ആലപ്പുഴ ജില്ലയില്‍ ഡിജിറ്റല്‍ അധ്യയനത്തിലൂടെ അറിവ് നേടുന്നത് 1,68,267 കുട്ടികള്‍
ആലപ്പുഴ : ജില്ലയില്‍ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകള്‍ക്കായി നടത്തുന്ന ഡിജിറ്റല്‍ പഠന രീതിയിലൂടെ അധ്യയനത്തില്‍ പങ്കെടുക്കുന്നത് 1,68,267 വിദ്യാര്‍ത്ഥികള്‍. വിക്‌റ്റേഴ്‌സ് ചാനല്‍ വഴിയുള്ള ഡിജിറ്റല്‍ വിദ്യാഭ്യാസത്തില്‍ കുട്ടികള്‍ക്ക് ആദ്യഘട്ടത്തില്‍ മാനസിക പിരിമുറുക്കം കുറക്കുന്നതിനുള്ള പഠന പ്രവര്‍ത്തനങ്ങളാണ് സംപ്രേഷണം ചെയ്യുന്നത്. പ്രീ പ്രൈമറി കുട്ടികള്‍ക്കായി കിളിക്കൊഞ്ചല്‍ പോലെയുള്ള വിനോദ പരിപാടികളും സംപ്രേഷണം ചെയ്യുന്നുണ്ട്.

രാവിലെ എട്ടു മുതല്‍ ഓരോ വിഷയത്തിനും അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. ജില്ലയിലെ വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ്സിലേക്ക് പുതിയതായി പ്രവേശനം നേടിയ 12,241 കുട്ടികളും ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ ലോകത്തേക്ക് ചുവടുവെച്ചു കഴിഞ്ഞു. വരും ദിവസങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനം വഴി അതത് സ്‌കൂളുകളിലെ അധ്യാപകരുടെ സേവനം കുട്ടികള്‍ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. സാങ്കേതിക തടസ്സങ്ങള്‍ നീക്കിക്കൊണ്ട് ഈ സൗകര്യം നടപ്പാക്കുന്നതോടെ കുട്ടികള്‍ക്ക് അധ്യയനം സ്‌കൂളുകളിലേത് എന്നത് പോലെ തന്നെ സാധ്യമാകും.
അതേസമയം, ജില്ലയിലെ എസ്. എസ്. എല്‍. സി പരീക്ഷയുടെ മൂല്യനിര്‍ണ്ണയം പുരോഗമിക്കുന്നു. ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളിലായാണ് മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ നടക്കുന്നത്. ചേര്‍ത്തല ഹോളി ഫാമിലി എച്. എസ്. എസ്, ആര്യക്കര ഭഗവതി വിലാസം എച്. എസ്. എസ് മുഹമ്മ, ആലപ്പുഴ ഗവ. മോഡല്‍ എച്. എസ്. എസ്, ആലപ്പുഴ സെന്റ് അന്റണീസ് എച്. എസ്, കായംകുളം സെന്റ് മേരീസ് എച്. എസ് എന്നിവിടങ്ങളാണ് മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍.
487 അദ്ധ്യാപകരാണ് ക്യാമ്പുകളില്‍ മൂല്യനിര്‍ണ്ണയം നടത്തുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ഇവര്‍ക്ക് ക്യാമ്പുകളിലേക്ക് എത്തുന്നതിനായി കെ. എസ്. ആര്‍. ടി. സി പ്രത്യേക സര്‍വ്വീസും നടത്തുന്നുണ്ട്. മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളായ ചേര്‍ത്തല, ആലപ്പുഴ, കായംകുളം എന്നീ സ്ഥലങ്ങളില്‍ നിന്നും രാവിലെ 8.30 നും, വൈകിട്ട് 5.30നും അതാത് ഡിപ്പോകള്‍ പ്രത്യേക സര്‍വ്വീസ് ക്രമീകരിച്ചിട്ടുണ്ട്.


Click it and Unblock the Notifications