ചെങ്ങന്നൂരിൽ സജി ചെറിയാനെ വീഴ്ത്താൻ ചാണ്ടി ഉമ്മൻ? മണ്ഡലം തിരിച്ച് പിടിക്കാൻ കോൺഗ്രസ്, ചർച്ചകൾ ഇങ്ങനെ
ആലപ്പുഴ; കേരള നിയമസഭയിലെ ആദ്യ സ്പീക്കര്‍ മത്സരിച്ച് ജയിച്ച മണ്ഡലം എന്ന വിശേഷണമുള്ള മണ്ഡലം കൂടിയാണ് ചെങ്ങന്നൂർ. ഇരുമുന്നണികളേയും മാറി മാറി ജയിപ്പിച്ചട്ടുള്ള മണ്ഡലത്തിൽ ഇത്തവണയും ശക്തമായ മത്സരിത്തിനുള്ള സാധ്യതകളാണ് തുറന്ന് വന്നിരിക്കുന്നത്.
സ്ഥാനാർത്ഥി ചർച്ചകളിലേക്ക് മൂന്ന് മുന്നണികളും ഇതിനോടകം തന്നെ കടന്ന് കഴിഞ്ഞു. സിറ്റിംഗ് എംഎൽഎ സജി ചെറിയാനെ തന്നെ ഇറക്കി മണ്ഡലം നിലനിർത്താൻ സിപിഎം ഒരുങ്ങുമ്പോൾ ചില അപ്രതീക്ഷിത പേരുകളാണ് മണ്ഡലത്തിൽ കോൺഗ്രസ് പരിഗണിക്കുന്നത്.

13 ൽ നാല് തവണ
കേരള കോൺഗ്രസും എൻഡിപിയും കോൺഗ്രസും കോൺഗ്രസ് എസും , സിപിഎം ഉൾപ്പെടെ മാറി മാറി വിജയം കണ്ടിട്ടുള്ള മണ്ഡലമാണ് ചെങ്ങന്നൂർ. മണ്ഡലം രൂപീകരിച്ചതുമുതല്‍ നടന്ന 13 തെരഞ്ഞെടുപ്പുകളില്‍ 4 എണ്ണത്തിലായിരുന്നു എൽഡിഎഫ് വിജയിച്ചത്.1991 മുതലാണ് മണ്ഡലം കോൺഗ്രസിലേക്ക് ചാഞ്ഞത്.

പിടിച്ചെടുത്ത് എൽഡിഎഫ്
1991 മുതല്‍ മൂന്ന് തവണ തുടര്‍ച്ചയായി ശോഭനാ ജോർജാണ് മണ്ഡലത്തിൽ വിജയിച്ചത്. പിന്നീട് 2006 ലും 11 ലും പിസി വിഷ്ണുനാഥിലൂടെ കോൺഗ്രസ് മണ്ഡലം നിലനിർത്തി. എന്നാൽ മൂന്നാം അങ്കത്തിനിറങ്ങിയ വിഷ്ണുനാഥിന് മണ്ഡലത്തിൽ പരാജയം രുചിക്കേണ്ടി വന്നു.സിപിഎമ്മിലെ കെ.കെ രാമചന്ദ്രന്‍ നായരായിരുന്നു ഇവിടെ നിന്ന് 2016 ൽ ജയിച്ചത്.

സജി ചെറിയാനിലൂടെ
7983 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.രാമചന്ദ്രന്‍ നായര്‍ 52880 വോട്ട് നേടിയപ്പോൾ വിഷ്ണുനാഥിന് 44897 വോട്ടുകളാണ് ലഭിച്ചത്. ആ തിരഞ്ഞെടുപ്പിൽ ഇടത്- വലത് മുന്നണികളെ വിറപ്പിച്ച് എന്‍ഡിഎയും മണ്ഡലത്തിൽ വോട്ട് ഉയർത്തി. രാമചന്ദ്രൻ നായറുടെ മരണത്തോടെ 2018 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സജി ചെറിയാനിലൂടെ മണ്ഡലം നിലനിർത്താൻ സിപിഎമ്മിന് കഴിഞ്ഞു.

യുവാക്കളുടെ പേര്
ഇത്തവണയും സജി ചെറിയാൻ തന്നെയാകും സ്ഥാനാർത്ഥി. വിജയം ആവർത്തിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുപക്ഷം. അതേസമയം എന്ത് വിലകൊടുത്തും മണ്ഡലം തിരിച്ച് പിടിക്കാനുള്ള നീക്കത്തിലാണഅ കോൺഗ്രസ് ഇവിടെ. യുവാക്കൾ ഉൾപ്പെടെയുള്ളവരുടെ പേരുകളാണ് യുഡിഎഫിന്റെ സ്ഥാനാർത്ഥി സാധ്യത പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.

സാധ്യതകൾ ഇങ്ങനെ
കെപിസിസി സെക്രട്ടറിമാരായ അഡ്വ, എബി കുര്യാക്കോസ്, സുനില്‍ പി ഉമ്മന്‍, കെപിസിസി ജനറല്‍ സെക്രട്ടറി കോശി എം കോശി എന്നിവരുടെ പേരുകൾ പരിഗണിക്കപ്പെടുന്നുണ്ട്. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ പേര് മണ്ഡലത്തിൽ സജീവമായി പരിഗണിക്കപ്പെടുന്നുണ്ട്.

ഗുണം ചെയ്യുമെന്ന്
നേരത്തേ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥിയാകുമെന്ന തരത്തിലുള്ള ചർച്ചകൾ ഉണ്ടായിരുന്നുവെങ്കിലും ഉമ്മൻ ചാണ്ടി തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വ്യക്തമാക്കിയതോടെ ആ അഭ്യൂഹങ്ങൾക്ക് വിരാമമായിരുന്നു. അതേസമയം ചെങ്ങന്നൂരിൽ ചാണ്ടി ഉമ്മൻ മത്സരിക്കുന്നത് ഗുണം ചെയ്യുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

തിരുമാനമായില്ല
തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നതില്‍ ഇതുവരെ തീരുമാനമായില്ലെന്നാണ് ചാണ്ടി ഉമ്മൻ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. താൻ മത്സരിക്കുന്ന കാര്യം പാർട്ടിയാണ് തിരുമാനിക്കേണ്ടതെന്നും ചാണ്ടി വ്യക്തമാക്കിയിരുന്നു. അതേസമയം നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ 70 ശതമാനം സീറ്റുകളും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കുമായി മാറ്റിവയ്ക്കണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.

ബിജെപി പരിഗണനയിൽ
അതേസമയം ചാണ്ടി ഉമ്മനോ മറ്റ് അപ്രതീക്ഷിത സ്ഥാനാർത്ഥികളോ എത്തിയില്ലേങ്കിൽ എബി കുര്യന്റെ പേരിനാകും പ്രഥമ പരിഗണന ലഭിച്ചേക്കുക. അതേസമയം ബിജെപിയും വലിയ പ്രതീക്ഷയാണ് മണ്ഡലത്തിൽ പുലർത്തുന്നത്. ആർഎസ്എസ് നേതാവ് ആർ ബാലശങ്കറിന്റെ പേരാണ് ബിജെപി ഇവിടെ പരിഗണിക്കുന്നതെന്നാണ് വിവരം.

എട്ട് സീറ്റുകൾ
ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് എം വി ഗോപകുമാർ ,ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം യുവമോര്‍ച്ച നേതാവുമായ രാജേഷിന്റെ പേരും ഇവിടെ പരിഗണിക്കപ്പെടുന്നുണ്ട്. തദ്ദേശ കണക്കുകളിൽ ബിജെപി പ്രതീക്ഷ പുലർത്തുന്നുമ്ട്. ചെങ്ങന്നൂർ നഗരസഭയിൽ എട്ട് സീറ്റുകൾ നേടാൻ ഇക്കുറി ബിജെപിക്ക് സാധിച്ചിരുന്നു. കഴിഞ്ഞ തവണ ആറ് സീറ്റുകളായിരുന്നു.

ചെങ്ങന്നൂർ നിയമസഭ
ചെങ്ങന്നൂർ നഗരസഭ, ചെങ്ങന്നൂർ താലൂക്കിലെ ആല, ബുധനൂർ, ചെറിയനാട്, മാന്നാർ, മുളക്കുഴ, പാണ്ടനാട്, പുലിയൂർ, തിരുവൻവണ്ടൂർ, വെണ്മണി എന്നീ പഞ്ചായത്തുകളും, മാവേലിക്കര താലൂക്കിൽ ഉൾപ്പെടുന്ന ചെന്നിത്തല - തൃപ്പെരുന്തുറ എന്നീ പഞ്ചായത്തുകളും അടങ്ങുന്നതാണ് ചെങ്ങന്നൂർ നിയമസഭാമണ്ഡലം. പാണ്ടനാട് ഒഴികെ എല്ലാ പഞ്ചായത്തുകളിലും എൽഡിഎഫ് ആണ് ഭരിക്കുന്നത്. നഗരസഭ ഭരണം യുഡിഎഫിനാണ്.
Recommended Video
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications