസ്ഥാന വിള ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഹരിപ്പാട് ബ്ലോക്കിലെ കര്‍ഷകര്‍ക്ക് നല്‍കുവാനുള്ള മുഴുവന്‍ തുകയും നല്‍കുന്നതിനുള്ള 3.05 കോടി രൂപയുടെ ഉത്തരവ്, നാലയഞ്ചിറ പാടശേഖരത്തില്‍ വെര്‍ട്ടിക്കല്‍ പമ്പിനു അധിക തുകയ്ക്കുള്ള അനുമതി ഉള്‍പ്പടെ ആലപ്പുഴ, കോട്ടയം ജില്ലകളിലെ കുട്ടനാട് പ്രദേശത്ത് 4.88 കോടി രൂപയുടെ 30 സബ് മേഴ്‌സിബില്‍ വി എ എഫ് പമ്പുകളും, പത്തനംതിട്ട ജില്ലയിലെ അപ്പര്‍ കുട്ടനാട് പ്രദേശത്തും ആലപ്പുഴ ജില്ലയിലെ ബ്ലോക്ക് കായല്‍ പാടശേഖരത്തിലുമായി 2.71 കോടി രൂപയുടെ 18 സബ് മേഴ്‌സിബില്‍ വി എ എഫ് പമ്പുകളും അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് എന്നിവയാണ് അവ.












Click it and Unblock the Notifications