ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഹൈക്കോടതി ജഡ്ജിമാരുടെ അടിവസ്ത്രം പോലും കാവി' വിവാദ പരാമര്‍ശവുമായി പോപ്പുലര്‍ ഫ്രണ്ട് നേതാവ്

Google Oneindia Malayalam News

ആലപ്പുഴ: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി പോപ്പുലര്‍ ഫ്രണ്ട് നേതാവ്. ഹൈക്കോടതി ജഡ്ജിമാരെയാണ് തങ്ങള്‍ കടന്നാക്രമിച്ചത്. ഹൈക്കോടതി ജഡ്ജിമാര്‍ ധരിക്കുന്നത് തന്നെ കാവി അടിവസ്ത്രമാണെന്ന് യഹ്യ തങ്ങള്‍ ആരോപിച്ചു. വലിയ വിവാദമായിരിക്കുകയാണ് ഈ പരാമര്‍ശം. ആലപ്പുഴയിലെ റാലിയില്‍ വെച്ചായിരുന്നു ഈ പരാമര്‍ശം. ഇപ്പോള്‍ കോടതികള്‍ പെട്ടെന്ന് ഞെട്ടിപ്പോകാറുണ്ട്. നമ്മുടെ ആലപ്പുഴ റാലിലെ മുദ്രാവാക്യങ്ങള്‍ കേട്ട് ഹൈക്കോടതി ജഡ്ജിമാര്‍ ഞെട്ടിപ്പോയെന്ന് പറയുന്നു. എന്താണ് കാരണമെന്ന് നിങ്ങള്‍ക്കറിയുമോ എന്നും യഹ്യ തങ്ങള്‍ ചോദിച്ചു.

'ബ്ലെസ്ലി എല്ലാ പെണ്ണുങ്ങളുടെയും പിന്നാലെ പോകും' ഞാനും വീണു, ടോക്‌സിക് കാമുകിയുടെ വെളിപ്പെടുത്തല്‍'ബ്ലെസ്ലി എല്ലാ പെണ്ണുങ്ങളുടെയും പിന്നാലെ പോകും' ഞാനും വീണു, ടോക്‌സിക് കാമുകിയുടെ വെളിപ്പെടുത്തല്‍

1

ജഡ്ജിമാര്‍ രോഷം കൊള്ളുന്നതിന് കാരണം, അവരുടെ അടിവസ്ത്രം പോലും കാവിയായത് കൊണ്ടാണ്. അത് കാവിയായത് മുതല്‍, അവര്‍ വേഗത്തില്‍ ചൂടുപിടിക്കും. ശരിക്കും ശരീരമാകെ കത്തിപ്പോകുന്നത് പോലുണ്ടാവും. അത് ശരിക്കും നിങ്ങളെ ബുദ്ധിമുട്ടിക്കുമെന്നും യഹ്യ തങ്ങള്‍ പരിഹസിച്ചു. അതേസമയം റാലിയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. നേരത്തെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യമാണ് വിവാദമായിരുന്നത്. ഇത് ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെയുള്ള ഭീഷണിയാണെന്ന് പല കോണുകളില്‍നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. വിവാദമായതോടെ പോലീസ് നേരത്തെ നടപടി കടുപ്പിച്ചിരുന്നു. ഹൈക്കോടതി പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടപടിയെടുക്കാനും നിര്‍ദേശിച്ചിരുന്നു.

കുട്ടിയുടെ മുദ്രാവാക്യം ആര്‍എസ്എസിനെതിരെയായിരുന്നു എന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന അധ്യക്ഷന്‍ സിപി മുഹമ്മദ് ബഷീര്‍ പറഞ്ഞിരുന്നു. ആര്‍എസ്എസ് തീവ്രവാദത്തിനെതിരെ പോരാട്ടം തുടരുമെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു. നേരത്തെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ അച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ നിന്നാണ് കുട്ടിയുടെ പിതാവ് അസ്‌കര്‍ അലിയെ കസ്റ്റഡിയിലെടുത്തത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഇയാളെ ആലപ്പുഴയിലേക്ക് കൊണ്ടുവരും. ആലപ്പുഴയില്‍ നിന്നുള്ള പോലീസ് സംഘവും കൊച്ചിയില്‍ എത്തിയിട്ടുണ്ട്.

പത്ത് വയസ്സുകാരന്റെ വിദ്വേഷ മുദ്രാവാക്യം വിളിയില്‍ 24 പേരെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കുട്ടിക്കൊപ്പം കൂടി നിന്ന് മുദ്രാവാക്യം ഏറ്റുചൊല്ലിയവരാണ് കസ്റ്റഡിയില്‍ ആയത്. വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് 24 പേരെയും കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ആലപ്പുവയിലെ വിവിധ സ്റ്റേഷനുകളിലേക്ക് മാറ്റി.

കുട്ടിയെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചത് ഈ സംഭവത്തില്‍ അല്ലേ എന്നും, ശക്തമായ നടപടിയെടുക്കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. റാലിക്കെതിരെ നല്‍കിയ ഹര്‍ജി ഒത്തുതീര്‍പ്പാക്കി കൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ദേശം. രാജ്യത്ത് എന്തും വിളിച്ച് പറയാവുന്ന അവസ്ഥയാണോ എന്നും കോടതി ചോദിച്ചിരുന്നു.

'സിനിമാക്കാരുടെ കേസില്‍ പോലീസിന് തിടുക്കം, വിജയ് ബാബുവിനെ സിനിമാക്കാര്‍ കുടുക്കി''സിനിമാക്കാരുടെ കേസില്‍ പോലീസിന് തിടുക്കം, വിജയ് ബാബുവിനെ സിനിമാക്കാര്‍ കുടുക്കി'

English summary
high court judges wearing saffron underwears, pfi leaders's remarks make a controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X