കോണ്‍ഗ്രസ് പറഞ്ഞ് പറ്റിച്ചെന്ന് ആര്‍എസ്പി; തരാമെന്ന് പറഞ്ഞ ആ സീറ്റ് തന്നില്ല,അതൃപ്തിയില്‍ നേതാക്കള്‍
തൃശൂര്‍: കഴിഞ്ഞ തവണ മത്സരിച്ച അഞ്ചില്‍ അഞ്ചിടത്തും പരാജയപ്പെട്ടെങ്കിലും ഇത്തവണ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യം യുഡിഎഫില്‍ തുടക്കം മുതല്‍ തന്നെ ഉയര്‍ത്തിയ പാര്‍ട്ടിയായിരുന്നു ആര്‍എസ്പി. കുന്നത്തൂര്‍, ചവറ, ഇരവിപുരം, ആറ്റിങ്ങല്‍, കയ്പമംഗലം സീറ്റുകളിലായിരുന്നു കഴിഞ്ഞ തവണ ആര്‍എസ്പി മത്സരിച്ചത്. ഇതിന് പുറമെ രണ്ട് സീറ്റുകള്‍ കൂടി അധികം വേണമെന്ന് കയ്പമംഗലം വിജയ സാധ്യതയുള്ള മറ്റൊരു മണ്ഡലവുമായി വെച്ച് മാറണണെന്നും ആര്‍എസ്പി യുഡിഎഫില്‍ ആവശ്യപ്പെട്ടു. എന്നാല്‍ അധികം സീറ്റെന്ന ആവശ്യം തള്ളിയ കോണ്‍ഗ്രസ് കയ്പമംഗലം വെച്ചു മാറുന്നതില്‍ ഉറപ്പ് കൊടുത്തു. എന്നാല്‍ അവസാന ഘട്ടമായപ്പോഴേക്കും കോണ്‍ഗ്രസില്‍ നിന്നും വലിയ ചതി നേരിടേണ്ടി വന്നുവെന്ന വികാരമാണ് ആര്‍എസ്പിക്കുള്ളില്‍ നിന്നും ഉയരുന്നത്.
കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ ബജറ്റ് അവതരിപ്പിക്കുന്നു; ചിത്രങ്ങള്‍ കാണാം

ചവറയില്‍ ഷിബു ബേബി ജോണ്‍
യുഡിഎഫില്‍ തന്നെ ഏറ്റവും ആദ്യം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കിയ പാര്‍ട്ടിയായിരുന്നു ആര്‍എസ്പി. കഴിഞ്ഞ തവണ എഎ അസീസ് മത്സരിച്ച തോറ്റ ഇരവിപുരത്ത് മുന്‍ മന്ത്രി ബാബു ദിവാകരന്, കുന്നത്തൂര്‍ മണ്ഡലത്തില്‍ ഉല്ലാസ് കോവൂര്‍, ചവറയില്‍ ഷിബു ബേബി ജോണ്‍ എന്നിവരുടെ പേരായിരുന്നു ആര്എസ്പ് പ്രഖ്യാപിച്ചത്.

കയ്പമംഗലം സീറ്റ്
ആറ്റിങ്ങലില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാവാത്തതിനാല്‍ പ്രഖ്യാപനം ഉണ്ടായില്ല. കയ്പമംഗലം സീറ്റ് ഇത്തവണയും ആര്‍എസ്പിക്ക് നല്കുന്നതില് കോണ്‍ഗ്രസിനുള്ളില്‍ നിന്ന് ശക്തമായ എതിര്‍പ്പായിരുന്നു ഉയര്‍ന്നത്. ആർഎസ്പിക്ക് ഇത്തവണ സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രമേയം പാസ്സാക്കുകയും ചെയ്തു.
Recommended Video


യൂത്ത് കോണ്‍ഗ്രസ് ആവശ്യം
മണ്ഡലത്തില്‍ യാതൊരു സ്വാധീനവും ഇല്ലാത്ത പാര്‍ട്ടിയാണ് ആര്‍എസ്പി. സംഘടനാസംവിധാനം പോലും ശരിക്കില്ലാത്ത പാർട്ടിക്ക് ഇവിടെ സീറ്റ് നല്‍കുന്നതിനോട് യോജിക്കാനാവില്ല. മണ്ഡലത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമായതിനാല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി തന്നെ മത്സര രംഗത്ത് വരണമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് ആവശ്യം.

ആര്‍എസ്പി മത്സരിച്ചപ്പോള്‍
കഴിഞ്ഞ തവണ ആര്‍എസ്പി സ്ഥാനാര്‍ത്ഥി മത്സരിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നേടിയതിന്റെ പകുതി വോട്ടുകള്‍ മാത്രമായിരുന്നു ലഭിച്ചതെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രമേയത്തിലൂടെ വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് നേതാവായ ശോഭ സുബിന് സീറ്റ് നല്‍കണമെന്നതായിരുന്നു അവരുടെ ആവശ്യം. 2011 ല്‍ നിലവില്‍ വന്ന മണ്ഡലത്തില്‍ ആദ്യ തിരഞ്ഞെടുപ്പില്‍ ജെഎസ്എസിനായിരുന്നു സീറ്റ്.

കയ്പമംഗലത്തോടൊപ്പം ആറ്റിങ്ങലും
ഇത്തരത്തില്‍ പ്രാദേശികമായി വികാരം ശക്തമായതും ആര്‍എസ്പിയും പരിഗണിച്ചതോടെ മണ്ഡലം വെച്ചുമാറുകയെന്ന ചര്‍ച്ചകള്‍ ആരംഭിച്ചത്. കയ്പമംഗലത്തോടൊപ്പം ആറ്റിങ്ങലും വെച്ച് മാറണമെന്ന് ആര്‍എസ്പി ആവശ്യപ്പെട്ടിരുന്നു. ആറ്റിങ്ങല്‍ മല്‍സരിച്ചേ മതിയാകുവെന്നും കയ്പമംഗലം മാറ്റുന്നത് പരിഗണിക്കാമെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി.

അമ്പലപ്പുഴ നല്‍കണം
പിന്നീട് ചര്‍ച്ചകള്‍ക്ക് ശേഷം കയ്പമംഗലം കോണ്‍ഗ്രസ് ഏറ്റെടുത്ത് അമ്പലപ്പുഴ നല്‍കാമെന്ന് തത്വത്തില്‍ ധാരണയായി. കയ്പമംഗലം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ടി.എന്‍ പ്രതാപന് എം.പിയും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അമ്പലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ ആര്എസ്പിയില് തുടരുന്നതിനിടയിലാണ് കോണ്‍ഗ്രസ് നിലപാട് മാറ്റുന്നത്.

സീറ്റ് തരാനാവില്ല
മന്ത്രി ജി സുധാകരന് ഇത്തവണ അമ്പലപ്പുഴയില്‍ മത്സരിക്കാന്‍ ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസിന് വിജയ സാധ്യതയുണ്ടെന്നും സീറ്റ് വിട്ടുതരാന്‍ കഴിയില്ലെന്നും ആര്‍എസ്പിയെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ദില്ലിയില്‍ പാര്‍ട്ടി നേതാക്കളെ കണ്ട് എന്‍കെ പ്രേമചന്ദ്രന് എംപി ചര്‍ച്ച നടത്തിയെങ്കിലും അമ്പലപ്പുഴ വിട്ട് നല്കാന് കഴിയില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ച് നിന്നു.

പറഞ്ഞുപറ്റിച്ചു
ഇതോടെ കോണ്‍ഗ്രസ് പറഞ്ഞുപറ്റിച്ചെന്നാണ് ആര്‍എസ്പിയുടെ പ്രതികരണം. ആദ്യം പറഞ്ഞ വാക്ക് കോണ്‍ഗ്രസ് പാലിക്കാത്തില്‍ ആര്‍എസ്പി നേതാക്കളിലും അതൃപ്തി ശക്തമാണ്. എതിര്‍പ്പുകള്‍ അവഗണിച്ച് കയ്പമംഗലത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് ആര്എസ്പിയിപ്പോള്. അറ്റിങ്ങളില് റിട്ടയേര്‍ഡ് ഡിഇഒ അഡ്വ ശ്രീധരനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

പത്താം സീറ്റില്ല
അതേസമയം, പത്താമത്തെ സീറ്റെന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം കോണ്‍ഗ്രസ് തള്ളി. മൂവാറ്റുപുഴയോ തിരുവമ്പാടിയോ വിട്ടുകിട്ടണമെന്നായിരുന്നു ജോസഫിന്റെ ആവശ്യം. എന്നാല്‍ രണ്ട് സീറ്റും വിട്ട് നല്കാന് കഴിയില്ലെന്ന് നേതാക്കള്‍ അറിയിച്ചു. വേണമെങ്കില്‍ കണ്ണൂര്‍ ജില്ലയിലെ കാഞ്ഞങ്ങാട് നല്‍കാമെന്നാണ് കോണ്‍ഗ്രസ് നിലപാട്.

പട്ടാമ്പി മണ്ഡലം
പട്ടാമ്പി മുസ്ലീംലീഗിന് വിട്ടുനല്‍കുന്നതില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുകയാണ്. പേരാമ്പ്രയും മുസ്ലിം ലീഗ് ചോദിച്ചിട്ടുണ്ട്. മാണി സി കാപ്പന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള പാര്‍ട്ടിക്ക് പാലാ അല്ലാതെ മറ്റൊരു സീറ്റുണ്ടാവില്ലെന്ന കാര്യം ഉറപ്പായി. സിപി ജോണിന് ജയസാധ്യതയുള്ള സീറ്റ് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അത് ഏതെന്ന് അറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.
ക്യൂട്ട് ആൻഡ് ഹോട്ട് അനന്യ പാണ്ഡെ- ചിത്രങ്ങൾ കാണാം
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications