ആലപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു; ഭര്‍ത്താവ് കസ്റ്റഡിയില്‍
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും ആസിഡ് ആക്രമണം. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ മുഖത്താണ് അസിഡ് ഒഴിച്ചത്. നൂറനാട് മാമ്മൂട് പാണ്ഡ്യന്‍ വിളയില്‍ ശ്രീകുമാറിന്റെ ഭാര്യ ബിന്ദു (29)വിന് നേരെയാണ് പത്തനംതിട്ട സ്വദേശിയായ ഭര്‍ത്താവ് ശ്രീകുമാര്‍ ആസിഡൊഴിച്ചത്. പരിക്കേറ്റ ഭാര്യയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഭാര്യയുടെ മുഖത്ത് ശ്രീകുമാര്‍ ആസിഡൊഴിച്ചത് എന്നാല്‍ ലഭ്യമായ വിവരം. ഇരുവര്‍ക്കും രണ്ടു കൂട്ടികളുണ്ട്. കുട്ടികള്‍ ഇപ്പോള്‍ ശ്രീകുമാറിന്റെ വീട്ടിലാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ബിന്ദു ഉളവുക്കാട്ടുള്ള കൂട്ടുകാരിയുടെ വീട്ടിലാണ് താമസം. കുറെ നാളുകളായി ഭാര്യയും ഭര്‍ത്താവുമായി തമ്മില്‍ വഴക്കുണ്ടാറുണ്ടെന്ന് പൊലീസ് പറയുന്നു.
വധശ്രമത്തിനും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമത്തിനും ഗാര്‍ഹിക പീഡന നിരോധന നിയമവുമനുസരിച്ച് ശ്രീകുമാറിനെതിരെ നൂറനാട് പോലീസ് കേസെടുത്തിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.
ചേർത്തലയിൽ ലഹരി വേട്ട
ആലപ്പുഴ: സ്കൂളുകൾ തുറക്കുന്നതിനോട് അനുബന്ധിച്ച് സ്കൂൾ കുട്ടികൾക്ക് വില്പന നടത്തുക എന്ന ലക്ഷ്യത്തോടെ ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതിന് വേണ്ടി പച്ചക്കറി ലോറിയിൽ ഒളിപ്പിച്ച് കടത്തിയ ഏകദേശം ഒരു കോടി രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ ചേർത്തല പോലീസ് പിടിച്ചെടുത്തു. സംഭവത്തെ തുടർന്ന് രണ്ടുപേർ അറസ്റ്റിലായി.
രഹസ്യവിവരത്തെ തുടർന്ന് നിർദ്ദേശിച്ചതനുസരിച്ച് ചേർത്തല ഡിവൈഎസ്പി ടിബി വിജയന്‍റെ നേതൃത്വത്തിൽ ചേർത്തല പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ. ബി. വിനോദ് കുമാർ, സബ്ബ് ഇൻസ്പെക്ടർ ശ്രീ. വിൻസന്റ്, എന്നിവർ നടത്തിയ വാഹനപരിശോധനയിൽ ദേശീയപാതയിൽ ചേർത്തല അർത്തുങ്കൽ ബൈപാസ് ജംഗ്ഷനിൽ കാണപ്പെട്ട നാഷണൽ പെർമിറ്റ് ലോറി പരിശോധിച്ചതിൽ ഉരുളക്കിഴങ്ങ് ചാക്കുകൾക്ക് താഴെ ഒളിപ്പിച്ച നിലയിൽ 100 ചാക്കുകളിലായി വിപണിയിൽ 1 കോടി രൂപയിലധികം വില വരുന്ന 1,50,000 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുക്കുകയായിരുന്നു.
തമിഴ്നാട് സേലം സ്വദേശികളായ അരുൾമണി (29), രാജശേഖരൻ (29) എന്നിവരെ അറസ്റ്റ് ചെയ്തു. ലോറിയിലുണ്ടായിരുന്ന 275 ചാക്ക് ഉരുളക്കിഴങ്ങ് കണ്ടുകെട്ടുന്നതിന് ആലപ്പുഴ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നല്കിയിട്ടുണ്ട്. ഈ ലോഡ് ആർക്കുവേണ്ടിയാണ് കൊണ്ടുവന്നതെന്നും ആയതിന്‍റെ ഉറവിടത്തെക്കുറിച്ചും വിശദമായ അന്വേഷണം നടത്തിവരുന്നു. പ്രതികളെ ചേർത്തല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി-1 ൽ ഹാജരാക്കി.












Click it and Unblock the Notifications