'വിവാഹം കഴിഞ്ഞ് മടങ്ങവെ പെൺകുട്ടിയെ പിടിച്ച് കൊണ്ട് പോയി കുടുംബം'; ഹേബിസയ് കോർപസ് ഫയൽ ചെയ്ത് യുവാവ്
ആലപ്പുഴ; ഭാര്യയെ കണ്ടെത്താൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്ത് യുവാവ്. അമ്പലപ്പുഴ സ്വദേശി ശ്രീനാഥ് ആണ് പരാതിയുമായി കോടതിയിൽ എത്തിയത്. 20 ദിവസമായിട്ടും തന്റെ ഭാര്യയെ കണ്ടെത്താൻ ആയിട്ടില്ലെന്ന് ശ്രീനാഥ് പറയുന്നു.
Recommended Video
കോലഞ്ചേരി വടയമ്പാടി സ്വദേശിനി ശിവകാമിയും ശ്രീനാഥുമായുള്ള വിവാഹം ജൂലൈ ഏഴിനാണ് നടന്നത്. പെൺകുട്ടിയുടെ വീട്ടുകാർ ഇരുവരുടേയും ബന്ധത്തിന് എതിരായിരുന്നു. ഇത് മറികടന്നായിരുന്നു വിവാഹം.

വീടുവിട്ട് ഇറങ്ങി
ബെംഗളൂരുവിൽ നള്സായി ജോലി ചെയ്യുകയായിരുന്നു ശ്രീനാഥ്. അവിടെ ബിഎഎംസ് വിദ്യാര്‍ഥിനിയായിരുന്നു കോലഞ്ചേരി വടയമ്പാടി സ്വദേശിനിയുമായ ശിവകാമി. നാല് വർഷം മുൻപാണ് ഇരുവരും പ്രണയത്തിലായത്. വീട്ടിൽ വിവാഹാലോചന ശക്തമായതോടെ വീട്ടിൽ നിന്നും ശ്രീനാഥിനൊപ്പം ശിവകാമി ഇറങ്ങി പോകുകയായിരുന്നു.

ഹിന്ദുമാരേജ് ആക്ട് പ്രകാരം
തുടർന്ന് ഹിന്ദു മാരേജ് ആക്റ്റ് പ്രകാരം അമ്പലപ്പുഴ ദേവീ ക്ഷേത്രത്തിൽ വെച്ച് ഇരുവരും വിവാഹിതരായി. ശിവകാമി തന്നെ ഇക്കാര്യം വീട്ടിൽ വിളിച്ച് അറിയിക്കുകയും ചെയ്തു. ഇതോടെ പെൺകുട്ടിയുടെ അച്ഛൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ ശ്രീനാഥിന്റെ വീട്ടിൽ വിവാഹ ദിവസം വൈകീട്ട് എത്തി. ശിവകാമിയെ അനുനയിപ്പിച്ച് വീട്ടിലേക്ക് കൊണ്ട് പോകാൻ ശ്രമം നടത്തി.

ബലം പ്രയോഗിച്ചു
എന്നാൽ ശിവകാമി ഇതിന് തയ്യാറാകാതിരുന്നതോടെ ബലംപ്രയോഗിച്ചു. ഇതോടെ നാട്ടുകാർ ഇടപെടുകയും ശിവകാമിയുടെ വീട്ടുകാർ മടങ്ങി പോകുകയും ചെയ്തു. അതേസമയം ഇതിനിടെ മകളെ കാണാനില്ലെന്ന് കാണിച്ച് ശിവകാമിയുടെ അച്ഛൻ കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു. പോലീസ് സ്റ്റേഷനിലും പരാതി നൽകി.

ശ്രീനാഥിനൊപ്പം പോകാൻ
ഇതോടെ വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ശിവകാമിയും ശ്രീനാഥും പോലീസ് സ്റ്റേഷനിൽ എത്തി. പിതാവ് മിസ്സിങ്ങ് കേസ് ഫയൽ ചെയ്തതിനാൽ ഹൈക്കോടതിയിലും ഹാജരായി. കോടതിയിൽ തനിക്ക് ശ്രീനാഥിനൊപ്പം പോയാൽ മതിയെന്ന് ശിവകാമി വ്യക്തമാക്കി. ശിവകാമിയുടെ ആവശ്യം കോടതി അനുവദിക്കുകയും ചെയ്തു.

കാറിൽ മടങ്ങവേ
ഇതോടെ പെൺകുട്ടിയേയും കൂട്ടി ശ്രീനാഥ് കാറിൽ വീട്ടിലേക്ക് മടങ്ങി. എന്നാൽ കാറില്‍ കുറച്ചുദൂരം എത്തിയപ്പോഴേക്കും നാലു കാറുകളിലായി പിന്തുടര്‍ന്നെത്തിയ ഗുണ്ടാസംഘം തങ്ങളെ തടയുകയായിരുന്നുവെന്ന് ശ്രീനാഥ് പറയുന്നു. തുടർന്ന് കാറിൽ നിന്ന് ശിവകാമിയെ വലിച്ചിറക്കി കൊണ്ടുപോയതായും തന്നെ മർദ്ദിച്ചതായും ശ്രീനാഥ് പറഞ്ഞു.

അപയാപ്പെടുത്തിയോ എന്ന്
ശിവാകമിയെ അപായപ്പെടുത്തിയോയെന്ന ഭയത്തിലാണ് ശ്രീനാഥ്. ശിവകാമിയെ അനുനയിപ്പിച്ച് അകറ്റാൻ കുടുംബം ശ്രമം നടത്തുന്നുണ്ടെന്ന ആശങ്കയും ശ്രീനാഥ് പങ്കുവെച്ചു. ശിവകാമിയെ മറ്റൊരാളെ കൊണ്ട് വിവാഹം കഴിപ്പിക്കുമോയെന്ന ഭയത്തിലാണ് ശ്രീനാഥ്. ഭാര്യയെ വിട്ടുകിട്ടാൻ ആവശ്യപ്പെട്ട് കോലഞ്ചേരി പോലീസിലും പരാതി നൽകിയിട്ടുണ്ടെന്നും ശ്രനാഥ് പറഞ്ഞു.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications