ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയില്‍ ഹിന്ദു ഐക്യവേദി നേതാവ് അറസ്റ്റില്‍; വര്‍ഗീയ പ്രസംഗം, നന്ദു വധക്കേസില്‍ 25 പ്രതികള്‍

Google Oneindia Malayalam News

ആലപ്പുഴ: വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നടന്ന പരിപാടിക്കിടെ വിദ്വേഷ പ്രസംഗം നടത്തി എന്നാരോപിച്ച് ഹിന്ദുഐക്യവേദി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഘടനയുടെ ജില്ലാ ജനറല്‍ സെക്രട്ടറി പുളിങ്കുന്ന് ശ്രീശൈലം ജിനുമോന്‍ (42) ആണ് അറസ്റ്റിലായത്. ഇയാളുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്നാണ് ആലപ്പുഴ നോര്‍ത്ത് പോലീസ് സ്വമേധയാ കേസെടുത്തതും അറസ്റ്റ് ചെയ്തതും.

a

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദു കൃഷ്ണ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധ പ്രകടനംനടത്തിയിരുന്നു. ശേഷം തോണ്ടന്‍കുളങ്ങര ക്ഷേത്രത്തിന് സമീപം ചേര്‍ന്ന യോഗത്തിലാണ് ജിനുമോന്‍ വിവാദ പ്രസംഗം നടത്തിയത്. നന്ദു കൃഷ്ണയുടെ കൊലപാതകത്തിനും മറ്റു അക്രമസംഭവങ്ങള്‍ക്കും കാരണം ഇസ്ലാം മതമാണ് എന്ന പ്രസംഗത്തിലെ ഭാഗമാണ് വിവാദമായത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമുയര്‍ന്നു. വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണിതെന്നു ആരോപണം ഉയര്‍ന്നതോടെയാണ് പോലീസ് ഇടപെട്ടത്. മതസ്പര്‍ധ വളര്‍ത്തല്‍, വിഭാഗീയത സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ജിനുമോന്റെ അറസ്റ്റിനെ തുടര്‍ന്ന് നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ പരിസരത്ത് തടിച്ചുകൂടിയത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി.

കോണ്‍ഗ്രസിന്റെ കോട്ടയം വിഭജനം ഇങ്ങനെ; 2 സീറ്റ് ഏതൊക്കെ? പിജെ ജോസഫിന് കൊറോണ, ചര്‍ച്ചകള്‍ മന്ദഗതിയില്‍കോണ്‍ഗ്രസിന്റെ കോട്ടയം വിഭജനം ഇങ്ങനെ; 2 സീറ്റ് ഏതൊക്കെ? പിജെ ജോസഫിന് കൊറോണ, ചര്‍ച്ചകള്‍ മന്ദഗതിയില്‍

അതേസമയം, നന്ദു കൃഷ്ണയുടെ കൊലപാതക കേസില്‍ 25 പേരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. 8 പേര്‍ അറസ്റ്റിലായിട്ടുണ്ട്. സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന എസ്ഡിപിഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. 16 പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് പോലീസ് അറിയിച്ചു. എന്‍ഐഎ, ഐബി ഉദ്യോഗസ്ഥര്‍ സംഘര്‍ഷം നടന്ന പ്രദേശത്തെത്തി വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

ബുധനാഴ്ച രാത്രിയാണ് എസ്ഡിപിഐ പ്രകടനത്തിന് നേരെ ആര്‍എസ്എസ് ആക്രമണമുണ്ടായതും സംഘര്‍ഷത്തില്‍ കലാശിച്ചതും. ഇതിനിടെയാണ് നന്ദു കൃഷ്ണ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച 8 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ റിമാന്റ് ചെയ്തു. ബാക്കിയുള്ള പ്രതികള്‍ക്കായി തിരച്ചില്‍ നടക്കുകയാണ്. ആക്രമണത്തിന് ഉപയോഗിച്ചുവെന്ന് സംശയിക്കുന്ന ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വ്യാഴാഴ്ച ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ നിരവധി കടകള്‍ തകര്‍ത്തിരുന്നു. ഈ സംഭവത്തിലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അര്‍ധരാത്രി വരെ തുടരും. കൊല്ലപ്പെട്ട വ്യക്തിയുടെ വീട്ടില്‍ ഇന്ന് കേന്ദ്രമന്ത്രിമാരെത്തും.

ഷാരൂഖ് ഖാന്‍റെ മകള്‍, ക്യൂട്ട് സുന്ദരി സുഹാനയുടെ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
വട്ടിയൂർക്കാവിൽ വീണയോ? | Oneindia Malayalam

English summary
Hindu Aikya Vedi Alappuzha General Secretary Arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X