ബാപ്പ കേള്‍ക്കുമാറ് ഉച്ചത്തില്‍ ഞാന്‍ പറയട്ടേ... നരേന്ദ്ര മോദിയെ പുകഴ്ത്തി എപി അബ്ദുള്ളക്കുട്ടി
ആലപ്പുഴ: ബിജെപിയില്‍ ചേര്‍ന്ന ഉടനെ മുന്തിയ പരിഗണന ലഭിച്ച വ്യക്തിയാണ് എപി അബ്ദുള്ളക്കുട്ടി. സിപിഎമ്മിലും കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച് പരിചയമുള്ള അദ്ദേഹം ലോക്‌സഭയിലേക്കും നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മല്‍സരിച്ച മണ്ഡലങ്ങളിലെല്ലാം ജയിച്ചിരുന്ന അബ്ദുള്ളക്കുട്ടിയെ അല്‍ഭുതക്കുട്ടി എന്ന് കണ്ണൂരിലുള്ളവര്‍ വിളിച്ചിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ ബിജെപിക്ക് വേണ്ടി അദ്ദേഹം കളത്തിലിറങ്ങി അല്‍ഭുതം കാണിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപിയുടെ വേദികളില്‍ നിറസാന്നിധ്യമാണ് എപി അബ്ദുള്ളക്കുട്ടി. പലയിടത്തും അദ്ദേഹം വ്യത്യസ്തമായ പ്രസംഗമാണ് നടത്തുന്നത്. ഇതാകട്ടെ, കേള്‍വിക്കാരെ ഏറെ ആകര്‍ഷിപ്പിക്കുന്നുമുണ്ട്. നരേന്ദ്ര മോദിയും കേന്ദ്രസര്‍ക്കാര്‍ പദ്ധതികളും സിപിഎം-കോണ്‍ഗ്രസ് ബദല്‍ രാഷ്ട്രീയവുമാണ് അബ്ദുള്ളക്കുട്ടിയുടെ പ്രസംഗത്തിന്റെ ഉള്ളടക്കം. കര്‍ഷകര്‍ക്ക് നരേന്ദ്ര മോദി ചെയ്ത നേട്ടങ്ങളാണ് മാവേലിക്കരയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം എടുത്തുപറഞ്ഞത്.
രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം
ഒരിക്കല്‍ എന്റെ ബാപ്പ ചോദിച്ചു. സര്‍ക്കാര്‍ ഒരു നയാ പൈസ കൃഷിക്കാര്‍ക്ക് നല്‍കിയിട്ടുണ്ടോ എന്ന്. ബാപ്പ ഇന്ന് ജീവിച്ചിരിപ്പില്ല. ബാപ്പ കേള്‍ക്കുമാറ് ഉച്ചത്തില്‍ ഞാന്‍ പറയട്ടെ, ബാപ്പാ, നയാ പൈസയല്ല, വര്‍ഷത്തില്‍ 6000 രൂപ കൃഷിക്കാരുടെ അക്കൗണ്ടിയല്‍ ഇട്ടുകൊടുക്കുന്ന പ്രധാനമന്ത്രി വന്നിരിക്കുന്നു. നരേന്ദ്ര മോദി. മോദിയുടെ പദ്ധതികളാണ് കേരളത്തിലുള്ള ഓരോ വീട്ടിലുമുള്ളത്. എല്ലാം പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വന്തം പേരിലാക്കി. സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിയ പദ്ധതികളെല്ലാം കേന്ദ്രസര്‍ക്കാരിന്റെതാണ് എന്നും അബ്ദുള്ളക്കുട്ടി അവകാശപ്പെട്ടു. ഏപ്രില്‍ 6ന് പോളിങ് ബൂത്തിലെത്തി ശാസ്താവിനെ ധ്യാനിച്ച് പിണറായി സര്‍ക്കാരിന്റെ ഭരണത്തിനെതിരെ വിധിയെഴുതാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്നും എപി അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.
തനി നാടന്‍ പെണ്‍കൊടിയായി നടി കീര്‍ത്തി സുരേഷ്: ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications