കെസി വേണുഗോപാല്‍ ഇടപെട്ടു; ആദിത്യ ലക്ഷ്മിയുടെ സ്വപ്‌ന ഭവനം ഉയരും
ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആദിത്യ ലക്ഷ്മിയുടെ പിതാവ് ഓമനക്കുട്ടന് ജോലിക്ക് പോകാന്‍ സാധിക്കില്ല. അടുത്തുള്ള ചെമ്മീന്‍ ഷെഡ്ഡിലെ ജോലിക്ക് പോകുന്ന അമ്മയുടെ തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്.

ആലപ്പുഴ: നീറ്റ് പരീക്ഷയില്‍ റാങ്കോടെ വിജയം നേടിയ ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി ആദിത്യലക്ഷ്മിയുടെ സുരക്ഷിതമായ ഭവനം എന്ന സ്വപ്‌നം കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ എം പിയുടെ ഇടപെടലിനെ തുടര്‍ന്ന് യാഥാര്‍ത്ഥ്യത്തിലേക്ക്. മെഡിക്കല്‍ പഠനം ഉപേക്ഷിക്കേണ്ട ആദിത്യലക്ഷമിയുടെ സാഹചര്യത്തെ കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കെ സി വേണുഗോപാല്‍ എം പി ഇടപെട്ടത്.
ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആദിത്യ ലക്ഷ്മിയുടെ പിതാവ് ഓമനക്കുട്ടന് ജോലിക്ക് പോകാന്‍ സാധിക്കില്ല. അടുത്തുള്ള ചെമ്മീന്‍ ഷെഡ്ഡിലെ ജോലിക്ക് പോകുന്ന അമ്മയുടെ തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. നേരത്തെ ആലപ്പുള കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ ഇടപെട്ട് ആദിത്യ ലക്ഷ്മിക്ക് തുടര്‍ന്ന് പഠിക്കാനുള്ള അവസരമൊരുക്കിയിരുന്നു.
കെ സി വേണുഗോപാല്‍ ചിലരോട് ഇക്കാര്യം സൂചിപ്പിക്കുകയും ആദിത്യ ലക്ഷ്മിക്ക് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു. വീട് വയ്ക്കുന്നതിനുള്ള ആദ്യ ഗഡു കഴിഞ്ഞ ദിവസം കൈമാറി. അതേസമയം, നേരത്തെ ആലപ്പുഴ കളക്ടര്‍ ആദിത്യ ലക്ഷ്മിയെ കുറിച്ച് പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലായിരുന്നു.
കളക്ടറുടെ പോസ്റ്റ് ഇങ്ങനെ.
ഇന്ന് രാവിലെ പത്രം വായിച്ചപ്പോഴാണ് ആദിത്യ ലക്ഷ്മിയെന്ന ഈ മിടുക്കിയെ കുറിച്ചു ഞാന്‍ അറിയുന്നത്. നീറ്റ് പരീക്ഷയില്‍ മികച്ച റാങ്ക് നേടിയ ഈ മോള്‍ക്ക് എം.ബി.ബി.എസിന് അഡ്മിഷന്‍ ലഭിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പഠനം മുടങ്ങുമെന്ന ആശങ്കയില്‍ ആയിരുന്നു. ഇതറിഞ്ഞ ഉടന്‍ ഈ മോളെ വിളിച്ച് എന്നെ വന്ന് കാണാന്‍ അവശ്യപ്പെട്ടു.
വാര്‍ത്ത വായിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഞാന്‍ എന്റെയൊരു സുഹൃത്തിനെ വിളിച്ച് ഇവരെ സഹായിക്കുമോ എന്ന് ചോദിക്കുകയും അദ്ദേഹം ഒരു മടിയും കൂടാതെ ഈ മോളുടെ അഞ്ച് വര്‍ഷത്തെ മുഴുവന്‍ പഠന ചെലവും ഏറ്റെടുക്കാമെന്ന് സമ്മതിക്കുകയും ആയിരുന്നു .
ഇനി ഈ മോള്‍ക്ക് ഒരു സാമ്പത്തിക പ്രതിസന്ധിയും നേരിടാതെ പഠിക്കാം. നമ്മുടെ നാടിനും വീടിനും ഉപകരിക്കുന്ന ഒരു മിടുക്കിയായ ഡോക്ടര്‍ ആയി മാറാം.
ഈ കുട്ടിക്ക് പഠിക്കുന്നതിനായുള്ള സഹായം ചെയ്തു തന്ന രാമചന്ദ്ര ടെക്സ്റ്റയില്‍സ് സി.ഇ . ഒ . ആയ ശ്രീ. മനോജിന് എല്ലാവിധ നന്ദിയും .












Click it and Unblock the Notifications