Get Updates
Get notified of breaking news, exclusive insights, and must-see stories!

ജലജീവന്‍ മിഷന്‍ പദ്ധതി: ആലപ്പുഴ ജില്ലയിലെ 1,35,603 വീടുകളില്‍ കുടിവെള്ളം എത്തി

ആലപ്പുഴ : മുഴുവന്‍ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം ലഭ്യമാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതി വഴി ജില്ലയില്‍ ഇതുവരെ 1,35,603 വീടുകളില്‍ കുടിവെള്ളമെത്തി. ശേഷിക്കുന്ന ഭവനങ്ങളിലേക്ക് കുടിവെള്ള കണക്ഷന്‍ എത്തിക്കാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പദ്ധതി പ്രകാരം ജില്ലയില്‍ വിവിധ ഘട്ടങ്ങളിലായി 3,78,352 കണക്ഷന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത് . ഇതിനായി 1419.56 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. നടപടികളെല്ലാം വേഗത്തിലാക്കി 2024ഓടെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജല കണക്ഷന്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.

alappuzha

കണക്ഷനുകള്‍ നടപടിക്രമങ്ങളിലൂടെ നല്‍കിവരുന്ന മുറയ്ക്ക് അവിടേക്കാവശ്യമായ ജലസ്രോതസ്സുകള്‍ ഉറപ്പുവരുത്താനുള്ള നടപടികള്‍ ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുകയാണ്. കോവിഡ് കാലത്തെ പ്രതിസന്ധികളെ അതിജീവിച്ച് പണികള്‍ പുരോഗമിക്കുമ്പോഴും സ്ഥലം ഏറ്റെടുക്കലിനും റോഡ് മുറിച്ച് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനും നേരിടുന്ന തടസ്സങ്ങള്‍ പദ്ധതി നടത്തിപ്പിന് ബുദ്ധിമുട്ടാക്കിയിരുന്നു. അതിനുള്ള പരിഹാര നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ വേഗത്തിലാക്കിയിട്ടുണ്ട്.

ഹരിപ്പാട് കുടിവെള്ള പദ്ധതിയുടെ കീഴില്‍ 13 പഞ്ചായത്തുകളില്‍ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി 38038 കണക്ഷനുകള്‍ക്കും മാവേലിക്കര നിയോജകമണ്ഡലത്തില്‍പ്പെടുന്ന തഴക്കര, ചെട്ടിക്കുളങ്ങര എന്നീ പഞ്ചായത്തുകളില്‍ 21263 കണക്ഷനുകള്‍ക്കും പുതിയ 30എം. എല്‍. ഡി ഉത്പാദനശേഷിയുള്ള വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിനായി 728.34 കോടിയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. ഇതില്‍ ഉന്നത ജലസംഭരണി നിര്‍മ്മിക്കേണ്ട പഞ്ചായത്തുകളില്‍നിന്നും സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സ്ഥലം ലഭ്യമായ പ്രവര്‍ത്തികളുടെ ടെന്‍ഡര്‍ നടപടികള്‍ ജില്ല സൂപ്രണ്ട് എന്‍ജിനീയറുടെ ഓഫീസില്‍ ആരംഭിച്ചിട്ടുണ്ട്.

കുടിവെള്ള കണക്ഷന്‍ ആവശ്യമായുള്ളവര്‍ പഞ്ചായത്തുമായി ബന്ധപ്പെടണം ജലജീവന്‍ മിഷന്‍ പദ്ധതി വഴി കുടിവെള്ള കണക്ഷന്‍ ആവശ്യമുള്ളവര്‍ അതത് പഞ്ചായത്ത് ഓഫീസുകളുമായി എത്രയും വേഗം ബന്ധപ്പെടണമെന്ന് വാട്ടര്‍ അതോറിട്ടി അധികൃതര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+