Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ളനോട്ട് കേസ്: ജിഷ മോള്‍ പെരുമാറുന്നത് സാധാരണ പോലെ; വീണ്ടും ജയിലിലേക്ക് എത്തിച്ചു

ആലപ്പുഴ: കള്ളനോട്ട് കേസില്‍ പ്രതിയായ എടത്വയിലെ മുന്‍ കൃഷി ഓഫീസര്‍ ജിഷ മോളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും തിരികെ ജയിലില്‍ എത്തിച്ചു. തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും മാവേലിക്കര ജില്ല ജയിലിലേക്കാണ് എത്തിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു ജയിലിലേക്ക് മാറ്റിയത്.

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ജിഷ ംമോള്‍ക്ക് ഇപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കേസ് അന്വേഷണം കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരുന്നു. ഫലയസുകള്‍ കഴിഞ്ഞ ദിവസം സൗത്ത് പൊലീസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. ഇത് പരിശോധിച്ച ശേഷം ക്രൈം ബ്രാഞ്ച് വിശദമായ അന്വേഷണത്തിലേക്ക് കടക്കും. പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയേക്കും.

alappuzha

ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി പി വി രമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജിഷ മോള്‍ക്ക് എങ്ങനെയാണ് കള്ളനോട്ട് ലഭിക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വയനാട് സ്വദേശിയായ സനീറും കണ്ണൂര്‍ സ്വദേശിയായ അഖിലും ചേര്‍ന്ന് ആലപ്പുഴ സ്വദേശിയായ ഹനീഷ് ഹക്കിമിനു കള്ളനോട്ടുകള്‍ കൈമാറും.

ഇതിന് ശേഷം ഇയാളാണ് ആലപ്പുഴ സ്വദേശിയായ ഷിഫാസിനു പണം കൈമാറുന്നത്. ഷിഫാസ് ഗോകുലിനു നോട്ടുകള്‍ കൈമാറി. ഗോകുലിന്റെ സുഹൃത്താണ് ഗുരുപുരം സ്വദേശിയും കളരി ആശാനുമായ അജീഷ്. അജീഷ് വഴിയാണ് ജിഷമോള്‍ക്കു കള്ളനോട്ടുകള്‍ ലഭിക്കുന്നത്.

അതേസമയം, ജിഷ നേരത്തെ നല്‍കിയ മറുപടിയില്‍ പലതും കളവാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ജിഷയുടെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൃഷി ഓഫീസില്‍ കൃത്യമായി ഹാജരാകാറില്ലെന്ന ആരോപണവും പുറത്തുവരുന്നുണ്ട്. ആലപ്പുഴയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് ജിഷയ്ക്ക് ബന്ധമുണ്ടോ എന്നുള്ള കാര്യവും അന്വേഷിക്കും.വിഷാദ രോഗ ചികിത്സ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജിഷ മോള്‍ തിരുവനന്തപുരത്തെ പേരൂര്‍ക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+