ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അന്വേഷണത്തിൽ തൃപ്തിയില്ല; അജാസിനെപ്പറ്റി കൂടുതൽ അന്വേഷണം വേണമെന്നു കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവ് സജീവ്

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: പ്രതി അജാസിനെപ്പറ്റി കൂടുതൽ അന്വേഷണം വേണമെന്നു വള്ളികുന്നത്ത് കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവ് സജീവ്. കരുത്തുറ്റ പൊലീസ് ഉദ്യോഗസ്ഥയായിരുന്നു സൗമ്യ. അജാസിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. സൗഹൃദം നടിച്ചാണ് സൗമ്യയെ അജാസ് ശല്യം ചെയ്തത്. സൗമ്യ അത്ര കാര്യമാക്കിയിരുന്നില്ലെന്നും കുടുംബപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ മറച്ചതാകാമെന്നും കരുതുന്നു. സർക്കാരിൽ നിന്ന് ഇതുവരെ സഹായങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും സജീവ് പറഞ്ഞു.

ഇറാന്റെ മിസൈൽ ലോഞ്ചറുകൾ നിയന്ത്രിക്കുന്ന കംപ്യൂട്ടർ സംവിധാനത്തിന് നേർക്ക് സൈബർ ആക്രമണംഇറാന്റെ മിസൈൽ ലോഞ്ചറുകൾ നിയന്ത്രിക്കുന്ന കംപ്യൂട്ടർ സംവിധാനത്തിന് നേർക്ക് സൈബർ ആക്രമണം

സൗമ്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്നാണ് പ്രതി അജാസ് പൊലീസിനു നൽകിയ ആദ്യത്തെയും അവസാനത്തേയും മൊഴി. പ്രണയപരാജയമാണ് കൊലയ്ക്കു കാരണം. തന്നെ സൗമ്യ നിരന്തരം അവഗണിച്ചു. സൗമ്യയുടെ ശരീരത്തിലും തന്റെ ശരീരത്തിലും പെട്രോളൊഴിച്ചു. ഒരുമിച്ച് മരിക്കണമെന്നായിരുന്നു ലക്ഷ്യം.

soumya-15

കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നുമായിരുന്നു അജാസ് നൽകി മൊഴി. സംഭവ സ്ഥലത്ത് വച്ച് കസ്റ്റഡിയിലെടുത്ത അജാസിന് 50 ശതമാനത്തിലേറെ പൊള്ളള്ളലേറ്റിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച അജാസ് സ്വബോധത്തിലല്ലായിരുന്നു. ഈ വേളയിലാണ് ഇയാളിൽ നിന്ന് പൊലീസ് ആവർത്തിച്ച് ചോദ്യങ്ങൾ ചോദിച്ച് മൊഴിയെടുത്തത്. പിന്നീട് അജാസിന്റെ ബോധം നഷ്ടപ്പെടുകയും ആരോഗ്യനില കൂടുതൽ വഷളാവുകയും നാലാം നാൾ മരണപ്പെടുകയുമായിരുന്നു. അജാസിനെ സ്വബോധത്തോടെ കൂടുതൽ ചോദ്യം ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം

സൗമ്യ വധക്കേസിൽ സർക്കാർ വേണ്ട ഇടപെടലുകൾ നടത്തിയില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വള്ളികുന്നത്തെ സൗമ്യയുടെ വീട് സന്ദർശിച്ചു ബന്ധുക്കളുമായി സംസാരിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേരളത്തെ ഒന്നാകെ നടുക്കിയ സംഭവമാണിത്. സർക്കാർ അത് ഗൗരവപൂർവം ഉൾക്കൊണ്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു.

English summary
Husband seeks detailed investigation in police officer Soumya's murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X