ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹോമിയോ മരുന്ന് നിർമ്മാണ കമ്പനിയായ ഹോംകോയ്ക്ക് പുതിയ മുഖം, 52 കോടി മുടക്കി പുതിയ ഫാക്ടറി

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ഹോമിയോ മരുന്ന് നിർമാണ കമ്പനിയായ ഹോംകോ അവസരങ്ങളുടെ കേന്ദ്രമാകുന്നു . പുതിയ ഫാർമസി ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനം വിലയിരുത്താൻ ധനകാര്യ മന്ത്രി ഡോ.റ്റി.എം.തോമസ് ഐസക്ക് എത്തി. 52 കോടി രൂപ മുടക്കി ഹോംകോയ്ക്ക് പുതിയ ഫാക്ടറി കലവൂരിൽ കേരള സ്‌റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ എതിർവശത്തുള്ള ഒരു ഏക്കർ 83 സെൻറ് സ്ഥലത്താണ് ഫാക്ടറി നിർമ്മിക്കുന്നത്.

<strong>നരേന്ദ്ര മോദിയുടെ ഉറക്കംകെടുത്തി പ്രതിപക്ഷം; നവംബര്‍ 22ന് അറിയാം, ലോക്‌സഭ തിരഞ്ഞെടുപ്പ് മാത്രമല്ല...</strong>നരേന്ദ്ര മോദിയുടെ ഉറക്കംകെടുത്തി പ്രതിപക്ഷം; നവംബര്‍ 22ന് അറിയാം, ലോക്‌സഭ തിരഞ്ഞെടുപ്പ് മാത്രമല്ല...

നേരത്തെ KSDP യിൽ നിന്ന് ധനമന്ത്രി തോമസ് ഐസക്ക് ഹോംകോയുടെ സ്ഥലപരിമിധി കണക്കിലെടുത്ത് വാങ്ങി നൽകിയതാണ്. 10000 സ്ക്വയർ ഫീറ്റ് കെട്ടിടമാണ് പണിയുന്നത് . ഈ ഫാക്ടറിയുടെ ഉദ്ഘാടനത്തോടെ ഇന്ത്യയിലെ ഒന്നാമത്തെ ഹോമിയോ മരുന്ന് നിർമ്മാണ കമ്പനിയാകും ഹോംകോ. ഇപ്പോൾ 32 കോടി രൂപയാണ് കമ്പിനി ടേൺ ഓവർ നിലവിൽ 6 കോടി രൂപ ലാഭത്തിലാണ് പുതിയ ഫാക്ടറി വരുന്നതോടെ, ടേൺ ഓവർ 100, 125 കോടി രൂപ ആകും.

homco-15

ഇതോടെ 225 പേർക്ക് കൂടി തൊഴിൽ നല്കാൻ കഴിയും, നിലവിൽ 140 തൊഴിലാളികൾ പണി ചെയ്യുന്നുണ്ട്. പ്രവൃത്തികൾ പൂർത്തീകരിയ്ക്കാനുള്ള പ്രോഗ്രസ്സ് ചാർട്ട് മന്ത്രി നിർദേശിച്ചു, എല്ലാമാസവും നിർമ്മാണ പ്രവർത്തനങ്ങളെ കുറിച്ചുള്ള റിവ്യു നടക്കും. നിർമ്മാണത്തോട് ഒപ്പം തന്നെ പാനലുകളുടെയും. മെഷിനറികളുടെയും ടെൻഡർ നടപടികൾ ആരംഭിക്കുവാനും നിർദ്ദേശിച്ചു.

നിർമ്മാണ പ്രവർത്തനങ്ങൾ ആഗസ്റ്റ് മാസത്തോടെ പൂർത്തിയാകും സെപ്റ്റംബർ മാസത്തിൽ കമ്മീഷൻ ചെയ്യാൻ പറ്റും BSNL ന്റെ സിവിൽ കൺസൽറ്റന്റ് വിംഗ് ആണ് ഹോം കോയക്ക് വേണ്ടി വർക്ക് ടെൻഡർ ചെയ്തിരിക്കുന്നത്, എറണാകുളത്തെ ക്രിയേറ്റർ കൺസ്ട്രക്ഷൻസ് ആണ് കൺസ്ട്രഷൻ നടത്തുന്നത്. ധനമന്ത്രി റ്റി.എം, തോമസ് ഐസക്ക് . ഹോംകോ,എം.ഡി.ഡോ, ജോയ്. BSNL സിവിൽ കൺസൽഡൻറ് പ്രതിനിധികൾ, ക്രിയേറ്റർ കൺസ് ട്രക്ഷൻസ്എണാകുളം പ്രതിനിധികൾ.ഫാർമകൺസൽറ്റൻസി പ്രതിനിധികൾ, CITU ജനറൽ സെക്രട്ടറി അഡ്വ, ആർ.റിയാസ് എന്നിവർ പങ്കെടുത്തു

English summary
Homco get new face and new factory worth 52 crore in alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X