ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അരൂരും ഹരിപ്പാടും മാറില്ല, ചെങ്ങന്നൂരില്‍ വിഷ്ണുനാഥ്? ആലപ്പുഴയില്‍ 5 സീറ്റ് നോട്ടമിട്ട് കോണ്‍ഗ്രസ്!!

Google Oneindia Malayalam News

ആലപ്പുഴ: കോണ്‍ഗ്രസ് ഇത്തവണ സിപിഎമ്മിന്റെ കോട്ടയില്‍ തേരോട്ടം നടത്താന്‍ ഒരുങ്ങുന്നു. ജയിക്കാന്‍ മാത്രമാണ് ഇറങ്ങുന്നത്. തോമസ് ഐസക്കും ജി സുധാകരനും ഇത്തവണയില്ലാത്തതിനാല്‍ ഉറപ്പായും മണ്ഡലം പിടിക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നു. രമേശ് ചെന്നിത്തലയോടും ഷാനിമോള്‍ ഉസ്മാനോടും മണ്ഡലം നിലനിര്‍ത്താന്‍ ശക്തമായ പ്രചാരണത്തിന് നിര്‍ദേശിക്കുകയാണ് ഹൈക്കമാന്‍ഡ്. ഇതോടെ അരൂരും ഹരിപ്പാടും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായിരിക്കുകയാണ്.

ഇന്ത്യന്‍ ആര്‍മി- തുര്‍ക്ക്‌മെനിസ്ഥാന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് സംയുക്ത സ്‌കൈഡൈവിങ് പരിശീലനം, ചിത്രങ്ങള്‍ കാണാം

ആകെ രണ്ടിടത്ത്

ആകെ രണ്ടിടത്ത്

കോണ്‍ഗ്രസിന് ആലപ്പുഴ ജില്ലയില്‍ ആകെ രണ്ട് സീറ്റാണ് ഉള്ളത്. അതാണ് അരൂരും ഹരിപ്പാടും. രമേശ് ചെന്നിത്തല സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച സാഹചര്യത്തില്‍ അദ്ദേഹം മണ്ഡലത്തില്‍ സജീവമായി ഉണ്ടാവും. ഷാനിമോളോട് അരൂരില്‍ തന്നെ കാണണമെന്നും ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും ഇവര്‍ സജീവമാകും. ജില്ലയില്‍ ഒമ്പത് സീറ്റുണ്ട്. അതില്‍ അഞ്ചെണ്ണമെങ്കിലും ഇത്തവണ പിടിക്കണമെന്നാണ് നിര്‍ദേശം. അരൂരില്‍ ഉപതിരഞ്ഞെടുപ്പില്‍ നേടിയ അട്ടിമറി പോലെ വിജയം പിടിച്ചെടുക്കണമെന്നാണ് ആവശ്യം.

ഐസക്കും സുധാകരനുമില്ല

ഐസക്കും സുധാകരനുമില്ല

കോണ്‍ഗ്രസ് ആലപ്പുഴയില്‍ കടുത്ത ആത്മവിശ്വാസത്തിലാണ്. തോമസ് ഐസക്കും ജി സുധാകരും ഇല്ലാത്തത് തന്നെയാണ് പ്രധാന കാരണം. മുന്‍ സിപിഎം നേതാവായ കെഎസ് മനോജ് ഇത്തവണ ആലപ്പുഴയില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കും. റീഗോ രാജുവിന്റെ പേരും പട്ടികയിലുണ്ട്. അതേസമയം മറ്റ് മണ്ഡലങ്ങളിലെല്ലാം ഒന്നിലധികം പേരുള്ളതിനാല്‍ ആശയക്കുഴപ്പമുണ്ട്. പുതുമുഖങ്ങള്‍ വരുന്നതിനാല്‍ പോരാട്ടം തുല്യനിലയിലാണെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.

ചെങ്ങന്നൂരില്‍ സ്റ്റാര്‍ പോരാട്ടം

ചെങ്ങന്നൂരില്‍ സ്റ്റാര്‍ പോരാട്ടം

ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് പിസി വിഷ്ണുനാഥിനെയാണ് കളത്തിലിറക്കാന്‍ താല്‍പര്യപ്പെടുന്നത്. ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചതും വിഷ്ണുനാഥിന്റെ പേരാണ്. എം മുരളി, ബി ബാബു പ്രസാദ്, എബി കുര്യാക്കോസ് എന്നിവരും പട്ടികയിലുണ്ട്. പക്ഷേ വിഷ്ണുനാഥിനാണ് കൂടുതല്‍ മുന്‍തൂക്കം. ചെങ്ങന്നൂരില്‍ സിപിഎം ഇറക്കുന്നത് സജി ചെറിയാനാണ്. ജില്ലയിലെ സുപ്രധാന പോരാട്ടമായി ഇതോടെ ചെങ്ങന്നൂരിലേത് മാറും. ആലപ്പുഴയില്‍ മനോജിനെ നേരിടാന്‍ കെപി ചിത്തരഞ്ജന്‍ എത്തും.

അരൂരില്‍ പൊടിപാറും

അരൂരില്‍ പൊടിപാറും

അരൂരില്‍ ഗായികയായ ദലീമ ജോജോയെ സിപിഎം കളത്തിലിറക്കുകയാണ്. നിലവില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് ദലീമ. ഷാനിമോള്‍ ഉസ്മാനെതിരെ കടുത്ത പോരാട്ടത്തിനാണ് ദലീമ ഒരുങ്ങുന്നത്. ഉപതിരഞ്ഞെടുപ്പിലെ സഹതാപ തരംഗം ഷാനിമോള്‍ ഇത്തവണയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നുമില്ല. അതേസമയം ചേര്‍ത്തലയില്‍ കഴിഞ്ഞ തവണ മത്സരിച്ച എസ് ശരത്തിന് പുറമേ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഷാജി മോഹന്‍, ഡി സുഗതന്‍, തുടങ്ങിയവരുടെ പേരും മുന്‍നിരയിലുണ്ട്.

അമ്പലപ്പുഴയില്‍ സുധാകരനില്ല

അമ്പലപ്പുഴയില്‍ സുധാകരനില്ല

അമ്പലപ്പുഴയില്‍ ഇത്തവണ ജി സുധാകരന്‍ മത്സരിക്കുന്നില്ല. ആശങ്കകള്‍ സിപിഎമ്മിനുണ്ട്. ഏറ്റവും മികച്ചവരെ തന്നെ ഇറക്കാനുള്ള പ്ലാനിലാണ് കോണ്‍ഗ്രസ്. കെപിസിസി ജനറല്‍ സെക്രട്ടറി എഎ ഷുക്കൂറിനാണ് മുന്‍ഗണന. എംപി പ്രവീണ്‍, എആര്‍ കണ്ണന്‍, രജേഷ് സഹദേവന്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. ജി സുധാകരന് പകരം എച്ച് സലാമിനെ മത്സരിപ്പിക്കാന്‍ സിപിഎം പ്ലാന്‍ ചെയ്യുന്നത്. ശക്തമായ പോരാട്ടത്തിന് സലാമിനെ സജ്ജമാക്കാന്‍ സുധാകരന്‍ രംഗത്തുണ്ടാവും. ജില്ലയിലെ സ്റ്റാര്‍ വാര്‍ നടക്കുന്ന മണ്ഡലം കൂടിയാണ് ഇത്.

കായംകുളത്ത് പ്രതിഭ

കായംകുളത്ത് പ്രതിഭ

പ്രാദേശിക തലത്തില്‍ എതിര്‍പ്പുകളുണ്ടെങ്കിലും കായംകുളത്ത് യു പ്രതിഭയെ തന്നെ സിപിഎം വീണ്ടും മത്സരിപ്പിക്കും. സുധാകരന്റെ ശക്തമായ പിന്തുണയും പ്രതിഭയ്ക്കുണ്ട്. കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റ് എം ലിജുവിനെയാണ് ഇറക്കാന്‍ പോകുന്നത്. ത്രിവിക്രമന്‍ തമ്പി, ഇ സമീര്‍ എന്നിവരും വനിതാ സ്ഥാനാര്‍ത്ഥിയായി അരിത ബാബുവും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മാവേലിക്കരയില്‍ കെ ഷിബു രാജന്‍, മിഥുന്‍ കുമാര്‍ മയൂരം എന്നിവരും ജില്ലാ നേതൃത്വത്തിന് നല്‍കിയ പട്ടികയിലുണ്ട്. സിപിഎം മാവേലിക്കരയില്‍ എംഎസ് അരുണ്‍ കുമാറിനെ തന്നെ ഇറക്കും.

ലക്ഷ്യം 5 സീറ്റ്

ലക്ഷ്യം 5 സീറ്റ്

അഞ്ച് സീറ്റാണ് ഇത്തവണ ജില്ലയില്‍ നിന്ന് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സിപിഎമ്മിന് പ്രശ്‌നങ്ങളുള്ള കായംകുളം പിടിക്കാനാണ് ആദ്യ പ്ലാന്‍. അമ്പലപ്പുഴയും ആലപ്പുഴ സീറ്റും ആ പട്ടികയില്‍ വരും. ഒപ്പം ഇപ്പോഴത്തെ രണ്ട് സീറ്റ് നിലനിര്‍ത്തുക കൂടിയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ബാക്കിയെല്ലാ സ്ഥലത്തും ശക്തമായ പോരാട്ടം നടത്താന്‍ തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ മണ്ഡലം കൂടിയുള്ള ജില്ലയായതിനാല്‍ ചെന്നിത്തലയുടെ പ്രത്യേക മേല്‍നോട്ടവും ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലുണ്ടാവും.

ഓവിയ ഹെലന്റ് ഫോട്ടോ ഷൂട്ട്: ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
kerala assembly election 2021: congress hoping to win five seats in alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X