ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭാര്യ അറിയാതെ കോടികള്‍ കാമുകിയുടെ അക്കൗണ്ടിലേക്ക്; പ്രതികള്‍ അറസ്റ്റില്‍

Google Oneindia Malayalam News

ആലപ്പുഴ: ഭാര്യ അറിയാതെ ജോയിന്റ് അക്കൗണ്ടില്‍ നിന്നും പണം കാമുകിയുടെ അക്കൗണ്ടിലേക്ക് മാറ്റി ഭര്‍ത്താവ്. കേസില്‍ ഭര്‍ത്താവും കാമുകിയും പൊലീസ് പിടിയിലായി. ഒന്നേമുക്കാല്‍ കോടി രൂപയാണ് ഇയാള്‍ കാമുകിയുടെ അക്കൗണ്ടിലേക്ക് മാറ്റിയത്. കോഴിക്കോട് കോടഞ്ചേരി വേളംകോട് കാക്കനാട്ട് ഹൗസില്‍ 52കാരനായ സിജു കെ. ജോസ്, കായംകുളം ഗോവിന്ദമുട്ടം ഭാസുരഭവനത്തില്‍ 30കാരിയായ പ്രിയങ്ക പൊലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി എയര്‍പോര്‍ട്ടില്‍വെച്ച് ആലപ്പുഴ പൊലീസ് ഇരുവരെയും അറസ്റ്റു ചെയ്തത്.

സിജുവിന്റെ ഭാര്യ അമേരിക്കയില്‍ നഴ്‌സ് ആയാണ് ജോലി ചെയ്യുന്നത്. ഇരുവരുടെയും പേരില്‍ ബാങ്ക് ഓഫ് അമേരിക്കയിലും ക്യാപ്പിറ്റല്‍ വണ്ണിലുമുള്ള ജോയിന്റ് അക്കൗണ്ടില്‍നിന്നാണ് സിജു പണം മാറ്റിയത്. ഒരുകോടി ഇരുപതുലക്ഷത്തി നാല്പത്തി അയ്യായിരം രൂപയാണ് കാമുകിയുടെ കായംകുളം എച്ച്.ഡി.എഫ്.സി. ബാങ്കിലുള്ള അക്കൗണ്ടിലേക്ക് മാറ്റി നല്‍കിയത്. ഇരുവരും ചേര്‍ന്ന് പണം ഉപയോഗിച്ചെന്നും പൊലീസ് പറഞ്ഞു.

arrest

പണം നഷ്ടപ്പെട്ടത് അറിഞ്ഞ സിജുവിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇരുവരും ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. നേപ്പാളിലാണ് ഇരുവരും ഒളിവില്‍ കഴിഞ്ഞിരുന്നത്. തുടര്‍ന്ന് കഴിഞ്ഞദിവസം ഡല്‍ഹി എയര്‍ പോര്‍ട്ടിലെത്തിയപ്പോള്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെക്കുകയും കേരള പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

രാഷ്ട്രീയകാര്യ സമിതിയില്‍ പിജെ കുര്യന്‍ പങ്കെടുക്കില്ല: കാരണം വ്യക്തിപരമെന്ന് വിശദീകരണംരാഷ്ട്രീയകാര്യ സമിതിയില്‍ പിജെ കുര്യന്‍ പങ്കെടുക്കില്ല: കാരണം വ്യക്തിപരമെന്ന് വിശദീകരണം

കോട്ടയത്ത് വ്യത്യസ്തമായ കഴിഞ്ഞ ദിവസം നടന്നു. ബന്ധുവാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരണവീട്ടില്‍ പ്രതി മോഷണം നടത്തിയത്. കോട്ടയം കോതനെല്ലൂരിലാണ് സംഭവം. ശനിയാഴ്ചയാണ് മോഷണം നടന്നത്. മരണവീട്ടില്‍ നിന്ന് 31000 രൂപയാണ് മോഷ്ടാവ് കവര്‍ന്നത്. പ്ലാക്കുഴിയില്‍ ബേബിയുടെ വീട്ടിലാണ് സംഭവം നടന്നത്. ബേബിയുടെ അമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ക്കിടെയാണ് മോഷണം നടന്നത്.

തെങ്ങിന്‍ത്തോപ്പില്‍ മാക്‌സി ധരിച്ച് അഹാന; വ്യത്യസ്ത ലുക്ക്... കാണാം ചിത്രങ്ങള്‍

മോഷ്ടാവ് വീട്ടിലെത്തുന്ന സമയത്ത് ബന്ധുക്കളാരും വീട്ടില്‍ ഉണ്ടായിരുന്നില്ല. അയല്‍വാസിയായ സ്ത്രീയും മൈക്ക് സെറ്റുകാരനും മാത്രമാണ് ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. വീടിന് മുന്നിലെ കസേരയില്‍ ഇരുന്ന മോഷ്ടാവ് ബന്ധുവിനെ പോലെ പെരുമാറുകയായിരുന്നു. മൈക്ക് സെറ്റുകാരനെ സഹായിച്ച പ്രതി വീടിനകത്തേക്ക് കയറുകയും മുറിയില്‍ തിരച്ചില്‍ നടത്തുകയുമായിരുന്നു. രണ്ട് ബാഗുകളില്‍ നിന്നായി 31000 രൂപ മോഷ്ടിച്ച പ്രചി പിന്‍വാതിലിലൂടെയാണ് രക്ഷപ്പെട്ടത്. ചടങ്ങ് കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലാക്കുന്നത്. പ്രതി ഓട്ടോയിലാണ് മരണവീട്ടില്‍ എത്തിയത്. എറണാകുളം ഭാഗത്തേക്ക് പ്രതി നഷ്ടപ്പെട്ടതായാണ് വിവരം.

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

English summary
husband sends money to his girlfriend from joint account with his wife in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X