ലോക്സഭാ തിരഞ്ഞെടുപ്പ്: അഭ്യൂഹങ്ങല്‍ക്ക് വിരാമം, ആലപ്പുഴയില്‍ കെസി തന്നെ അങ്കത്തിനിറങ്ങും!!
ആലപ്പുഴ: യുഡിഎഫ് പടലപിണക്കള്‍ സ്ഥാനാർത്ഥി തര്‍ക്കങ്ങള്‍ വിരാമം കുറിച്ചുകൊണ്ട് ഒടുവിൽ കെസി വേണുഗോപാൽ തന്നെ ആലപ്പുഴ ലോകസഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഗോദയിലെ ഇറങ്ങുന്നു. കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുമായി ബന്ധപ്പെട്ട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചനയാണിത്. ആദ്യ സ്ഥാനാർഥിപട്ടിക പുറത്തുവന്നപ്പോൾ സംഘടന സെക്രട്ടറികൂടിയായ കെസി വേണുഗോപാലിന്റെ പേര് ഉണ്ടായിരുന്നില്ല വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ സിറ്റിംഗ് എംപിമാർ മത്സരിക്കണമെന്ന രാഹുൽഗാന്ധിയുടെ നിർദ്ദേശപ്രകാരമാണ് കെസി ആലപ്പുഴയിൽ മത്സരത്തിന് ഇറങ്ങുന്നത്. യുഡിഎഫ് പാളയത്തിൽ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് ഏറെ ചർച്ചകൾ ഉരുത്തിരിഞ്ഞു വന്നിരുന്നു.
പലപേരുകളും ഉയർന്നുവന്നെങ്കിലും ഒടുവിൽ കെസി തന്നെ ആലപ്പുഴയിൽ മത്സരിക്കണമെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. കാലാകാലങ്ങളായി യൂ ഡി എഫ് നു അനുകൂലമായി ലഭിച്ചിരുന്ന മുസ്ലിം വോട്ടുകൾ ഇക്കുറി ആരിഫ് വഴി എൽ ഡി എഫ് നു അനുകൂലമായ മാറുന്നതും എസ് എൻ ഡി പി യുടെ പിന്തുണ എൽ ഡി എഫ് ഉറപ്പു വരുത്തിയ സാഹചര്യത്തിലും മുൻ തിരഞ്ഞെടുപ്പുകളെക്കാൾ യൂ ഡി എഫ് ക്യാമ്പിൽ ആധി പടർത്തുന്നു.

എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ കെസി വേണുഗോപാലിനായി ഒരു വിഭാഗം പ്രചരണം ആരംഭിച്ചിരുന്നു. നഗരങ്ങളില്‍ പ്രത്യക്ഷപ്പെട്ട ചുവരെഴുത്തുകളും മറ്റ് ബോര്‍ഡുകളും കോണ്‍ഗ്രസ് ജില്ലാ ഘടകത്തിലെ ഒരു വിഭാഗത്തെ പ്രകോപിച്ചിരുന്നു. മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എ പിസി വിഷ്ണുനാഥിനെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ഉയര്‍ന്നു വന്നെങ്കിലും പരഗണനക്ക് എടുത്തില്ല












Click it and Unblock the Notifications