ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയത്തിൽ വള്ളം നഷ്ടപ്പെട്ട 423 മത്സ്യത്തൊ‍ഴിലാളികള്‍ക്ക് ആശ്വാസമായി അയാം ഫോർ ആലപ്പി; ആദ്യഘട്ടത്തില്‍ വിതരണം ചെയ്തത് 20 വ‍ള്ളങ്ങള്‍!!

  • By Desk
Google Oneindia Malayalam News

ആലപ്പു‍ഴ: പ്രളയത്തില്‍ മുങ്ങിത്താ‍ഴ്ന്ന ജീവനുകള്‍ക്ക് കൈത്താങ്ങായി നിന്ന കേരളത്തിന്‍റെ സ്വന്തം സേനയായ മത്സ്യത്തൊ‍ഴിലാ‍ളികള്‍ക്ക് ആശ്വാസമായി അയാം ഫോർ ആലപ്പി. ആലപ്പുഴയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളിൽ 423 പേർക്കും ഇക്കഴിഞ്ഞ പ്രളയത്തിൽ ഏക ഉപജീവനമാർഗ്ഗമായ വള്ളം നഷ്ടപ്പെട്ടിരുന്നു. ഇവർക്ക് സൗജന്യമായി വള്ളം നൽകുകയാണ് ആലപ്പുഴ സബ്കലക്ടര്‍‍ വിആര്‍ കൃഷ്ണ തേജ ഐഎ എസ്സിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച അയാംഫോര്‍ ആലപ്പിയുടെ ലക്ഷ്യം.

<strong>തെലുങ്ക് സിനിമയിലും വരുന്നു 'ഡബ്ല്യുസിസി'... പേര് വോയ്‌സ് ഓഫ് വിമണ്‍; സ്ത്രീ ക്ഷേമത്തിനായി</strong>തെലുങ്ക് സിനിമയിലും വരുന്നു 'ഡബ്ല്യുസിസി'... പേര് വോയ്‌സ് ഓഫ് വിമണ്‍; സ്ത്രീ ക്ഷേമത്തിനായി

ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 20 വള്ളങ്ങൾ ഫിഷറീസ് മന്ത്രി മല്‍സ്യത്തൊഴിലാളികള്‍ക്ക് കൈമാറി. പെട്ടന്നുണ്ടായ പ്രളയത്തിൽ വീട് വിട്ടിറങ്ങേണ്ടി വന്ന മത്സ്യത്തൊഴിലാളികൾക്ക് തങ്ങളുടെ വള്ളവും വലയും സൂക്ഷിച്ചുവെക്കാനായില്ല. അതിനാൽ തന്നെ പലതും തകരുകയും ഒലിച്ചു പോവുകയും ചെയ്തു. ഇപ്പോൾ പത്ത് മാസത്തോളമായി ഇവരുടെ ഉപജീവനമാഗ്ഗം നിലച്ചിരിക്കുകയാണ്.

I Am for Alappy project

പ്രളയ പുനരധിവാസത്തിനായാണ് ആലപ്പുഴയിൽ അയാം ഫോർ ആലപ്പി രൂപീകരിച്ചത്. കണക്കെടുത്തപ്പോൾ 423 വള്ളങ്ങളാണ് പ്രളയത്തിൽ നശിച്ചിര്ക്കുന്നതെന്ന് കണ്ടെത്തി. ആലപ്പുഴ സബ് കല്കടര്‍ വിആര്‍ കൃഷ്ണ തേജ ഐഎഎസ് സ്പോണ്‍സര്‍മാരെ കണ്ടെത്തി 200 പേര്‍ക്കുള്ള വള്ളം ഉറപ്പിച്ചുകഴിഞ്ഞു. അതില്‍ അഭയ ഫൗണ്ടേഷന്‍ നല്‍കിയ 20 വള്ളങ്ങള്‍ രാവിലെ മന്ത്രിമാരായ തോമസ്ഐസക്കും മേഴ്സിക്കുട്ടിയമ്മയും ചേര്‍ന്ന് മല്‍സ്യത്തൊഴിലാളികള്‍ക്ക് കൈമാറി.

ഐ ആം ഫോർ ആലപ്പിയുടെ 'ഡൊണേറ്റ് എ ബോട്ട്, ഡൊണേറ്റ് എ ലൈവ്ലിഹുഡ് ' പ്രകാരമുള്ള ഉൾനാടൻ മത്സ്യ ബന്ധന ബോട്ടുകളുടെ വിതരണോദ്ഘാടനം പുന്നമട ഫിനിഷിംഗ് പോയിന്റിലാണ് നടന്നത്. ഹൈദരാബാദിലുള്ള അഭയ ഫൗണ്ടേഷനും, ഹ്യുണ്ടായി മോട്ടോഴ്‌സുമാണ് ആദ്യഘട്ടത്തിലെ 20 വള്ളങ്ങൾ സ്പോൺസർ ചെയ്തത്.

English summary
'I am for Alappy' project in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X