ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചേര്‍ത്തലയില്‍ ചെന്നിത്തലയെ നേരിട്ട പി പ്രസാദ്? ഞെട്ടിക്കാന്‍ സിപിഐ, അടൂരില്‍ ചിറ്റയം ഗോപകുമാര്‍!!

Google Oneindia Malayalam News

ആലപ്പുഴ: എല്‍ഡിഎഫില്‍ ഇത്തവണ പുതുമുഖങ്ങളുടെ നിര തന്നെ വരുമെന്ന് ഉറപ്പിച്ച് സിപിഐ. സിപിഎമ്മിനൊപ്പം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് അവരും കടന്നിരിക്കുകയാണ്. ചേര്‍ത്തലയിലും അടൂരിലും ഏകദേശം സ്ഥാനാര്‍ത്ഥികള്‍ ഉറപ്പായിരിക്കുകയാണ്. അടൂരില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച പോലെ പ്രവര്‍ത്തനവും തുടങ്ങിയിട്ടുണ്ട്. ചിറ്റയം ഗോപകുമാര്‍ തന്നെയാണ് കളത്തില്‍ ഇറങ്ങാന്‍ പോകുന്നത്. ചിലയിടത്ത് മണ്ഡല സ്വാധീനം കണ്ടെത്താന്‍ സിപിഎമ്മും സിപിഐയെ സഹായിക്കുന്നുണ്ട്.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

ചേര്‍ത്തലയില്‍ പ്രസാദ്

ചേര്‍ത്തലയില്‍ പ്രസാദ്

സിപിഐയുടെ ചേര്‍ത്തലയില്‍ ഇത്തവണ പി പ്രസാദ് മത്സരിക്കുമെന്നാണ് സൂചന. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമാണ് അദ്ദേഹം. ഇത്തവണ ചേര്‍ത്തലയില്‍ മന്ത്രി കൂടിയായ പി തിലോത്തമന്‍ മത്സരിക്കില്ല. മൂന്ന് വട്ടം മത്സരിച്ചതാണ് അദ്ദേഹം. അവിടേക്ക് പ്രസാദിനെകൊണ്ടുവരാനാണ് സിപിഐയുടെ നീക്കം. പൊതു ഇടത്തില്‍ മികച്ച ഇമേജുള്ള നേതാവ് കൂടിയാണ് പ്രസാദ്. അത്ര പോപ്പുലര്‍ അല്ലെങ്കിലും ജനകീയ പിന്തുണ അദ്ദേഹത്തിനുള്ളതിനാല്‍ വിജയം ഉറപ്പാണെന്ന് സിപിഐ പറയുന്നു.

ചെന്നിത്തലയെ നേരിട്ടയാള്‍

ചെന്നിത്തലയെ നേരിട്ടയാള്‍

2016ല്‍ രമേശ് ചെന്നിത്തലയെ ഹരിപ്പാട്ട് നേരിട്ട നേതാവാണ് പി പ്രസാദ്. ഇത് ആദ്യ മത്സരം കൂടിയായിരുന്നു. ഹരിപ്പാട് നിന്നാല്‍ തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു. എന്നിട്ടും അദ്ദേഹം മത്സരിക്കാന്‍ തയ്യാറായി. ഇതോടെ പാര്‍ട്ടിക്കുള്ളില്‍ ഉറച്ച സീറ്റ് തന്നെ പ്രസാദിന് നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇത്തവണ അദ്ദേഹത്തെ സുരക്ഷിത സീറ്റില്‍ തന്നെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ചേര്‍ത്തല ഉറപ്പായും പിടിക്കുമെന്ന് സിപിഐക്കറിയാം.

സ്വന്തം മണ്ഡലം

സ്വന്തം മണ്ഡലം

കൊല്ലം ജില്ലയിലെ ചടയമംഗലം പോലെ വേറെ ചില മണ്ഡലങ്ങളിലേക്കും പ്രസാദിനെ പരിഗണിച്ചിരുന്നു. എന്നാല്‍ പ്രസാദിന്റെ സ്വന്തം ജില്ലയായ ആലപ്പുഴയില്‍ തന്നെ മത്സരിക്കുന്നതാണ് നല്ലതെന്നാണ് വിലയിരുത്തല്‍. സാമുദായി പരിഗണനകള്‍ ജില്ലയിലുണ്ടെങ്കില്‍ ചേര്‍ത്തല രാഷ്ട്രീയ മണ്ഡലമായിട്ടാണ് അറിയപ്പെടുന്നത്. രാജ്യത്തെ മികച്ച പരിസ്ഥിതി പ്രവര്‍ത്തകര്‍ കൂടിയാണ് പ്രസാദ്. ഇത് അദ്ദേഹത്തിന് ഗുണമാകും. പ്രസാദ് ഇല്ലെങ്കില്‍ ജിസ്‌മോനായിരിക്കും സ്ഥാനാര്‍ത്ഥി.

അടൂരില്‍ ചിറ്റയം

അടൂരില്‍ ചിറ്റയം

അടൂരില്‍ ചിറ്റയം ഗോപകുമാര്‍ തന്നെ മൂന്നാം വട്ടവും മത്സരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇവിടെ ഇടതുമുന്നണി പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുകയാണ്. സിപിഐയുടെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളുടെ ആദ്യ ഘട്ടം കഴിഞ്ഞപ്പോഴേ അടൂരില്‍ ചിറ്റയം ഗോപകുമാര്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കുകയായിരുന്നു. ചിറ്റയത്തിനല്ലാതെ ഇവിടെ നേട്ടമുണ്ടാക്കാനാകില്ലെന്നാണ് വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയും പന്തളം മേഖലയിലെ സംഘടനാ പോരായ്മകള്‍ നികത്താനും കൂടിയുള്ള ശ്രമമാണ് ഇടതുമുന്നണി ആരംഭിച്ചത്.

മണ്ഡലം സുരക്ഷിതം

മണ്ഡലം സുരക്ഷിതം

അടൂര്‍ മണ്ഡലം തല്‍ക്കാലം സുരക്ഷിതമാണെന്ന് സിപിഐ വിലയിരുത്തുന്നു. കോണ്‍ഗ്രസിന്റെ കോട്ടയായിരുന്നു മുമ്പ് ഇത്. തുടര്‍ച്ചയായ രണ്ട് തവണ ചിറ്റയം ഈ മണ്ഡലം നേടിയെടുക്കുകയായിരുന്നു. മണ്ഡലത്തില്‍ ശബരിമല സജീവ വിഷയമാകും. ബിജെപിയെ കോണ്‍ഗ്രസ് ഇവിടെ ഭയപ്പെടുന്നുണ്ട്. പന്തളം നഗരസഭാ അധ്യക്ഷ സുശീല സന്തോഷ്, പിഎം വേലായുധന്‍ എന്നിവരെ ബിജെപി പരിഗണിക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എംജി കണ്ണന്‍, ബാബു ദിവാകരന്‍ എന്നിവരിലൊരാളെ ഇറക്കി മണ്ഡലം തിരികെ പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.

സിപിഎമ്മിലും പ്രമുഖര്‍

സിപിഎമ്മിലും പ്രമുഖര്‍

ജോണ്‍ ബ്രിട്ടാസിനെ ഇത്തവണ മത്സരിപ്പിക്കും എന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്. സിപിഎം പൊതുസ്വീകാര്യതയുള്ളവരെ തിരഞ്ഞ് കൊണ്ടിരിക്കുകയാണ്. സംവിധായകന്‍ രഞ്ജിത്തുമായി സംസാരിച്ചെങ്കിലും ഉറപ്പ് ലഭിച്ചിട്ടില്ല. അതേസമയം ഫുട്‌ബോള്‍ താരം യു ഷറഫലി ഇത്തവണ മത്സരിക്കും. ഷറഫലി മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ആറന്മുളയില്‍ വീണാ ജോര്‍ജിനെ നിര്‍ത്തി സാമുദായിക വോട്ട് കൂടി സ്വന്തമാക്കിയാണ് സിപിഎം വിജയം നേടിയത്. അത്തരം പരീക്ഷണമാണ് ഇത്തവണയും ഉണ്ടാവുക.

ലക്ഷ്യമിടുന്നത് ഇവരെ

ലക്ഷ്യമിടുന്നത് ഇവരെ

സിനിമ മാത്രമല്ല, ശാസ്ത്രജ്ഞര്‍, സാങ്കേതിക വിദഗ്ധര്‍, കായിതാരങ്ങള്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍ എന്നിങ്ങനെയുള്ളവരെയാണ് സിപിഎം ഇത്തവണ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പോകുന്നത്. മുകേഷും വീണാ ജോര്‍ജും ഇത്തവണയുണ്ടാവും. അഴീക്കോട് നികേഷ് കുമാറിന് വീണ്ടുമൊരു അവസരം കൂടി ലഭിക്കാനാണ് സാധ്യത. വണ്ടൂരില്‍ മലപ്പുറം കളക്ടറായിരുന്ന എംസി മോഹന്‍ദാസിനെയാണ്‌സിപിഎം പരിഗണിക്കുന്നത്. അതേസമയം കോഴിക്കോട് നോര്‍ത്തില്‍ നിലവില്‍ സംവിധായകന്‍ രഞ്ജിത്തിനെയാണ് പരിഗണിക്കുന്നത്.

English summary
kerala assembly election 2021: cpi may contest p prasad from cherthala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X