• search
 • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഹരിപ്പാട് ചെന്നിത്തലയെ പൂട്ടും, അരൂരും പിടിച്ചെടുക്കും; കച്ചകെട്ടിയിറങ്ങി സിപിഎമ്മും സിപിഐയും;ഇത്തവണ പൊടിപാറും

ആലപ്പുഴ: സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. പാര്‍ട്ടികളും മുന്നണികളും തിരഞ്ഞെടുപ്പ് മുന്നൊരുങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടുപിടിക്കുന്നതിനുള്ള നടപടികള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തുടങ്ങിക്കഴിഞ്ഞു.

പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മുന്നോട്ടുവച്ച് ഭരണത്തുടര്‍ച്ചയാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. കൂടാതെ നഷ്ടപ്പെട്ട മണ്ഡലങ്ങള്‍ തിരിച്ചുപിടിച്ച് തിരഞ്ഞെടുപ്പില്‍ കരുത്തുകാട്ടാനുള്ള പദ്ധതികളും എല്‍ഡിഎഫിനുണ്ട്. ആലപ്പുഴ ജില്ലയില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നെന്നാണ് റിപ്പോര്‍ട്ട്. ജില്ലയില്‍ നഷ്ടപ്പെട്ടഹരിപ്പാടും ആരുരൂം തിരിച്ച് പിടിക്കാനാണ് എല്‍ഡിഎഫ് ശ്രമം.

 രണ്ട് സീറ്റുകള്‍

രണ്ട് സീറ്റുകള്‍

എ എം ആരിഫ് രണ്ട് തവണ ജയിച്ച മണ്ഡലമാണ് അരൂര്‍. എന്നാല്‍ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ ഈ സീറ്റ് നഷ്ടമായി. സിപിഎഅമ്മായിരുന്നു ആരൂരില്‍ മത്സരിച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ നഷ്ടപ്പെട്ട ഏക സീറ്റാണ് ഹരിപ്പാട്. ഇവിടെ സിപിഐ സ്ഥാനാര്‍ത്ഥിയായിരുന്നു മത്സരിച്ചത്.

 ചെന്നിത്തല ജയിച്ചു കയറി

ചെന്നിത്തല ജയിച്ചു കയറി

18,621 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമേശ് ചെന്നിത്തല കഴിഞ്ഞ തവണ ഇവിടെ ജയിച്ച് കയറിയത്. ഇത്തവണ ചെന്നിത്തല മണ്ഡലം മാറുമെന്ന അഭ്യൂഹങ്ങള്‍ പരന്നെങ്കിലും ഹരിപ്പാട് തന്നെ മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അരുവിക്കരയോ ചങ്ങനാശേരിയിലോ മത്സരിക്കുമെന്ന അഭ്യൂഹങ്ങളാണ് പരനന്നത്.

സിപിഎം-സിപിഐ പദ്ധതി

സിപിഎം-സിപിഐ പദ്ധതി

ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ രണ്ട് സീറ്റുകളും എങ്ങനെയെങ്കിലും നേടിയെടുക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് നേതാക്കള്‍. ഇതിനായി ഹരിപ്പാടും അരൂരും പരസ്പരം വച്ചുമാറാന്‍ സിപിഎമ്മിലും സിപിഐയിലും ചര്‍ച്ചകള്‍ ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി തലത്തില്‍ ഔദ്യോഗികമായി ചര്‍ച്ച നടന്നില്ലെങ്കിലും നേതാക്കള്‍ക്കിടെയില്‍ സംസാരമുണ്ട്. സിപിഎമ്മാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.

അരൂരിലെ തോല്‍വിക്ക് കാരണം

അരൂരിലെ തോല്‍വിക്ക് കാരണം

അരൂരിലെ ഉപതിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം സിപിഎമ്മിലുള്ള ആഭ്യന്തര പ്രശ്‌നമാണെന്ന വിലയിരുത്തലുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആരിഫ് വിജയിച്ചതോടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 2079 വോട്ടിനായിരുന്നു കോണ്‍ഗ്രസിന്റെ ഷാനി മോള്‍ ഉസ്മാന്‍ ജയിച്ചത്. നേരത്തെ ആരിഫ് ഇവിടെ 38,519 വോട്ടിനാണ് ജയിച്ചത്.

ഒരേ ഒരു മാര്‍ഗം

ഒരേ ഒരു മാര്‍ഗം

പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ വോട്ടിംഗില്‍ പ്രതിഫലിപ്പിക്കാതിരിക്കാന്‍ പുറത്തുനിന്നുള്ള സ്ഥാനാര്‍ത്ഥികളെ കൊണ്ടുവരികയാണ് ഏക മാര്‍ഗം. സീറ്റ് വച്ച് മാറുന്നത് രണ്ടാമത്തെ മാര്‍ഗമാണ്. എന്നാല്‍ സിപിഎമ്മിന് കുറച്ചുകൂടെ താല്‍പര്യം ചേര്‍ത്തലയാണ്. ഏതു സാഹചര്യത്തിലും വിജയിച്ച് കേറാന്‍ സാധിക്കുന്ന മണ്ഡലമാണ്. അതുകൊണ്ട് തന്നെ സിപിഐ ഇത് വിട്ടുനല്‍കുമോ എന്നുള്ള കാര്യം കണ്ടറിയണം.

ചെന്നിത്തലയെ പൂട്ടണം

ചെന്നിത്തലയെ പൂട്ടണം

ഹരിപ്പാട് ചെന്നിത്തലയെ എങ്ങനെയെങ്കിലും പരാജയപ്പെടുത്തണമെന്ന ലക്ഷ്യമാണ് എല്‍ഡിഎഫിനുള്ളത്. 2001 ല്‍ മുതിര്‍ന്ന സിപിഎം നേതാവ് ടികെ ദേവകുമാര്‍ ഹരിപ്പാട് നിന്ന് ജയിച്ചിരുന്നു. 2006ല്‍ തോല്‍ക്കുകയും ചെയ്തു. ഹരിപ്പാട് സീറ്റ് ഇത്തവണ ലഭിക്കുകയാണെങ്കില്‍ ദേവകുമാറിനെയോ മറ്റ് ഏതെങ്കിലും അറിയപ്പെടുന്ന നേതാവിനെയോ സിപിഎം ഹരിപ്പാട് മത്സരിപ്പിക്കും.

സിപിഐ സ്ഥാനാര്‍ത്ഥി

സിപിഐ സ്ഥാനാര്‍ത്ഥി

ഇനി സീറ്റ് വച്ച്മാറല്‍ നടത്താതെ സിപിഐ തന്നെയാണ് മത്സരിക്കുന്നതെങ്കില്‍ ബിനോയ് വിശ്വത്തെ രംഗത്തിറക്കുമെന്നാണ് സൂചന. പ്രദേശിക ഘടകത്തകിന്റെ വികാരവും കണക്കാക്കിയായിരിക്കും സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സൂചനകള്‍ ഹരിപ്പാട് എല്‍ഡിഎഫിന് കുറച്ച് ആത്മവിശ്വാസം നല്‍കുന്നുണ്ട്.

അനൌദ്യോഗിക ചര്‍ച്ച

അനൌദ്യോഗിക ചര്‍ച്ച

ഈ മാസം ഏഴാം തീയതിയാണ് സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് ചേരുന്നത്. അതിന് ശേഷം മാത്രമേ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് തീരുമാനിക്കുമെന്ന് ജില്ല നേതൃത്വം വ്യക്തമാക്കുന്നു. ഇപ്പോള്‍ മണ്ഡലം മാറുന്നടക്കം നടക്കുന്ന ചര്‍ച്ചകള്‍ അനൗദ്യോഗികം മാത്രമാണെന്നാണ് മുതിര്‍ന്ന സിപിഎം നേതാവ് പറയുന്നത്.

കോഴിക്കോട് കളിമാറ്റി മുസ്ലിം ലീഗ്; അധികം ആവശ്യപ്പെട്ടത് ഈ സീറ്റുകള്‍, രണ്ടെണ്ണം കിട്ടണം, ഒന്ന് വച്ചുമാറും

ഇതൊക്കെ കാണുമ്പോൾ ആർക്കാണ് അഭിമാനപുളകിതരാകാതിരിക്കാൻ കഴിയുക? പിണറായിയെ പുകഴ്ത്തി ജലീൽ

കണ്ണൂരിൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടായിട്ടില്ല: പ്രവർത്തിക്കാൻ ഫ്രീഡം കിട്ടിയെന്ന് യതീഷ് ചന്ദ്ര

മാണി സി കാപ്പന് വേണ്ട; ജോസിന്‍റെ സീറ്റില്‍ കേരള കോണ്‍ഗ്രസ് തന്നെ, എംപി സ്ഥാനം ഇന്ന് രാജിവച്ചേക്കും

cmsvideo
  NCP in Kerala upset with LDF over seat sharing, UDF invites Mani C Kappen

  English summary
  Kerala Assembly Election 2021: CPM and CPI have big plans to capture Harippad and Aroor seats
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X