മോഷ്ടിക്കാന്‍ ഇഷ്ടം ആരാധനാലയങ്ങളും വീടുകളും; ഒടുവില്‍ സുബൈറിനെ പൊക്കി അകത്താക്കി പൊലീസ്
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ നൂറനാട്, വള്ളികുന്നം, മാവേലിക്കര, കായംകുളം, കരീലകുളങ്ങര, ഹരിപ്പാട്, അമ്പലപ്പുഴ എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ വീടുകള്‍ കുത്തിത്തുറന്നും, ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങള്‍ തകര്‍ത്തും മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവായ സുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജില്ലയില്‍ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ വീടുകളുടെ വാതില്‍ കുത്തിത്തുറന്നും, ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങള്‍ തകര്‍ത്തും മോഷണങ്ങള്‍ പതിവായതിനെ തുടര്‍ന്ന് നിര്‍ദ്ദേശിച്ചതനുസരിച്ച് ചെങ്ങന്നൂര്‍ ഡി. വൈ. എസ്. പി ജോസിന്റെ മേല്‍നോട്ടത്തില്‍ മാവേലിക്കര പോലീസ് ഇന്‍സ്പെക്ടര്‍ സി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

ആലപ്പുഴ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ വള്ളിക്കുന്നം നൂറനാട് കായംകുളം മാവേലിക്കര കരീലകുളങ്ങര ഹരിപ്പാട് അമ്പലപ്പുഴ എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലായി നൂറോളം മോഷണങ്ങള്‍ ഇയാള്‍ നടത്തി. പകല്‍ ബസിലും ട്രെയിനിലും സഞ്ചരിച്ച് വിദൂര സ്ഥലങ്ങളില്‍ യാത്രക്കിടയില്‍ ഉറക്കം രാത്രി വന്ന് ഇറങ്ങുന്നിടത്ത് മോഷണം ഇതാണ് ഇയാളുടെ രീതി. ലോഡ്ജുകളില്‍ താമസിക്കാറില്ല. റെയില്‍വേ ട്രാക്കുകളില്‍ കൂടി നടന്ന് കിലോമീറ്ററുകള്‍ സഞ്ചരിക്കുന്നത് പതിവാണ്.
ട്രാക്കിന് സമീപമുള്ള വീടുകള്‍ അമ്പലങ്ങള്‍ പള്ളികള്‍ എല്ലാം ഇയാള്‍ക്ക് ഇരയായി. ഇഇഠഢ ദൃശ്യങ്ങളില്‍ പതിയുന്ന ഇയാളുടെ രൂപങ്ങള്‍ ഭീതിജനകമാണ് കൈയ്യില്‍ ആയുധവുമേന്തി അടിവസ്ത്രം മാത്രം ധരിച്ച് എന്തിനും പോന്ന രീതിയിലാണ് നടപ്പ് എത്തുന്ന സ്ഥലത്തെ വീടുകളില്‍ നിന്നും മുണ്ടും ഷര്‍ട്ടും എടുത്ത് ധരിക്കും. ഉടുത്ത വസ്ത്രങ്ങള്‍ അവിടെ ഉപേക്ഷിക്കും. ഇതും ഇയാളുടെ പ്രത്യേകതയാണ്.. മാവേലിക്കരയിലെ ഒരു വീട്ടില്‍ കയറി വസ്ത്രം മാറുക മാത്രമല്ല അടുക്കളയില്‍ കയറി കുശാലായി ഭക്ഷണവും കഴിച്ച് മോഷണം നടത്തിയാണ് മടങ്ങിയത്.
എഴുതാനും, വായിക്കാനും അറിയാത്ത ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല, അതിനാല്‍ ഇയാള്‍ എവിടെ നിന്നും വരുന്നു എന്നോ എവിടെയാണ് തങ്ങുന്നത് എന്നോ നിശ്ചയമില്ലാതെ പോലീസ് അന്വേഷണം വഴിമുട്ടിയ അവസ്ഥയും ഉണ്ടായിട്ടുണ്ട്. ഹരിപ്പാട്ടും അമ്പലപ്പുഴയിലും പോലീസ് പൊതു സ്ഥലങ്ങളില്‍ ഇയാളുടെ ഫോട്ടോ വച്ച ലുക്ക് ഔട്ട് നോട്ടീസുകള്‍ പതിച്ചിരുന്നു. മാവേലിക്കരയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പല സംഘങ്ങളായി ദിവസങ്ങളോളം രാത്രിയില്‍ തിരച്ചില്‍ നടത്തിയിട്ടും ഇയാള്‍ കുടുങ്ങിയില്ല. അങ്ങനെ ഇയാളുടെ മോഷണ പരമ്പര തുടര്‍ന്നതിനാല്‍ പ്രത്യേക അന്വേഷണ സംഘം ഇയാളുടെ രീതികള്‍ എന്താണെന്ന് അന്വേഷിക്കുകയും സ്ഥിരമായി കഞ്ചാവ് വലിക്കുന്നയാളാണെന്നും, മോഷ്ടിച്ചു കിട്ടുന്ന പണംകൊണ്ട് ലോട്ടറി ധാരാളം എടുക്കുമെന്ന് വിവരം കിട്ടുകയും ചെയ്തു.
മോഷണം നടക്കാത്ത സ്ഥലങ്ങള്‍ കേന്ദ്രികരിച്ചു ലോട്ടറി കടകളില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ സ്ഥിരമായി ലോട്ടറി എടുക്കാന്‍ വരാറുണ്ട് എന്ന് വിവരം കിട്ടി അതെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ശൂരനാട്, നൂറനാട്, വള്ളികുന്നം, മാവേലിക്കര, കായംകുളം, കരീലകുളങ്ങര, ഹരിപ്പാട്, അമ്പലപ്പുഴ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വീടുകള്‍ കുത്തിത്തുറന്നും, ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങള്‍ തകര്‍ത്തും മോഷണം നടത്തിയത് ഇയാളാണെന്ന് സമ്മതിച്ചിട്ടുണ്ട്. ആളുകള്‍ ഉള്ള വീട്ടിലും മോഷ്ടിക്കാന്‍ കയറുന്ന ഇയാള്‍ എതിര്‍ത്താല്‍ ആക്രമിക്കുന്നയാളുമാണ്.
മോഷണം നടത്താന്‍ കണ്ടു വെക്കുന്ന വീടുകളുടെയോ, ആരാധനാലയങ്ങളുടെയോ സമീപം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ നിന്നോ, പശു തൊഴുത്തില്‍ നിന്നോ ആണ് മോഷണത്തിനുള്ള കമ്പിയും മറ്റും എടുക്കുന്നത്. ഇയാള്‍ മോഷ്ടിച്ചു കിട്ടുന്ന പണം കഞ്ചാവ് വാങ്ങിയും, ലോട്ടറി ടിക്കറ്റ് എടുത്തും , ധൂര്‍ത്തടിച്ചും ചിലവാക്കുകയായിരുന്നു. മാവേലിക്കര പോലീസ് ഇന്‍സ്പെക്ടര്‍ ഇ. ശ്രീജിത്ത്. എസ്.ഐ. മൊഹ്സീന്‍മുഹമ്മദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സിനു വര്‍ഗ്ഗീസ്, രാജേഷ് കുമാര്‍, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്, സി. പി. ഒ മാരായ അരുണ്‍ഭാസ്‌ക്കര്‍, ഗിരീഷ് ലാല്‍ വി. വി, ജവഹര്‍. ട. റിയാസ് . എന്നിവര്‍ ചേര്‍ന്ന അന്വേഷണസംഘമാണ് പ്രതിയെ പിടി കൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.












Click it and Unblock the Notifications