'വെറുതെ അല്ല ഞങ്ങളുടെ മാവേലിക്കര ഒരിക്കലും നന്നാവാത്തത്'; നടിയുടെ പരാതിയില്‍ നടപടിയെടുത്ത് പൊലീസ്
ആലപ്പുഴ: കടകളുടെ അനധികൃത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടി ശ്രീയ രമേശ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു. മാവേലിക്കരയിലെ കടകളുടെ അനധികൃത നിര്‍മ്മാണത്തില്‍ കുടുങ്ങിപ്പോയ ദിശ സൂചക ബോര്‍ഡിന്റെ ചിത്രമായിരുന്നു നടി പങ്കുവച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.

വേറുതെയല്ല മാവേലിക്കര ഒരിക്കലും നന്നാവാത്തത്. എന്നായിരുന്നു ദിശാ സൂചന ബോര്‍ഡിന്റെ ചിത്രം പങ്കുവച്ച് നടി ഫേസ്ബുക്കില്‍ കുറിച്ചത്. മാവേലിക്കര മിച്ചല്‍ ജംഗ്ഷന് തെക്കുവശത്തുള്ള റോഡരികിലാണ് ഈ ദിശാ സൂചക ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. മാന്നാര്‍, കായംകുളം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലേക്ക് പോകേണ്ട വിവരങ്ങള്‍ നല്‍കുന്ന ഈ ബോര്‍ഡ് അനധികൃത നിര്‍മ്മാണം കാരണം തടസപ്പെട്ട അവസ്ഥയിലായിരുന്നു.
Recommended Video
പൊലീസ് നടപടി എടുത്തതിന് പിന്നാലെ പ്രശംസിച്ച് താരം വീണ്ടും രംഗത്തെത്തി. ഇതാ നമ്മുടെ മാവേലിക്കര പൊലീസ്, ഇതാവണം നമ്മുടെ പൊലീസ്, ദിശാ ബോര്‍ഡിന്റെ പുതിയ ചിത്രം പങ്കുവച്ച് ശ്രീയ ഫേസ്ബുക്കില്‍ കുറിച്ചു. എന്നും എപ്പോഴും, ലൂസിഫര്‍, ഒടിയന്‍ എന്നീ ചിത്രങ്ങളില്‍ വേഷങ്ങള്‍ ശ്രീയ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications