കോൺഗ്രസിൽ സ്ഥാനാർത്ഥി ചർച്ച ഊർജ്ജിതം: ആറന്മുളയിൽ മോഹൻരാജിനും, കോന്നിയിൽ റോബിൻ പീറ്ററിനും സാധ്യത
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള ചർച്ചകൾക്കിടെ ആറന്മുളയിലും കോന്നിയിലും സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ഊർജ്ജിതമാകുന്നു. ആറന്മുളയിൽ പി മോഹനനും കോന്നിയിൽ റോബിൻ പീറ്ററും യുഡിഎഫ് ടിക്കറ്റിൽ മത്സരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കാനിരിക്കെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനാണ് പാർട്ടി നേതൃത്വത്തിൽ നിന്ന് നേതാക്കൾക്ക് ലഭിക്കുന്ന നിർദേശം. നിലവിൽ ഈ രണ്ട് മണ്ഡലങ്ങളും എൽഡിഎഫാണ് ഭരിച്ചുകൊണ്ടിരിക്കുന്നത്.
ആറന്മുളയിൽ കഴിഞ്ഞ തവണ വീണാ ജോർജ്ജിനെ മത്സരിപ്പിച്ചാണ് എൽഡിഎഫ് ഈ മണ്ഡലം പിടിച്ചെടുത്തത്. കോന്നിയിൽ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ കെ യു ജനീഷ് കുമാറിനെ നിർത്തിയാണ് എൽഡിഎഫ് വിജയിച്ചത്. ഇതോടെ പത്തനംതിട്ടയിൽ യുഡിഎഫിനുണ്ടായിരുന്ന ഏക സീറ്റും യുഡിഎഫിന് കൈമോശം വന്നിരുന്നു. എന്നാൽ അടുത്ത തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ അധികാരം നിലനിർത്താനും അധികാരം പിടിച്ചെടുക്കാനുമാണ് ഇടത്- വലതുമുന്നണികളുടെ ലക്ഷ്യം.

ആറന്മുളയിലും കോന്നിയിലും യഥാക്രമം പി മോഹനനും കോന്നിയിൽ റോബിൻ പീറ്ററിനും നറുക്കുവീഴാനാണ് സാധ്യതയുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഈ രണ്ട് മണ്ഡലം കൈമോശം വരാനുള്ള കാരണം പാർട്ടിക്കുള്ളിലെ വിഭാഗീയതയും തമ്മിൽത്തല്ലുമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പാർട്ടിക്കുള്ളിൽ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി ഇപ്പോഴേ തർക്കങ്ങൾ ഉടലെടുത്തിട്ടുണ്ട്. കോന്നിയിൽ റോബിൻ പീറ്റിന് കാര്യമായ ജനപിന്തുണയുണ്ടെന്നതാണ് കോൺഗ്രസിന് പ്രതീക്ഷ നൽകുന്ന വിഷയം. ഡിസിസി പ്രസിഡന്റ് സ്ഥാനത്തുള്ള മോഹൻരാജിന്റെ ഈ തലത്തിലുള്ള ബന്ധവും തിരഞ്ഞെടുപ്പിൽ മുതൽക്കൂട്ടാവുമെന്നാണ് കരുതുന്നത്.
സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ജില്ലാ തലത്തിലെ പ്രശ്നങ്ങൾ ഇല്ലാതാക്കാനുള്ള നീക്കമാണ് നടത്തുന്നത്. അതേ സമയം അച്ചടക്ക ലംഘനം നടത്തുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകാനൊരുങ്ങുകയാണെന്നാണ് സൂചന.












Click it and Unblock the Notifications