ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആക്രമികൾ കവർന്ന പഞ്ചലോഹ വിഗ്രഹം സമീപത്തെ തോട്ടിൽ, അത്ഭുതമല്ല; ആലപ്പുഴയിൽ സംഭവിച്ചത് മറ്റൊന്ന്

Google Oneindia Malayalam News

ചെങ്ങന്നൂര്‍: വിഗ്രഹ നിര്‍മ്മാണശാല ആക്രമിച്ച് പഞ്ചലോഹ വിഗ്രഹം കവര്‍ന്നുവെന്ന പരാതി വ്യാജമാണെന്ന് പൊലീസ്. ഇവിടെ കാണാതായെന്ന് പറയപ്പെടുന്ന വിഗ്രഹം സമീപത്തെ തോട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തി. സ്ഥാപനത്തില്‍ ആക്രമണം നടത്തിയ മൂന്‍ ജീവനക്കാരനെ കുടുക്കുന്നതിന് വേണ്ടി ഉടമകള്‍ കളിച്ച കളിയായിരുന്നു അത്. വിഗ്രഹം കാണാതായെന്ന പരാതി ഉയര്‍ന്നാല്‍ കവര്‍ച്ച കേസില്‍ മുന്‍ ജീവനക്കാരനെ കുടുക്കാനായേക്കും എന്ന് കരുതിയാണ് വ്യാജ പരാതി ഉന്നയിച്ചത്.

idol

സ്ഥാപനം ആക്രമിച്ച് രണ്ട് കോടി വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹം കവര്‍ന്നു എന്നായിരുന്നു ഉഉകള്‍ ഉന്നയിച്ച പരാതി. ലണ്ടനിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിലേക്ക് നിര്‍മ്മിച്ച വിഗ്രഹമാണ് കവര്‍ന്നതെന്നായിരുന്നു പരാതി. ആക്രമണത്തിന് പിന്നില്‍ മുന്‍ ജീവനക്കാരനായ സോണിയാണെന്നായിരുന്നു ഉഉകളായ മഹേഷ് പണിക്കരുടെയും പ്രകാശ് പണിക്കരുടെയും ആരോപണം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് വിഗ്രഹ മോഷണ കേസില്‍ ആദ്യമേ സംശയം പ്രകടിപ്പിച്ചിരുന്നു.

ഗ്രൂപ്പുകാരേയും മറന്ന് നേതാക്കള്‍; ഇഷ്ടം സ്വന്തക്കാരോട്‌, കോണ്‍ഗ്രസില്‍ ഗ്രൂപ്പിനുള്ളിലും അതൃപ്തിഗ്രൂപ്പുകാരേയും മറന്ന് നേതാക്കള്‍; ഇഷ്ടം സ്വന്തക്കാരോട്‌, കോണ്‍ഗ്രസില്‍ ഗ്രൂപ്പിനുള്ളിലും അതൃപ്തി

രണ്ട് കോടി വിലമതിക്കുന്ന സ്വര്‍ണത്തില്‍ നിര്‍മ്മിച്ച വിഗ്രഹമാണ് മോഷണം പോയതെന്ന് ഉടമകള്‍ പറഞ്ഞതോടെ സ്ഥലത്ത് ഫോറന്‍സിക്ക് ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡ് ഉള്‍പ്പടെയുള്ളവ വന്ന് പരിശോധന നടത്തിയിരുന്നു. ഇതിനിടെ സംശയം തോന്നിയ പൊലീസ് ഉഉകളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വ്യാജ പരാതിയാണെന്നും തങ്ങളുണ്ടാക്കിയ കഥയാണ് മോഷണമെന്നും മനിസിലായത്. മുന്‍ ജീവനക്കാരനെ കുടുക്കുന്നതിന് വേണ്ടിയാണ് വ്യാജ പരാതി നല്‍കിയതെന്ന് ഉടമകള്‍ മൊഴി നല്‍കി.

സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ഇല്ല, രണ്ടാഴ്ച കൂടി സാഹചര്യം വിലയിരുത്തും, തീരുമാനം സര്‍വ്വകക്ഷി യോഗത്തില്‍സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ഇല്ല, രണ്ടാഴ്ച കൂടി സാഹചര്യം വിലയിരുത്തും, തീരുമാനം സര്‍വ്വകക്ഷി യോഗത്തില്‍

തുടര്‍ന്ന് ഇവരുടെ മൊഴി അനുസരിച്ച് തോട്ടില്‍ നടത്തിയ പരിശോധനയിലാണ് വിഗ്രഹം കണ്ടെടുത്തത്. എന്നാല്‍ ഈ വിഗ്രഹത്തിന് രണ്ട് കോടിയുടെ മൂല്യമില്ലായിരുന്നു. വെറും 14 ഗ്രാം സ്വര്‍ണം മാത്രമാണ് വിഗ്രഹത്തില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തി. അതേസമയം, സ്ഥാപനം ആക്രമിച്ച സംഭവത്തില്‍ മുന്‍ ജീവനക്കാരനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്.

ശോഭ സുരേന്ദ്രന്റെ ഉള്‍വലിയല്‍; എംടി രമേശ് നല്‍കിയത് ശക്തമായ സൂചന; പന്ത് ഇനി ആരുടെ കോര്‍ട്ടില്‍ശോഭ സുരേന്ദ്രന്റെ ഉള്‍വലിയല്‍; എംടി രമേശ് നല്‍കിയത് ശക്തമായ സൂചന; പന്ത് ഇനി ആരുടെ കോര്‍ട്ടില്‍

കരിമീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി, രണ്ട് ലക്ഷം രൂപയുടെ നഷ്ടം; കാരണം അന്വേഷിച്ചപ്പോള്‍ കണ്ടത്കരിമീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി, രണ്ട് ലക്ഷം രൂപയുടെ നഷ്ടം; കാരണം അന്വേഷിച്ചപ്പോള്‍ കണ്ടത്

കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് എല്‍ഡിഎഫ്; സമരപരിപാടികള്‍ മാറ്റികേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് എല്‍ഡിഎഫ്; സമരപരിപാടികള്‍ മാറ്റി

English summary
idol factory attack in Chengannur; The missing Panchaloha idol was found in near pond
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X