ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹരിപ്പാട് ചെന്നിത്തലയെ വീഴ്ത്തും?എസ് ശോഭയെ ഇറക്കാൻ സിപിഐ,പ്രസാദ് ചേർത്തലയിൽ,ആലപ്പുഴയിൽ ഇടതുചിത്രം തെളിയുന്നു

Google Oneindia Malayalam News

ആലപ്പുഴ; ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു നേതാക്കൾ പോലും പ്രതീക്ഷിക്കാത്ത വിജയമായിരുന്നു ആലപ്പുഴയിൽ ഇടതുപക്ഷം നേടിയത്. ജില്ലാ പഞ്ചായത്തിൽ 21 സീറ്റും നേടാൻ സാധിച്ചു. 11 ബ്ലോക്ക് പഞ്ചായത്തിലും അധികാരം പിടിച്ചു. 50 ഗ്രാമപഞ്ചായത്തകുകളിൽ വ്യക്തമായ ഭൂരിപക്ഷം നേടി. അതുകൊണ്ട് തന്നെ ജില്ലയിൽ ആവേശം ഉയർന്ന നിലയിലാണ് മുന്നണി.

ഇത്തവണയും പല അട്ടിമറികൾക്കും ജില്ല വേദിയാകുമെന്നാണ് ഇടതുപക്ഷം അവകാശപ്പെടുന്നത്. ഇക്കൂട്ടത്തിൽ രമേശ് ചെന്നിത്തലയുടെ ഹരിപ്പാടും ഉണ്ടാകുമോയെന്നാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്. ഇവിടെ മണ്ഡലം പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് മുന്നണി.

കൊറോണ ആശങ്ക വിട്ടുമാറാത്ത മുംബൈയില്‍ കര്‍മനിരതരായി ആരോഗ്യ പ്രവര്‍ത്തകര്‍- ചിത്രങ്ങള്‍ കാണാം

9 ൽ എട്ടും നേടി

9 ൽ എട്ടും നേടി

2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ആകെയുള്ള 9 മണ്ഡലങ്ങളിൽ എട്ടിടത്തും വൻ വിജയമായിരുന്നു ഇടതമുന്നണി നേടിയത്. യുഡിഎഫിന്റെ കൈയ്യിലുണ്ടായിരുന്ന ചെങ്ങന്നൂർ മണ്ഡലം പിടിച്ചെടുത്ത് കൊണ്ടായിരുന്നു ഇടതുപക്ഷം സീറ്റ് ഉയർത്തിയത്. എന്നാൽ ഇടതു തരംഗത്തിനിടയിലും ചെന്നിത്തലയുടെ ഹരിപ്പാട് കോൺഗ്രസിനൊപ്പം ഉറച്ച് നിന്നു.

അനായാസ വിജയം

അനായാസ വിജയം

അനായാസമായിരുന്നു ചെന്നിത്തല മണ്ഡലത്തിൽ വിജയിച്ചത്. 2011 ൽ നേടിയ 5520 വോട്ടിന്റെ ഭൂരിപക്ഷം 18621 ആക്കി വർധിപ്പിക്കാൻ ചെന്നിത്തലയ്ക്ക് സാധിച്ചു. സിപിഐ സ്ഥാനാർത്ഥിയായ പി പ്രസാദിന് ഒരു ഘട്ടത്തിൽ പോലും ചെന്നിത്തലയ്ക്ക് വെല്ലുവിളി ഉയർത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ഇത്തവണ മണ്ഡലത്തിൽ ചെന്നിത്തലയുടെ നില പരുങ്ങലിലാണെന്നാണ് തദ്ദേശ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ

തദ്ദേശ തിരഞ്ഞെടുപ്പിൽ

ഇവിടെ എട്ടു പഞ്ചായത്തുകളുടെയും ഹരിപ്പാട് നഗരസഭയുടെയും ഭരണം കൈയാളിയിരുന്ന യുഡിഎഫിന് ഇക്കുറി 3 പഞ്ചായത്തുകൾ മാത്രമാണ് ലഭിച്ചത്.ഹരിപ്പാട് നഗരസഭയിലാകട്ടെ ഭരണം കഷ്ടിയാണ് ലഭിച്ചത്. മികച്ച പ്രകടനമായിരുന്നു ഇവിടെ എൽഡിഎഫ് നടത്തിയത്. രണ്ട് ബ്ലോക്ക് പഞ്ചായത്തിലും കനത്ത തിരിച്ചടിടിയാണ് നേരിട്ടത്. രമേശ് ചെന്നിത്തല നേരിട്ട് ഇരങ്ങി പ്രചരണം നയിച്ചിട്ട് പോലുമാണ് ഈ തിരിച്ചടി.

നാലായിരത്തിലധികം വോട്ടുകൾ

നാലായിരത്തിലധികം വോട്ടുകൾ

മണ്ഡലത്തിൽ ആകെ നാലായിരത്തിലധികം വോട്ടുകൾ അധികമായി നേടാനും ഇടതുപക്ഷത്തിന് സാധിച്ചിരുന്നു. തദ്ദേശ തിര‍ഞ്ഞെടുപ്പിന് സമാനമായ ട്രന്റെ നിയമസഭയിലും ആവർത്തിച്ചാൽ ഹരിപ്പാട് കൂടെ പോരുമെന്ന പ്രതീക്ഷയിലാണ് ഇടതമുന്നണി. ജില്ലാ പഞ്ചായത്തംഗം എസ് ശോഭയെ ആണ് മണ്ഡലത്തിൽ സിപിഐ പരിഗണിക്കുന്നത്.

ചേർത്തലയിലേക്ക്

ചേർത്തലയിലേക്ക്


സിപിഐ ജില്ലാ അസി സെക്രട്ടറി ജി കൃഷ്ണപ്രസാദിന്റെ പേരും മണ്ഡലത്തിൽ ഉയർന്ന് കേൾക്കുന്നുണ്ട്. അതേസമയം ചെന്നിത്തലയ്ക്കെതിരെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച പി പ്രസാദ് ചേർത്തലയിൽ നിന്നാകും ഇക്കുറി ജനവിധി തേടിയേക്കുക.മൂന്ന് ടേം നിബന്ധനയില്‍ മന്ത്രി പി തിലോത്തമന്‍ മാറുന്ന ഒഴിവിലാണ് സംസ്ഥാന നേതാവായ പി. പ്രസാദ് ചേര്‍ത്തലയിലേക്ക് എത്തുന്നത്.

യുവ സ്ഥാനാർത്ഥി

യുവ സ്ഥാനാർത്ഥി

2016 ൽ എസ് ശരത് ആണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിായയി മത്സരിച്ചത്. കനത്ത പോരാട്ടം കാഴ്ച വെയ്ക്കാനും ശരതിന് സാധിച്ചിരുന്നു. ഒരു ഘട്ടത്തിൽ ശരത് തിലോത്തമനെ മലർത്തിയടിക്കും എന്ന പ്രതീതി ഉണ്ടായിരുന്നുവെങ്കിലും അവസാന ലാപ്പിൽ തിലോത്തമൻ വിജയം ഉറപ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇവിടെ യുവ നേതാവിനെ തന്നെ പരിഗണിക്കാൻ സിപിഐ ഒരുങ്ങുന്നത്.

മികച്ച പ്രതിച്ഛായ

മികച്ച പ്രതിച്ഛായ

രാജ്യത്തെ അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനായ പ്രസാദിന്റെ മികച്ച പ്രതിഛായ ചേര്‍ത്തലയില്‍ മുതല്‍ക്കൂട്ടാകും എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. എഎം ആരിഫിന്റെ മണ്ഡലമായിരുന്ന അരൂരിൽ സിബി ചന്ദ്ര ബാബുവിനെയാണ് സിപിഎം പരിഗണിക്കുന്നത്. ഉപതിരഞ്ഞെടുപ്പിലാണ് അരൂർ കോൺഗ്രസിലേക്ക് മറിഞ്ഞത്. കോൺഗ്രസിന്റെ ഷാനി മോൾ ഉസ്മൻ അട്ടിമറി വിജയമായിരുന്നു 2019ൽ മണ്ഡലത്തിൽ നേടിയത്.

ഷാനിമോൾക്കെതിരെ

ഷാനിമോൾക്കെതിരെ

ഇത്തവണയും സിറ്റിംഗ് സീറ്റിൽ ഷാനി മോൾ തന്നെയാകും സ്ഥാനാർത്ഥിയായേക്കുക. മനു സി.പുളിക്കൽ ആണ് ഉപതിരഞ്ഞെടുപ്പിൽ ഷാനിമോൾക്കെതിരെ മത്സരിച്ചത്.ഇത്തവണയും മനു തന്നെ ഇവിടെ മത്സരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. മനുവിനെ കൂടാതെ പിപി ചിത്തരഞ്ജന്റെ പേരും ഇഴിടെ സിപിഎം പരിഗണിക്കുന്നുണ്ട്.

കുട്ടനാട് എൻസിപിക്ക്

കുട്ടനാട് എൻസിപിക്ക്

കഴിഞ്ഞ തവണ ശക്തമായ മത്സരം നടന്ന ജില്ലയില മറ്റൊരു മണ്ഡലമായിരുന്നു കുട്ടനാട്. സിറ്റിംദ് എംഎൽഎയായിരുന്നു എൻസിപിയുടെ തോമസ് ചാണ്ടി പോരാട്ടത്തിനൊടുവിൽ ഹാട്രിക് വിജയം സ്വന്തമാക്കുകയായിരുന്നു. എന്നാൽ ഭൂരിപക്ഷം കുറഞ്ഞു. എന്നാൽ ഇത്തവണയും എൽഡിഎഫിൽ എൻസിപിക്ക് തന്നെയാകും സീറ്റ് നൽകിയേക്കുക.

തോമസ് കെ തോമസ്

തോമസ് കെ തോമസ്

മാണി സി കാപ്പൻ മുന്നണി വിട്ടതിന് പിന്നാലെ എൻസിപിക്ക് കൂടുതൽ പ്രതിഷേധം ഉണ്ടാക്കാനുള്ള വക കുട്ടനാട്ടിൽ ഒരുക്കാൻ സിപിഎം മുതിർന്നേക്കില്ല. തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ് തന്നെയാകും ഇവിടെ സ്ഥാനാർത്ഥി. നേരത്തേ തോമസ് ചാണ്ടിയുടെ മരണത്തിന് പിന്നാലെ ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ ആരംഭിച്ചപ്പോൾ തോമസ് കെ തോമസിന്റെ പേരായിരുന്നു എൻസിപി ഇവിടെ മുന്നോട്ട് വെച്ചത്.

സജി ചെറിയാൻ തന്നെ

സജി ചെറിയാൻ തന്നെ

2019 ൽ ഉപതിരഞ്ഞെടുപ്പിലൂടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച സജി ചെറ‍ിയാൻ തന്നെയാകും ചെങ്ങന്നരിൽ നിന്നുള്ള ഇടതുസ്ഥാനാർത്ഥി. സിറ്റിംഗ് എംഎൽഎയായിരുന്ന രാമചന്ദ്രൻ നായറുടെ മരണത്തോടെ 2018 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സജി ചെറിയാനിലൂടെ മണ്ഡലം നിലനിർത്താൻ സിപിഎമ്മിന് കഴിഞ്ഞത്.

മാറി നിൽക്കേണ്ടി വരും

മാറി നിൽക്കേണ്ടി വരും

കായംകുളത്ത് യു പ്രതിഭയും അമ്പലപ്പുളയിൽ ജി സുധാകരനും ആലപ്പുഴയിൽ തോമസ് ഐസകും മാവേലിക്കരയിൽ ആര്‍ രാജേഷും സ്ഥാനാർത്ഥികളാകണമെന്നാണ് പാർട്ടിയിൽ ആവശ്യം ഉയരുന്നത്. അതേസമയം കൂടുതൽ തവണ മത്സരിച്ചവര‍െ മാറ്റി നിർത്താനാുള്ള തിരുമാനം നടപ്പായാൽ ഐസക് ഉൾപ്പെടെയുള്ളവർ മാറി നിൽക്കേണ്ടി വരും.

ഗ്ലാമറസ്സായി പേളി- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Shashi tharoor has possibilities to become CM candidate

English summary
kerala assembly election 2021; CPI may contest s sobha against ramesh chennithala in haripadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X