ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വേനലില്‍ ശീതളപാനിയ വില്‍പന വ്യാപകം; ആലപ്പുഴയിൽ 100 കണക്കിന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ, നടപടിയെടുക്കാതെ അധികൃതര്‍

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: കുലുക്കി സര്‍ബത്ത്‌, തണ്ണിമത്തന്‍ജ്യൂസ്‌, സംഭാരം, കരിമ്പിന്‍ ജ്യൂസ് തുടങ്ങി നൂറുകണക്കിന് ശീതളപാനിയ വില്‍പ്പനശാലകളാണ്‌ ജില്ലയിലെ പാതയോരങ്ങളുടെ പലഭാഗങ്ങളിലും അനധികൃതമായി പ്രവര്‍ത്തിക്കുന്നത്‌. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ, ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ്‌ ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് അപകടകരമായ വസ്തുത.

<strong>4 സംസ്ഥാനങ്ങള്‍, 85 സീറ്റുകള്‍, നരേന്ദ്ര മോദി കാരണം ബിജെപിക്ക് ഈ സീറ്റുകള്‍ നഷ്ടമാവും!!</strong>4 സംസ്ഥാനങ്ങള്‍, 85 സീറ്റുകള്‍, നരേന്ദ്ര മോദി കാരണം ബിജെപിക്ക് ഈ സീറ്റുകള്‍ നഷ്ടമാവും!!

വേനലിന്‍റെ മറവിലാണ് ജില്ലയിലെ പാതയോരങ്ങളില്‍ ശീതളപാനീയ വില്‍പന വ്യാപകമായിരിക്കുന്നത്. ഇവയുടെ ഗുണമേന്മയെക്കുറിച്ചുള്ള പരാതികള്‍ക്കൊപ്പം തോന്നുംപടി വില ഈടാക്കുന്നുവെന്ന പരാതികളും ധാരാളമായി ഉയരുന്നുണ്ട്‌. നിറത്തിലും മണത്തിലുമാണ്‌ ജ്യൂസുകളുടെ കച്ചവടം.ആരോഗ്യത്തിന്‌ ഹാനികരമായ സൂപ്പര്‍ ഗ്ലോ എന്ന രാസവസ്‌തുക്കള്‍ ജ്യൂസില്‍ ചേര്‍ക്കുന്നതായി പരാതികളുണ്ട്‌. പാതയോരങ്ങളില്‍ അനധികൃതമായി നടക്കുന്ന ജ്യൂസ്‌ കടകളിലാണ്‌ വ്യാപകമായി രാസവസ്‌തുക്കള്‍ ഉപയോഗിക്കുന്നത്‌.

Soft drink

നിറത്തിനും മണത്തിനും വേണ്ടിപോലും ലായനി രൂപത്തിലുള്ള രാസവസ്‌തുക്കളാണ്‌ ഉപയോഗിക്കുന്നത്‌. യൂവാക്കളെ കൂടുതലായി ആകര്‍ഷിക്കാന്‍ വേണ്ടിയാണ്‌ ഇത്തരത്തിലുള്ള വസ്‌തുക്കള്‍ ചേര്‍ക്കുന്നത്‌. അടുത്താകാലം വരെ മധുരവും രുചിയും കൂട്ടാന്‍ സാക്രിന്‍, ഡെല്‍സിന്‍ എന്നീരാസവസ്‌തുക്കളാണ്‌ ഉപയോഗിച്ചിരുന്നത്‌. മത്സ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന ഐസും ശീതളപാനിയങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്‌.

കരിമ്പിലും എട്ടിന്റെ പണി, പാതയോരങ്ങളിലെ പൊടിയിലും അഴുക്കിലും സൂക്ഷിക്കുന്ന കരിമ്പാണ്‌ പലപ്പോഴും ജ്യൂസ്‌ തയാറാക്കാന്‍ ഉപയോഗിക്കുന്നത്‌. തമിഴ്‌നാട്ടില്‍ നിന്നും ലോഡുകണക്കിന്‌ കരിമ്പാണ്‌ ഇടനിലക്കാര്‍ കേരളത്തിലെത്തിച്ച്‌ അന്യസംസ്‌ഥാന തൊഴിലാളികളെ മുന്‍ നിര്‍ത്തി വില്‍പന നടത്തുന്നത്‌. ദേശീയപാതയോരങ്ങളാണ്‌ ഇവരുടെ പ്രധാന താവളങ്ങള്‍. ഓരോ കരിമ്പ്‌ ജ്യൂസ്‌ വില്‍പ്പനശാലകളിലും 5000 രൂപയുടെ വരെ ജ്യൂസ്‌ വില്‍പ്പന നടക്കുന്നുണ്ട്‌. കരിമ്പ്‌ ജ്യൂസ്‌ തയാറാക്കാന്‍ ഉപയോഗിക്കുന്ന ഐസും വെള്ളവും ഗുണനിലവാരം കുറഞ്ഞതാണെന്നും പരാതിയുണ്ട്. എന്നാല്‍ രേഖാമൂലം പരാതി ലഭിക്കാത്തതിനാലാണ് നടപടിയെടുക്കാത്തതെന്നാണ് അധികൃതരുടെ മറുപടി.

English summary
Illegal drinking water shops in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X