ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വികസനത്തിന്റെ പാതയില്‍ കായംകുളം താലൂക്ക് ആശുപത്രി; ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

Google Oneindia Malayalam News

ആലപ്പുഴ: കേരളത്തിന്റെ ആരോഗ്യരംഗത്ത് വന്‍ വികസന പ്രവര്‍ത്തനങ്ങളാണ് നാലര വര്‍ഷമായി ഈ സര്‍ക്കാര്‍ നടത്തിയതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കായംകുളം,വൈക്കം,പട്ടാമ്പി എന്നീ താലൂക്ക് ആശുപത്രികളിലെ ഡയാലിസിസ് യൂണിറ്റുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഈ ഗവണ്മെന്റ് അധികാരത്തില്‍ വന്നതിന് ശേഷം ആദ്യംതന്നെ ആരോഗ്യമേഖലയില്‍ നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ച് പഠിച്ചു.

alappuzha

1957 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ ആരോഗ്യരംഗത്ത് എന്തൊക്കെ കാര്യങ്ങളില്‍ കുറവ് സംഭവിച്ചു എന്ന് പഠിച്ചതിനെത്തുടര്‍ന്ന് കണ്ടെത്തിയ ഒരു പ്രധാന കാര്യം സര്‍ക്കാര്‍ ആരോഗ്യ സംവിധാനത്തെ ആശ്രയിക്കുന്നവര്‍ 33 ശതമാനം മാത്രമാണ്. എന്നാല്‍ ഇടത്തരക്കാര്‍ അടക്കമുള്ള 67 ശതമാനം വരുന്ന ഒരു വലിയ വിഭാഗം പ്രൈവറ്റ് ചികിത്സാ സംവിധാനത്തെയാണ് ആശ്രയിക്കുന്നത് എന്നാണ്. ഇതിന് ഒരു പ്രതിവിധി എന്ന നിലയില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അവഗണിക്കപ്പെട്ട നിലയിലായിരുന്ന പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ക്ക് പ്രധാന ഊന്നല്‍ നല്‍കി ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷം കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തി.

സെക്കന്ററി വിഭാഗത്തില്‍ താലൂക്ക് ആശുപത്രികള്‍ നവീകരിച്ചു.ഇക്കൂട്ടത്തിലാണ് കിഫ്ബി മുഖാന്തിരം പുതിയ 8 ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുകയെന്നും മന്ത്രി പറഞ്ഞു. കായംകുളം താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് യു പ്രതിഭ എം എല്‍ എ യുടെ ശ്രമഫലമായി രണ്ടാം ഘട്ടത്തില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിച്ച് അംഗീകാരം നേടിയെടുത്തു. ഹൗസിങ് ബോര്‍ഡ് കോര്‍പറേഷനാണ് നിര്‍മാണം നിര്‍വഹിക്കുന്നത്. ആലപ്പുഴ ജില്ലയ്ക്ക് മാത്രമായി 200 കോടി രൂപയാണ് ആരോഗ്യരംഗത്ത് വിനിയോഗിച്ചതെന്നും മന്ത്രി പറഞ്ഞു.

കായംകുളം താലൂക്ക് ആശുപത്രിയില്‍ നിലവിലുള്ള നാല് യൂണിറ്റില്‍ നിന്നും ആഴ്ചയില്‍ 28 പേര്‍ക്കാണ് ഇപ്പോള്‍ ചികിത്സ ലഭിക്കുന്നത്. 12 പുതിയ യൂണിറ്റുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മൂന്ന് ഷിഫ്റ്റുകളിലായി ആഴ്ചയില്‍ 200 മുതല്‍ 250 പേര്‍ക്ക് വരെ ചികിത്സ നല്‍കാന്‍ കഴിയും. സി റ്റി സ്‌ക്കാന്‍,പവര്‍ ലോണ്‍ട്രി എന്നിവയുടെ പ്രവര്‍ത്തനവും ഉടന്‍ ആരംഭിക്കും. 2.84 കോടി രൂപയാണ് ഈ പദ്ധതിയ്ക്ക് മാത്രമായി വിനിയോഗിക്കുന്നത്.

കൂടുതെ താലൂക്ക് ആശുപത്രിയുടെ ഭൗതീക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കിഫ് ബി യില്‍ നിന്നും 45കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കായംകുളം താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ യു പ്രതിഭ എം എല്‍ എ അധ്യക്ഷത വഹിച്ചു. കായംകുളം നഗരസഭ ചെയര്‍മാന്‍ അഡ്വ എന്‍ ശിവദാസന്‍,നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍ ഗിരിജ, കായംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ടന്റ് ഡോ മനോജ്,നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആറ്റകുഞ്ഞ് മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Recommended Video

cmsvideo
ചാണക മുഖ്യനെ പറപ്പിച്ച് ചുവപ്പിന്റെ പോരാളി പിണറായി ഒന്നാമൻ | Oneindia Malayalam

English summary
Kayamkulam Taluk Hospital Dialysis Unit inaugurated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X