Get Updates
Get notified of breaking news, exclusive insights, and must-see stories!

മടവീഴ്ചയില്‍ ദുരിതക്കയത്തിലായി കൈനകരി നിവാസികള്‍; 500ലേറെ കുടുംബങ്ങള്‍ വെള്ളത്തില്‍

ആലപ്പുഴ: മഹാപ്രളയം സൃഷ്ടിച്ചതിനേക്കാള്‍ വലിയ ദുരിതക്കയത്തില്‍ നീന്തുകയാണ് ആലപ്പുഴയിലെ കൈനഗരി നിവാസികള്‍. ഇരുമ്പനം പാടശേഖരത്തിന് സമീപമുള്ള അഞ്ഞൂറോളം കുടുംബങ്ങള്‍ വെള്ളപ്പൊക്കത്തിന്റെ ഭീഷണിയിലാണ്, പാടത്ത് മട വീഴ്ചയുണ്ടായി വെള്ളം ഇരച്ചുകയറി അഞ്ഞൂറിലധികം വീടുകളും പരിസരവും മുങ്ങിയിട്ട് മൂന്നാഴ്ചയിലേറെയായി.

300ല്‍ അധികം കുടുംബങ്ങള്‍ വാടക വീടുകളിലും ബന്ധുവീടുകളിലുമാണ് ഇപ്പോള്‍ കഴിയുന്നത്. കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് പരീക്ഷയ്ക്ക് പോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. പലരും ബുദ്ധിമുട്ടി വീട്ടു സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് വേണ്ടിയാണ് താമസിക്കുന്നത്. രോഗികളാണ് ഒരുപാട് വൃദ്ധരും ഈ വീടുകളില്‍ കഴിയുന്നുണ്ട്.

alappuzha

മഹാപ്രളയത്തില്‍ രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ വെള്ളമിറങ്ങിയെങ്കില്‍ ഇവിടെ എപ്പോള്‍ വെള്ളമിറങ്ങുമെന്ന് ഒരു നിശ്ചയവുമില്ല. കൈനകരി നീവാസികള്‍ ഏറെ നാളായി നേരിടുന്ന ബുദ്ധിമുട്ടാണിത്. ദിവസങ്ങള്‍ മുമ്പ് കൈനകരി പഞ്ചായത്തിലെ ചേന്നംകരി സര്‍ക്കാര്‍ എസ് എന്‍ ഡി പി എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറിയിലേക്ക് എത്തുന്നത് ദുരിതങ്ങളുടെ വെള്ളക്കെട്ടുകള്‍ കടന്നാണ്.

മഴയായാലും വെയിലായിലും സ്‌കൂളിന്റെ പരിസരങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. കുട്ടികള്‍ക്ക് വെള്ളക്കെട്ടില്‍ ചവിട്ടാതെ സ്‌കൂളില്‍ പ്രവേശിക്കാനാവില്ല. അതുകൊണ്ട് ഈ സ്‌കൂളില്‍ കുട്ടികളെ ചേര്‍ക്കാന്‍ രക്ഷിതാക്കള്‍ക്ക് മടിയാണ്. സ്‌കൂള്‍ മുറ്റത്ത് വിദ്യാര്‍ത്ഥികള്‍ കളിച്ചുല്ലസിച്ചിട്ട് ദിവസങ്ങള്‍ ഏറെയായി.

മഴക്കാലത്ത് പ്രളയ ജലവും വേനല്‍ക്കാലത്ത് വേലിയേറ്റം കൊണ്ടുണ്ടാകുന്ന വെള്ളക്കെട്ടുമാണ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്നത്. സ്‌കൂളില്‍ എത്താന്‍ പ്രതിസന്ധിയായതോടെ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കൂം രൂക്ഷമാണ്. വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും സ്‌കൂള്‍ പരിസരം ഉയര്‍ത്താനുള്ള നീക്കം ചെയ്യണമെന്നാണ് എല്ലാവരുെടയും ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+