ആലപ്പുഴയില്‍ മക്കളെ കൊലപ്പെടുത്തി ദമ്പതികള്‍ ജീവനൊടുക്കി
ആലപ്പുഴ: മക്കളെ കൊന്ന് ആലപ്പുഴയില്‍ ദമ്പതികള്‍ ജീവനൊടുക്കി. ആലപ്പുഴ തലവടി പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലാണ് സംഭവം. സുനു-സൗമ്യ ദമ്പതികള്‍ മക്കളായ ആദി, ആദില്‍ എന്നിവരെ കൊലപ്പെടുത്തിയ ശേഷമാണ് തൂങ്ങി മരിച്ചത്.
സൗമ്യ അസുഖബാധിതയായിരുന്നു. ഇവര്‍ക്ക് കടബാധ്യതയുമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കുടുംബം ജീവനൊടുക്കിയതെന്നാണ് സൂചന. രാവിലെയായിട്ടും വീടിന്റെ വാതില്‍ തുറക്കാതായതോടെയാണ് അയല്‍ക്കാര്‍ പോലീസില്‍ വിവരമറിയിച്ചത്.
അതേസമയം സൗമ്യക്ക് അര്‍ബുദരോഗം സ്ഥിരീകരിച്ചതാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. ഇവര്‍ക്ക് ആഴ്ച്ച തോറും രക്തം മാറ്റേണ്ട സ്ഥിതിയായിരുന്നു. ഇവര്‍ക്ക് ഇന്ന രക്തം മാറ്റേണ്ടതുണ്ടായിരുന്നു. ആര്‍സിസിയില്‍ പോകാനായി ഇവര്‍ തയ്യാറെടുത്തിരുന്നു. സൗമ്യയുടെ ഭര്‍ത്താവ് സുനു അപകടത്തില്‍പ്പെട്ട് നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിലാണ്.

നാട്ടില്‍ വെല്‍ഡിംഗ് ജോലികള്‍ ചെയ്ത് വരികയായിരുന്നു. ഇന്ന് രാവിലെ അയല്‍വാസികള്‍ എത്തി പരിശോധിച്ചപ്പോഴാണ് ദമ്പതിമാരെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ക ണ്ടെത്തിയത്. കുട്ടികള്‍ ഹാളില്‍ മരിച്ച നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വാതില്‍ തകര്‍ത്ത് അകത്തുകയറുകയായിരുന്നു. പോലീസില്‍ വിവരം അറിയിച്ചതും ഇവര്‍ തന്നെയാണ്.
ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന സൗമ്യ മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്. വീണ്ടും ഗള്‍ഫില്‍ പോകാനായി മെഡിക്കല്‍ ചെക്കപ്പ് നടത്തിയപ്പോഴാണ് ക്യാന്‍സര്‍ ആണെന്ന് അറിയുന്നത്. ഗള്‍ഫിലായിരുന്നു ഇവരുടെ ഭര്‍ത്താവും. എന്നാല്‍ നാട്ടിലെത്തിയ സുനു ഇവിടെ വെല്‍ഡിംഗ് ജോലികള്‍ ചെയ്തുവരികയായിരുന്നു.
വീടിന് തൊട്ടടുത്തുള്ള തറവാട്ടില്‍ സുനുവിന്റെ അമ്മ താമസിക്കുന്നുണ്ട്. മകന്റെ വീട്ടില്‍ ആരെയും കാണാതിരുന്നതോടെയാണ് അമ്മ ഇവിടേക്ക് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ നിലയില്‍ കുട്ടികളെയും, ദമ്പതിമാരെയും കണ്ടത്. അതേസമയം പോലീസ് പരിശോധനയില്‍ ആത്മഹത്യാ കുറിപ്പും കണ്ടെത്തി.












Click it and Unblock the Notifications