ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയ രക്ഷാപ്രവർത്തനത്തിൽ വള്ളങ്ങൾ തകർന്ന മത്സ്യത്തൊഴിലാളികൾക്ക് 400 വള്ളങ്ങൾ; ഐ ആം ഫോർ ആലപ്പി

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: പ്രളയ രക്ഷാപ്രവർത്തനത്തിൽ വള്ളങ്ങൾ തകർന്ന മത്സ്യത്തൊഴിലാളികൾക്ക് 400 വള്ളങ്ങൾ വിതരണം ചെയ്യുന്ന പരിപാടിയുടെ മുന്നാംഘട്ട വിതരണോദ്ഘാടനം നടന്നു. പ്രളയാനന്തരം ജീവനോപാധി നഷ്ടമായവർക്ക് ഉപജീവനത്തിനാവശ്യമായ സഹായം സ്വരൂപിച്ചു കൊടുക്കുന്ന ഐആം ഫോർ ആലപ്പിയുടെ നേതൃത്വത്തിലാണ് 13 മൽസ്യബന്ധന ബോട്ടുകൾ കൂടി വിതരണം ചെയ്തത്. ഇതിനകം 23 ബോട്ടുകളാണ് ഇത്തരത്തിൽ വിതരണം ചെയ്തത്. പദ്ധതിയിലൂടെ 400 വള്ളങ്ങൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; സര്‍വകക്ഷി യോഗത്തിന് വരില്ലെന്ന് മമത, ഒരു ദിവസം മതിയാകില്ലഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; സര്‍വകക്ഷി യോഗത്തിന് വരില്ലെന്ന് മമത, ഒരു ദിവസം മതിയാകില്ല

ഐ ആം ഫോർ ആലപ്പിയുടെ 'ഡൊണേറ്റ് എ ബോട്ട്, ഡൊണേറ്റ് എ ലൈവ്‌ലിഹുഡ് ' പ്രകാരമുള്ള ഉൾനാടൻ മത്സ്യ ബന്ധന ബോട്ടുകളുടെ മൂന്നാം ഘട്ട വിതരണമാണ് ഇന്നലെ പുന്നമട ഫിനിഷിംഗ് പോയിന്റിൽ സബ് കളക്ടർ വിആർ കൃഷ്ണ തേജ നിർവ്വഹിച്ചത്. പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ സബ് കളക്ടറുടെ ശ്രമഫലമായാണ് ഐ ആം ഫോർ ആലപ്പി രൂപീകരിച്ചത്.

alappuzha

ആന്ധ്രാപ്രദേശിൽ നിന്നുള്ള സ്‌പോൺസർ മുഖേന സേവ് ദി ചിൽഡ്രൺ എന്ന സംഘടനയാണ് ചമ്പക്കുളം പഞ്ചായത്തിലെ ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കായി 13 ഫൈബർ വള്ളങ്ങൾ ഇന്നലെ നൽകിയത്. ഹൈദരാബാദിലുള്ള അഭയ ഫൗണ്ടേഷനും, ഹ്യുണ്ടായി മോട്ടോഴ്സുമാണ് ആദ്യഘട്ടത്തിലെ 20 വള്ളങ്ങൾ സ്‌പോൺസർ ചെയ്തത്. ആദ്യഘട്ടത്തിൽ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയാണ് വള്ളങ്ങളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചത്.

രണ്ടാം ഘട്ടത്തിൽ ഫ്‌ളഡ് വാളണ്ടിയേഴ്‌സ് അഞ്ചു വള്ളങ്ങളും നൽകിയിരുന്നു. ആലപ്പുഴയിൽ നിന്നും ആയിരത്തിലധികം വള്ളങ്ങളിലാണ് മത്സ്യത്തൊഴിലാളികൾ വിവിധ പ്രളയ ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയത്. ഇതിൽ 400 ലധികം വള്ളങ്ങൾ പൂർണ്ണമായും തകർന്നു പോയിരുന്നു. അതേസമയം വള്ളങ്ങൾക്കൊപ്പം തീരദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ് കടൽഭിത്തി, പുൽമുട്ട് നിർമ്മാണം. ഇത് അടിയന്തിരമായി നിർമ്മിക്കണമെന്ന് മുന്നാംഘട്ട വിതരണ ഉദ്ഘാടന വേളയിൽ മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.

അമ്പലപ്പുഴയിൽ കടൽക്ഷോഭം ശക്തമായിട്ടും കടൽഭിത്തി കെട്ടാത്തതിൽ പ്രതിഷേധിച്ചു മത്സ്യത്തൊഴിലാളികൾ കാക്കാഴത്ത് ഒന്നര മണിക്കൂറോളം ദേശീയപാത ഉപരോധിച്ചിരുന്നു. സ്ത്രീകൾ ഉൾപ്പെടെ നൂറോളം പേരടങ്ങിയ സംഘം റോഡ് ഉപരോധിച്ചതോടെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടിരുന്നു. അമ്പലപ്പുഴ- കാക്കാഴം മേൽപ്പാലം ഉപരോധിച്ചത് ജില്ലയിലാകെ 8 മണിക്കൂറോളം ഗതാഗതമാണ്താ റുമാറാക്കിയത്. 3 ദിവസത്തിനകം കടൽഭിത്തി നിർമാണം തുടങ്ങുമെന്നു കലക്ടർ എസ്.സുഹാസ് ഉറപ്പു നൽകിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. കലക്ടർ സ്ഥലം മാറിപ്പോയതോടെ പുതിയ കലക്ടറോടാണ് മത്സ്യത്തൊഴിലാളികൾ ആവശ്യം അറിയിച്ചത്

English summary
I am for alappey doanted fishing boats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X