സഹോദരങ്ങളുടെ അപകട മരണം: അജ്ഞാത വാഹനത്തെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതം
ചേര്‍ത്തല: അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികരായ സഹോദരങ്ങള്‍ മരിച്ച സംഭവത്തില്‍ ഇടിച്ചവാഹനത്തിനായുള്ള അന്വഷണത്തില്‍ വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചില്ല. അന്വേഷണം ഊര്‍ജിതമായി തുടരുന്നതായി പട്ടണക്കാട് പൊലിസ് പറഞ്ഞു. നാഷണല്‍ പെര്‍മിറ്റ് ലോറിയോ അതുപോലുള്ള വലിയ വാഹനമോ ആകാം ഇടിച്ചിരിക്കുന്നതെന്ന ധാരണയിലാണ് അന്യേഷണം നടത്തുന്നത്. ഇപ്രകാരമുള്ള വാഹനം കണ്ടെത്തുന്നതിനായി പ്രദേശത്തെ കടകളിലേയും സ്ഥാപനങ്ങളിലേയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരുന്നതായും പട്ടണക്കാട് പൊലിസ് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ചേര്‍ത്തല തൈക്കല്‍ വെളിമ്പറമ്പില്‍ സഹോദരങ്ങളായ അജേഷ് (38) ,അനീഷ് (35) എന്നിവരാണ് അപകടത്തില്‍ മരിച്ചത് .ദേശീയ പാതയില്‍ ബിഷപ്പ് മൂര്‍ സ്കൂളിന് സമീപമായിരുന്നു അപകടം. കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ ഹോട്ടലിലെ ഷെഫ് മാരായ സഹോദരങ്ങള്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ പിന്നില്‍ നിന്ന് മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അജേഷ് സംഭവസ്ഥലത്തും അനീഷ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയും മരിച്ചു . ബൈക്കിലിടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications