Get Updates
Get notified of breaking news, exclusive insights, and must-see stories!

അപ്പര്‍ കുട്ടനാട്ടില്‍ നീര്‍പക്ഷി കണക്കെടുപ്പ് പൂര്‍ത്തിയായി; മൂന്നിനങ്ങള്‍ പുതിയതായി കണ്ടെത്തി, അഫ്ഗാനിസ്ഥാന്‍ മുതല്‍ ഓസ്‌ട്രേലിയ വരെ 27 രാജ്യങ്ങളിലെ 6100 സ്ഥലങ്ങളിലാണ് നീര്‍പക്ഷികണക്കെടുപ്പ് നടക്കുന്നത്!!

ചമ്പക്കുളം : ഏഷ്യന്‍ ഉപഭൂഖണ്ഡത്തില്‍ എല്ലാ വര്‍ഷവും നടത്തുന്ന നീര്‍പക്ഷി കണക്കെടുപ്പിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ അപ്പര്‍ കുട്ടനാട് മേഖലയിലെ കണക്കെടുപ്പ് പൂര്‍ത്തിയായി. വലിയ രാജഹംസം , ചാരത്തലയന്‍ തിത്തിരി,നീലക്കവിളന്‍ വേലിത്തത്ത, എന്നീ ഇനങ്ങളെ പുതിയതായി കണ്ടെത്തി.

അഫ്ഗാനിസ്ഥാന്‍ മുതല്‍ ഓസ്‌ട്രേലിയ വരെ 27 രാജ്യങ്ങളിലെ 6100 സ്ഥലങ്ങളിലാണ് നീര്‍പക്ഷികണക്കെടുപ്പ് നടക്കുന്നത്. ഇന്ത്യയില്‍ 1987 മുതല്‍ ആരംഭിച്ച കണക്കെടുപ്പ് ആലപ്പുഴ ജില്ലയില്‍ ആരംഭിച്ചത് 2013ലാണ്. ഈ വര്‍ഷം അപ്പര്‍കുട്ടനാട്ടില്‍ നടന്ന കണക്കെടുപ്പിന് 35 കേന്ദ്രങ്ങളിലായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 72 വിദഗ്ദ്ധര്‍ നേതൃത്വം നല്‍കി.

Warder

നീര്‍ത്തട ആവാസവ്യവസ്ഥയിലെ മാറ്റങ്ങള്‍, കാലാവസ്ഥ വ്യതിയാനം, നീര്‍പ്പക്ഷികളുടെ എണ്ണം, ദേശാടനപക്ഷികളുടെ എണ്ണം, വൈവിധ്യം തുടങ്ങിവ പഠനവിധേയമാക്കി. സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ കോട്ടയം നേച്ചര്‍ സൊസൈറ്റി, ആലപ്പുഴ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി എന്നീ സംഘടനകളുടെ സഹകരണത്തോടെ നടത്തിയ കണക്കെടുപ്പില്‍ 47 ഇനങ്ങളിലായി 16767 നീര്‍പക്ഷികളെ കണ്ടെത്തി. പ്രളയാനന്തരം അപ്പര്‍കുട്ടനാട് മേഖലയില്‍ കാര്‍ഷിക വിളവിറക്കലില്‍ വന്ന സമയമാറ്റമാകാം പക്ഷികളുടെ എണ്ണത്തില്‍ കുറവുണ്ടായതിന് കാരണമായതെന്ന് കണക്കെടുപ്പിന് നേതൃത്വം നല്‍കിയ ഡോ. ബി. ശ്രീകുമാര്‍, ഹരികുമാര്‍ മാന്നാര്‍ എന്നിവര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+