ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും, ഇത് തുടക്കം മാത്രം; ആലപ്പുഴയിലെ സിപിഎം വിവാദത്തില്‍ എംഎ ബേബി

Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴ സി പി എമ്മിലെ വിവാദങ്ങളില്‍ പ്രതികരിച്ച് മുതിര്‍ന്ന നേതാവും പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ മന്ത്രിയുമായ എം എ ബേബി. ഉപ്പ് തിന്നവര്‍ ആരായാലും വെളളം കുടിക്കും എന്നും ഇപ്പോഴത്തേത്ത് പ്രാരംഭ നടപടി മാത്രമായി കണ്ടാല്‍ മതി എന്നും എം എ ബേബി പറഞ്ഞു. ലഹരിക്കടത്ത്, സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തല്‍ തുടങ്ങിയ സംഭവങ്ങളില്‍ ആലപ്പുഴയിലെ സി പി എം അംഗങ്ങള്‍ പ്രതിക്കൂട്ടിലായ സാഹചര്യത്തിലാണ് എം എ ബേബിയുടെ പ്രതികരണം.

പാര്‍ട്ടിക്ക് നിരക്കാത്ത ജീവിത ശൈലിയുമായി ആര് പോയാലും ശക്തമായ നടപടി എടുക്കും. ഒരുപാട് വൈകല്യങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തിലാണ് പാര്‍ട്ടിയും പ്രവര്‍ത്തിക്കുന്നത് എന്നും എം എ ബേബി ചൂണ്ടിക്കാട്ടി. ഇത്തരം വൈകല്യങ്ങള്‍ പാര്‍ട്ടിയേും ബാധിച്ചു എന്ന് വരാം എന്നും പാര്‍ട്ടിക്ക് നിരക്കാത്ത കുറ്റം ചെയ്യുന്നവര്‍ ശിക്ഷ അനുഭവിക്കേണ്ടി വരും എന്നുമായിരുന്നു എം എ ബേബി പറഞ്ഞു.

1

സംസ്ഥാന വ്യാപകമായി സി പി എം ആരംഭിച്ച ഭവന സന്ദര്‍ശന പരിപാടിയുടെ ഭാഗമായി മാരാരിക്കുളത്തെ പരിപാടിയില്‍ പങ്കെടുക്കവെ ആയിരുന്നു എം എ ബേബിയുടെ പ്രതികരണം. കൊല്ലത്തെ ലഹരിക്കടത്തില്‍ ആലപ്പുഴ സി പി എം ഏരിയ കമ്മിറ്റി അംഗം ഷാനവാസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ചതിന് സൗത്ത് ഏരിയാ കമ്മിറ്റി അംഗം എ പി സോണയെ സി പി എം പുറത്താക്കുകയും ചെയ്തിരുന്നു.

മഹ്‌സൂസ് നറുക്കെടുപ്പില്‍ വിജയം വീണ്ടും ഇന്ത്യന്‍ പ്രവാസിക്കൊപ്പം; 68 കാരന് ലഭിച്ചത് ലക്ഷങ്ങള്‍മഹ്‌സൂസ് നറുക്കെടുപ്പില്‍ വിജയം വീണ്ടും ഇന്ത്യന്‍ പ്രവാസിക്കൊപ്പം; 68 കാരന് ലഭിച്ചത് ലക്ഷങ്ങള്‍

2

തൊട്ടടുത്ത ദിവസങ്ങളില്‍ ഉണ്ടായ ഈ സംഭവം ജില്ലയിലെ സി പി എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് എം എ ബേബിയുടെ പ്രതികരണം. അതേസമയം ലഹരിക്കടത്ത് കേസില്‍ സി പി എം കൗണ്‍സിലര്‍ കൂടിയായ ഷാനവാസിനെതിരെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്രാ തെരേസാ ജോണ്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

ശശി തരൂര്‍ മനോരമ ന്യൂസിന്റെ ന്യൂസ് മേക്കര്‍; പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമെന്ന് തരൂര്‍ശശി തരൂര്‍ മനോരമ ന്യൂസിന്റെ ന്യൂസ് മേക്കര്‍; പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമെന്ന് തരൂര്‍

3

നേരത്തെ ഷാനവാസിന് എതിരെ സി പി എം ജില്ലാ കമ്മിറ്റിയും അന്വേഷണം പ്രഖ്യാപിച്ചിരുന്നു. രണ്ട് മാസം മുന്‍പ് പാര്‍ട്ടി അനുഭാവി നല്‍കിയ പരാതിയെ തുടര്‍ന്നാണ് എ പി സോണയെ പുറത്താക്കിയത്. പരാതിക്ക് പിന്നാലെ സി പി എം സോണയ്‌ക്കെതിരെ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങായ ജി രാജമ്മ, എ മഹേന്ദ്രന്‍ എന്നിവരെ ആണ് സി പി എം അന്വേഷണ കമീഷനായി നിയമിച്ചത്.

കെസിആറിനൊപ്പം പിണറായി, അഖിലേഷ്, കെജ്രിവാള്‍, കുമാരസ്വാമി; മൂന്നാം മുന്നണി നീക്കം സജീവംകെസിആറിനൊപ്പം പിണറായി, അഖിലേഷ്, കെജ്രിവാള്‍, കുമാരസ്വാമി; മൂന്നാം മുന്നണി നീക്കം സജീവം

4

എ പി സോണയുടെ ഫോണില്‍ നിരവധി സ്ത്രീകളുടെ അശ്ശീല ദ്യശ്യങ്ങള്‍ പകര്‍ത്തി സൂക്ഷച്ചു എന്ന തരത്തിലും പരാതി ഉയര്‍ന്നിരുന്നു. സി പി എം നിയോഗിച്ച അന്വേഷണ കമ്മീഷനും ഇക്കാര്യം കണ്ടെത്തിയിരുന്നു. കമീഷന്‍ ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ റിപ്പേര്‍ട്ട് നല്‍കിയതോടെ ആണ് സോണയെ പുറത്താക്കിയത്.

English summary
here is what MA Baby said about CPM controversy in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X