ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാവിക സേനയുടെ ഹെലികോപ്ടര്‍ ക്ഷേത്രമുറ്റത്തിറങ്ങി; 2 ഭാഗങ്ങളാക്കി ട്രക്കില്‍ കൊച്ചിയിലേക്ക് മാറ്റി

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ബുധനാഴ്ച ഉച്ചയ്ക്ക് 1.30നു തൂറവൂര്‍ ദേശീയപാതയ്ക്കരികില്‍ പടിഞ്ഞാറെ ചമ്മനാട് ദേവീക്ഷേത്ര മൈതാനത്താണ് നാവിക സേനയുടെ ഹെലികോപ്റ്റര്‍ പറന്നിറങ്ങിയത്. യന്ത്രത്തകാരിറിനെ തുടര്‍ന്നാണ് നാവികസേന ഹെലികോപ്റ്റര്‍ ക്ഷേത്ര മൈതാനത്തിറങ്ങിയത്.

<strong>കൊല്ലത്ത് കണ്ടത് വെറും ട്രെയിലർ മാത്രം; പിണറായിക്ക് കൂവലും മോദിക്ക് കൈയ്യടിയും , ഇനിയും വരും...</strong>കൊല്ലത്ത് കണ്ടത് വെറും ട്രെയിലർ മാത്രം; പിണറായിക്ക് കൂവലും മോദിക്ക് കൈയ്യടിയും , ഇനിയും വരും...

കോപ്റ്ററിലുണ്ടായിരുന്ന 2 പൈലറ്റുമാര്‍ ഉള്‍പ്പെടെ 3 പേരും സുരക്ഷിതരാണ്. നന്നാക്കാന്‍ കഴിയാത്തതിനാല്‍ കോപ്റ്റര്‍ ട്രക്കില്‍ കയറ്റി കൊച്ചിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്. ദക്ഷിണ നാവിക കമാന്‍ഡിന്റെ ഐഎന്‍ 429 ചേതക് എന്ന ഹെലികോപ്റ്ററാണ് തകരാര്‍ മൂലം താഴെ ഇറക്കേണ്ടി വന്നത്.

navyhelicopter-1

പിന്നാലെ മറ്റൊരു കോപ്റ്ററില്‍ വിദഗ്ദ്ധര്‍ എത്തിയെങ്കിലും നന്നാക്കാന്‍ കഴിഞ്ഞില്ല. ഇളക്കി മാറ്റിയ പങ്കകള്‍ കൊച്ചി നേവല്‍ ബേസിലേക്ക് കൊണ്ടുപോയി. ആദ്യമെത്തിച്ച ട്രക്കിന് വീതി കുറവായതിനാല്‍ കൂടുതല്‍ വലിപ്പമുള്ള ട്രക്കുകള്‍ എത്തിച്ചു കോപ്റ്റര്‍ കൊണ്ടുപോകാനുള്ള ശ്രമം തുടരുകയാണ്. തീരദേശ നിരീക്ഷണത്തിനിയിലാണ് കോപ്റ്റര്‍ കേടായത്. യന്ത്രത്തകരാര്‍ ഉണ്ടായാല്‍ തൊട്ടടുത്തു സൗകര്യമുള്ള സ്ഥലത്ത് ഇറക്കണമെന്നാണ് പൈലറ്റുമാര്‍ക്കുള്ള നിര്‍ദ്ദേശം.

English summary
indian navy helicopter landed in temple surroundings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X