ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയില്‍ 700 ക്യാംപുകളിലായി മൂന്നു ലക്ഷത്തിലേറെ പേര്‍; തൃശൂരില്‍ രണ്ടര ലക്ഷം പേര്‍

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: പ്രളയക്കെടുതിയെ തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ ആകെ 700 ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. 81667 കുടുംബങ്ങളിലെ 301719 പേര്‍ ഇവിടങ്ങളില്‍ കഴിയുന്നു. തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 752 ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ 52465 കുടുംബങ്ങളില്‍ നിന്നുള്ള 257195 പേര്‍ താമസിക്കുന്നതുണ്ടെന്നാണ് കണക്കുകള്‍. വയനാട്ടില്‍ 103 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 4287 കുടുംബങ്ങളില്‍ നിന്നായി 15388 പേരാണ് ഈ ക്യാമ്പുകളില്‍ കഴിയുന്നത്.

മലപ്പുറം ജില്ലയിലെ വിവിധ താലൂക്കുകളില്‍ പ്രവര്‍ത്തിക്കുന്ന 45 ക്യാംപുകളില്‍ 2882 കുടുംബങ്ങളില്‍ നിന്നായി 10187 പേര്‍ താമസിക്കുന്നു. കോഴിക്കോട് ജില്ലയില്‍ നിലവില്‍ 18 ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നതില്‍ 155 കുടുംബങ്ങളില്‍ നിന്നായി 541 പേരാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ ഉരുള്‍പൊട്ടലുണ്ടായ ഇരിട്ടി താലൂക്കില്‍ നിലവില്‍ ഒരു ക്യാംപ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ 30 പേര്‍ താമസിക്കുന്നുണ്ട്.

reliefcampskerala11

ഏറ്റവും കൂടുതല്‍ പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയില്‍ 109 ക്യാമ്പുകളിലായി 15921 കുടുംബങ്ങളിലെ 61873 പേരാണ് ഉള്ളത്. ചേര്‍ത്തലയില്‍ 103 ക്യാമ്പുകളില്‍ 24421 കുടുംബങ്ങളിലെ 81996 പേരും മാവേലിക്കരയില്‍ 91 ക്യാമ്പുകളിലായി 6512 കുടുംബങ്ങളിലെ 23930 പേരും കുട്ടനാട്ടില്‍ 52 ക്യാമ്പുകളിലായി 6109 കുടുംബങ്ങളിലെ 24659 പേരും ചെങ്ങന്നൂരില്‍ 194 ക്യാമ്പുകളിലായി 13372 കുടുംബങ്ങളിലെ 47568 പേരും കാര്‍ത്തികപ്പള്ളി താലൂക്കില്‍ 151 ക്യാമ്പുകളിലായി 15332 കുടുംബങ്ങളിലെ 61693 പേരും കഴിയുന്നു. ക്യാംപുകളില്‍ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
English summary
Hundreds of thousands of flood victims are still in relief camps in various districts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X