Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളുമായി അ‌ടുപ്പത്തിനു ശ്രമിച്ച യുവാവിനെ കുത്തിക്കൊന്ന കേസ്; പ്രതിയുടെ വീട് കത്തിച്ചു നശിപ്പിക്കാന്‍ ശ്രമം

മകളുമായി അ‌ടുപ്പത്തിനു ശ്രമിച്ച യുവാവിനെ കുത്തിക്കൊന്ന കേസ്: പ്രതിയുടെ വീട് തീയിട്ട് നശിപ്പിക്കാന്‍ ശ്രമം, വീട് പോലീസ് കാവലില്‍!!

ആലപ്പുഴ: മകളുമായി അ‌ടുപ്പത്തിനു ശ്രമിച്ചെന്ന് ആരോപിച്ച് ബന്ധുവായ യുവാവിനെ കുത്തിക്കൊന്ന കേസില്‍ പ്രതിയുടെ വീട് തീവച്ചു നശിപ്പിക്കാൻ ശ്രമം. കൊലക്കേസില്‍ അറസ്റ്റിലായ വാടയ്ക്കൽ വേലിയകത്ത് വീട്ടിൽ സോളമന്റെ വീടിനു നേരെയാണ് ഇന്നലെ ആക്രമണമുണ്ടായത്. തുണിയിൽ പെട്രോളൊഴിച്ചു കത്തിച്ചു വീടിനു നേരെ എറിയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കുത്തേറ്റു മരിച്ച വാടയ്ക്കൽ ആറുകൊലശേരിയിൽ കുര്യാക്കോസിന്റെ സുഹൃത്ത് മെജോയെ (19) പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തു. സോളമൻ അറസ്റ്റിലായതിനെ തുടർന്നു വീട്ടുകാർ സമീപത്തെ ബന്ധുവീട്ടിലാണു താമസം.

fire-26-148013085

ഇന്നലെ മൂന്നരയോടെ ആയിരുന്നു ആക്രമണം. പ്ലാസ്റ്റിക് കരിയുന്ന മണം വന്നതോടെ ബന്ധുക്കൾ ഓടിയെത്തിയപ്പോഴാണു വാതിലിന്റെ ഒരു വശത്തു തീ പടരുന്നതായി ശ്രദ്ധയിൽപ്പെട്ടത്. വെള്ളം കോരിയൊഴിച്ചു തീ കെടുത്തി. വീടിനകത്തെ പായയിലും വസ്ത്രങ്ങളിലും തീ പടർന്നിരുന്നു. വീടിനു പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പിൻവശത്തെ മതിലു ചാടിയാകാം അക്രമികൾ എത്തിയതെന്നു സംശയിക്കുന്നു. കുത്തേറ്റു മരിച്ച കുര്യാക്കോസിന്‍റെ സുഹൃത്തുക്കള്‍ ചിലര്‍ പ്രതിയെ വകവരുത്തുമെന്ന് ഭീഷണിമു‍ഴക്കിയതായി ബന്ധുക്കള്‍ പറയുന്നു. പുന്നപ്ര പൊലീസ് കേസെടുത്തു. കുര്യാക്കോസിന്റെ സംസ്കാരം നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതി സോളമനെ (45) ക‍ഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+